Get Updates
Get notified of breaking news, exclusive insights, and must-see stories!

നടിയുടെ കേസിൽ ദിലീപ് പുല്ലുപോലെ രക്ഷപ്പെടും? ഒറ്റ വർഷം കൊണ്ട് പോലീസ് ചെയ്തത്... ഇപ്പോള്‍ ഒന്നുമില്ല

കൊച്ചി: കേരള മനസ്സാക്ഷിയെ ഞെട്ടിച്ച ആ സംഭവം നടന്നിട്ട് ഒരു വര്‍ഷം തികയുന്നു. 2017 ഫെബ്രുവരി 17 ന് വൈകീട്ടാണ് നടിയെ തട്ടിക്കൊണ്ടുപോയി അതി ക്രൂരമായി പീഡിപ്പിക്കുകയും അതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തുകയും ചെയ്തത്.

വെറും ബ്ലാക്ക് മെയില്‍ തട്ടിപ്പ് കേസ് എന്ന രീതിയില്‍ അവസാനിക്കാമായിരുന്ന ഒരു സംഭവം മലയാള സിനിമയേയും മലയാളി പൊതുബോധത്തേയും രണ്ട് ചേരികളിലാക്കിയ സംഭവങ്ങളായിരുന്നു പിന്നീട് അരങ്ങേറിയത്. ജനപ്രിയതാരമായി വാണിരുന്ന ദിലീപ് കേസില്‍ അറസ്റ്റിലായതോടെ കേരള പോലീസിനെ പ്രകീര്‍ത്തിക്കാന്‍ സമൂഹം അരയും തലയും മുറുക്കി രംഗത്തിറങ്ങി.

എന്നാല്‍ വര്‍ഷം ഒന്ന് തികയുമ്പോള്‍ എന്താണ് സംഭവിച്ചിട്ടുള്ളത്? കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചുകഴിഞ്ഞെങ്കിലും ഒടുവില്‍ എന്ത് സംഭവിക്കും എന്ന് പറയാനാകാത്ത സ്ഥിതിയാണ് ഇപ്പോള്‍. ദിലീപിന് രക്ഷപ്പെടാനുള്ള പഴുതുകള്‍ അനേകമാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ഞെട്ടിപ്പിച്ച സംഭവം

ഞെട്ടിപ്പിച്ച സംഭവം

തൃശൂരില്‍ നിന്ന് എറണാകുളത്തേക്കുള്ള യാത്രക്കിടെയാണ് നടി അതി ക്രൂരമായ ആക്രമിക്കപ്പെട്ടത്. സംഭവത്തിന് ശേഷം നടി ഓടിയെത്തിയത് നടനും സംവിധായകനും ആയ ലാലിന്റെ വീട്ടില്‍ ആയിരുന്നു. പോലീസില്‍ വിവരമറിക്കുക എന്ന ധീരമായ നടപടിയും നടിയുടെ ഭാഗത്ത് നിന്നുണ്ടായി.

ഒരു ഗൂഢാലോചനയും ഇല്ലെന്ന്

ഒരു ഗൂഢാലോചനയും ഇല്ലെന്ന്

അധികം വൈകും മുമ്പ് തന്നെ പള്‍സര്‍ സുനി അടക്കമുള്ള പ്രതികളെ പോലീസ് പിടികൂടി. പീഡന ദൃശ്യങ്ങള്‍ കാണിച്ച് ബ്ലാക്ക് മെയില്‍ ചെയ്ത് പണം തട്ടുകയായിരുന്നു പ്രതികളുടെ ലക്ഷ്യം എന്നായിരുന്നു ആദ്യത്തെ പോലീസ് ഭാഷ്യം. സംഭവത്തില്‍ ഗൂഢാലോചനയൊന്നും ഇല്ലെന്ന് മുഖ്യമന്ത്രി കൂടി പ്രതികരിച്ചതോടെ കാര്യങ്ങള്‍ കൂടുതല്‍ വിവാദങ്ങളിലേക്ക് നയിച്ചു.

കൃത്യസമയത്ത് കുറ്റപത്രം

കൃത്യസമയത്ത് കുറ്റപത്രം

കേസില്‍ 90 ദിവസം പൂര്‍ത്തിയാകും മുമ്പ് തന്നെ പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു. പള്‍സര്‍ സുനി ആണ് ആക്രമണത്തിന്റെ സൂത്രധാരന്‍ എന്ന രീതിയില്‍ ആയിരുന്നു കുറ്റപത്രം. ദിലീപിന്റെ പങ്കിനെ കുറിച്ച് ഒരു പരാമര്‍ശം പോലും അതില്‍ ഉണ്ടായിരുന്നില്ല. എന്നാല്‍ കേസില്‍ തുടരന്വേഷണം നടത്തുമെന്ന് വ്യക്തമാക്കുകയും ചെയ്തിരുന്നു.

