ഇപ്പോള്‍ പിടിയിലായത് സ്രാവല്ലെങ്കില്‍ ആരാണ്? ഹിമവല്‍ഭദ്രാനന്ദ പറഞ്ഞ ആ ദില്ലി ഉന്നതനോ കൊമ്പന്‍ സ്രാവ്

  • By: രശ്മി നരേന്ദ്രൻ
Subscribe to Oneindia Malayalam

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ ഇപ്പോള്‍ കുടുങ്ങിയത് സ്രാവൊന്നും അല്ലല്ലോ എന്നായിരുന്നു അങ്കമാലി കോടതിയില്‍ ഹാജരാക്കിയപ്പോള്‍ പള്‍സര്‍ സുനി പറഞ്ഞത്. നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ഇതുവരെ പുറത്ത് വരാത്ത ഒരു വമ്പന്‍ സ്രാവ് ഉണ്ട് എന്ന് തന്നെയാണ് ഇത് സൂചിപ്പിക്കുന്നത്.

പള്‍സര്‍ സുനിയ്ക്കും ദിലീപിനും ഇടയില്‍ നിന്ന് കളിച്ച ആ വ്യക്തി തന്നെയാണ് ഈ കേസിലെ ഏറ്റവും പ്രധാനപ്പെട്ട ആള്‍ എന്ന രീതിയില്‍ നേരത്തേ തന്നെ ചില സൂചനകള്‍ പുറത്ത് വന്നിരുന്നു. മുമ്പ് പറഞ്ഞ് കേട്ട 'മാഡം' ആണോ അത്? അതോ, ഹിമവല്‍ ഭദ്രാനന്ദ പറഞ്ഞ ദില്ലിയില്‍ പിടിപാടുള്ള വ്യക്തിയോ?

ദിലീപിനെ കുടുക്കാന്‍ ഇപ്പോഴും പോലീസിന്റെ കൈയ്യില്‍ ശക്തമായ തെളിവുകള്‍ ഇല്ലെന്ന് ആക്ഷേപമുണ്ട്. അങ്ങനെയെങ്കില്‍ കാര്യങ്ങള്‍ എവിടെയെത്തി നില്‍ക്കും?

ദിലീപ് സ്രാവല്ലേ?

ദിലീപ് സ്രാവല്ലേ?

നടി ആക്രമിക്കപ്പെട്ട കേസില്‍ ജനപ്രിയ താരം ദിലീപ് അറസ്റ്റിലായപ്പോള്‍ കേരളം മുഴുവന്‍ ഞെട്ടിയിരുന്നു. വമ്പന്‍ സ്രാവുകളെ കുറിച്ച് വെളിപ്പെടുത്തും എന്ന് പള്‍സര്‍ സുനി പറഞ്ഞതിന് പിറകെ ആയിരുന്നു ദിലീപിന്റെ അറസ