മഞ്ജു വാര്യരുടെ ആരോപണം

മഞ്ജു വാര്യരുടെ ആരോപണം

നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ക്രിമിനല്‍ ഗൂഢാലോചന ഉണ്ട് എന്ന ആരോപണം ഉന്നയിച്ചത് നടി മഞ്ജു വാര്യര്‍ ആയിരുന്നു. സംഭവം നടന്നതിന്റെ തൊട്ടടുത്ത ദിവസം തന്നെ മഞ്ജു ഇക്കാര്യം പറയുകയും ചെയ്തു. ഇത് വലിയ വിവാദങ്ങള്‍ക്ക് വഴിവച്ചു. സംശയങ്ങള്‍ ദിലീപിന് നേര്‍ക്ക് ഉയരുകയും ചെയ്തു.

ഞെട്ടിപ്പിച്ച അറസ്റ്റ്

ഞെട്ടിപ്പിച്ച അറസ്റ്റ്

ദിലീപിനെതിരെ ആരോപണങ്ങള്‍ പലതും ഉണ്ടായിരുന്നു. ദിലീപിനെ പോലീസ് ചോദ്യം ചെയ്യുകയും ചെയ്തു. എന്നാല്‍ അതിന് ശേഷം കേരളത്തെ ആകെ ഞെട്ടിപ്പിച്ചുകൊണ്ട് ദിലീപിനെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ദിലീപ് ആണ് ഗൂഢാലോചനക്ക് പിന്നില്‍ എന്നായിരുന്നു പോലീസിന്റെ വാദം.

ക്രിമിനല്‍ ഗൂഢാലോചന

ക്രിമിനല്‍ ഗൂഢാലോചന

ദിലീപിനെതിരെ ചുമത്തിയിരിക്കുന്ന കുറ്റങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടത് ക്രിമിനല്‍ ഗൂഢാലോചനയാണ്. എന്നാല്‍ തെളിയിക്കപ്പെടാന്‍ ഏറ്റവും ബുദ്ധിമുട്ടുള്ളതും ഈ കുറ്റം തന്നെ. പോലീസിന്റെ കൈയ്യില്‍ ഇക്കാര്യത്തില്‍ വ്യക്തമായ തെളിവുകള്‍ ഇല്ലെങ്കില്‍ വിചാരണ വേളയില്‍ നാണംകെടും എന്ന് ഉറപ്പാണ്.

നിര്‍ണായക തെളിവ്

നിര്‍ണായക തെളിവ്

നടിയെ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ഫോണ്‍ ആണ് കേസിലെ ഏറ്റവും നിര്‍ണായകമായ തെളിവ്. എന്നാല്‍ ഈ ഫോണ്‍ ഇതുവരെ കണ്ടെടുക്കാന്‍ പോലീസിന് കഴിഞ്ഞിട്ടില്ല. അതുപോലെ തന്നെ ഒറിജിനല്‍ ദൃശ്യങ്ങളും പോലീസിന്റെ കൈവശം ഇല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

നശിപ്പിക്കപ്പെട്ടു

നശിപ്പിക്കപ്പെട്ടു

കേസില്‍ അന്വേഷണം ദിലീപിലേക്ക് എത്തിയതോടെ മൊബൈല്‍ ഫോണ്‍ നശിപ്പിക്കപ്പെട്ടു എന്നാണ് പോലീസ് പറയുന്നത്. ഇത് സംബന്ധിച്ച് ചില വിവരങ്ങളും പോലീസിന്റെ കൈവശം ഉണ്ട് എന്നും പറയപ്പെടുന്നുണ്ട്. ഇത് സംബന്ധിച്ച് പള്‍സര്‍ സുനിയുടെ അഭിഭാഷകരെ പോലീസ് ചോദ്യം ചെയ്തിരുന്നു.

എന്തുകൊണ്ട് വൈകി

എന്തുകൊണ്ട് വൈകി

അന്വേഷണം ദിലീപിലേക്ക് എത്തിയപ്പോള്‍ ആണ് മൊബൈല്‍ ഫോണ്‍ നശിപ്പിക്കപ്പെട്ടത് എന്നാണ് പോലീസ് വാദം. അങ്ങനെയെങ്കില്‍, എന്തുകൊണ്ട് ഫോണിനെ സംബന്ധിച്ച അന്വേഷണം അത്രയേറെ വൈകിപ്പോയി എന്ന ചോദ്യത്തിനും ഉത്തരം ലഭിക്കണം. ദിലീപിന് മാത്രമല്ല, പള്‍സര്‍ സുനിക്കും രക്ഷപ്പെടാനുള്ള വന്‍ പഴുതാണ് ഇതോടെ തുറന്ന് കിട്ടുക.

മെമ്മറി കാര്‍ഡും ഇല്ല

മെമ്മറി കാര്‍ഡും ഇല്ല

ദൃശ്യങ്ങള്‍ ആദ്യം റെക്കോര്‍ഡ് ചെയ്ത മെമ്മറി കാര്‍ഡും പോലീസിന് ഇതുവരെ ലഭിച്ചിട്ടില്ല. ഒറിജിനല്‍ മെമ്മറി കാര്‍ഡില്‍ നിന്ന് പകര്‍ത്തി, എഡിറ്റ് ചെയ്ത ദൃശ്യങ്ങളാണ് പോലീസിന്റെ കൈവശം ഉള്ളത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിന്റെ സാധുതയും കോടതിയില്‍ ചോദ്യം ചെയ്യപ്പെടും എന്ന് ഉറപ്പാണ്.

സുനിയുമായി

സുനിയുമായി

ദിലീപും പള്‍സര്‍ സുനിയും തമ്മില്‍ ദീര്‍ഘനാളായി ബന്ധമുണ്ട് എന്നാണ് പോലീസിന്റെ വാദം. എന്നാല്‍ സുനിയെ അറിയുകയേ ഇല്ലെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് ദിലീപ് ഇപ്പോഴും. തെളിവുകള്‍ എന്തെങ്കിലും അവശേഷിക്കുന്നുണ്ടെങ്കില്‍ ദിലീപ് ഇത്തരം ഒരു നിലപാടില്‍ കടിച്ച് തൂങ്ങുമോ എന്ന ചോദ്യവും ഉയരുന്നുണ്ട്.

കത്തിന്റെ കാര്യം

കത്തിന്റെ കാര്യം

പള്‍സര്‍ സുനി ജയിലില്‍ നിന്ന് ദിലീപിന് എന്ന പേരില്‍ എഴുതിയ കത്തിന്റെ സാധുതതയും കോടതിയില്‍ ചോദ്യം ചെയ്യപ്പെടും. മറ്റൊരാളെക്കൊണ്ടാണ് ആ കത്ത് എഴുതിച്ചത് എന്ന് വ്യക്തമായിട്ടുണ്ട്. ദിലീപുമായി നേരിട്ട് ബന്ധമുണ്ടെങ്കില്‍ പിന്നെ എന്തിനാണ് സുനി മറ്റൊരാളെക്കൊണ്ട് ഇങ്ങനെ ഒരു കത്തെഴുതിച്ചത് എന്നും ചോദ്യം ഉയരും.

ദിലീപിന്റെ പരാതിയും

ദിലീപിന്റെ പരാതിയും

നാദിര്‍ഷയ്ക്കും തന്റെ മാനേജര്‍ അപ്പുണ്ണിക്കും പള്‍സര്‍ സുനിയുടെ ഫോണ്‍ കോളുകള്‍ വന്നപ്പോള്‍ തന്നെ ഡിജിപിക്ക് ഇത് സംബന്ധിച്ച് പരാതി നല്‍കിയിട്ടുണ്ട് എന്നാണ് ദിലീപ് വ്യക്തമാക്കിയിട്ടുള്ളത്. എന്നാല്‍ ആ പരാതിയില്‍ അന്വേഷണം ഒന്നും നടന്നില്ലെന്ന ആരോപണവും ദിലീപ് ഉന്നയിക്കുന്നുണ്ട്. ഇതും വിചാരണ വേളയില്‍ ഒരുപക്ഷേ ദിലീപിന് അനുകൂലമായി വരാന്‍ സാധ്യതയുണ്ട്.

ബി സന്ധ്യ എവിടെ

ബി സന്ധ്യ എവിടെ

അന്വേഷണത്തിന് മേല്‍ നോട്ടം നല്‍കിയിരുന്ന എഡിജിപി ബി സന്ധ്യയെ ഇപ്പോള്‍ ക്രമസമാധാന ചുമതലയില്‍ നിന്ന് മാറ്റിയിരിക്കുകയാണ്. കേസില്‍ അനുബന്ധ കുറ്റപത്രം നല്‍കിയതിന് ശേഷം ആയിരുന്നു സര്‍ക്കാരിന്റെ നടപടി. എങ്കിലും ദിലീപ് ഏറ്റവും അധികം ആരോപണം ഉന്നയിച്ച വ്യക്തികളില്‍ ഒരാള്‍ ആയിരുന്നു ബി സന്ധ്യ.

അന്വേഷണ സംഘം ഉണ്ടോ?

അന്വേഷണ സംഘം ഉണ്ടോ?


കേസില്‍ അനുബന്ധ കുറ്റ പത്രം സമര്‍പ്പിച്ചതിന് ശേഷവും അന്വേഷണം തുടരും എന്നായിരുന്നു പോലീസ് പറഞ്ഞിരുന്നത്. എന്നാല്‍ അന്വേഷണ സംഘം ഇപ്പോള്‍ ഉണ്ടോ എന്ന ചോദ്യവും ഉയരുന്നുണ്ട്. നേരത്തെ ഉണ്ടായിരുന്ന സംഘത്തിലെ മിക്കവരും ഇപ്പോള്‍ മറ്റ് ചുമതലകള്‍ ഏറ്റെടുത്തുകഴിഞ്ഞിട്ടുണ്ട്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+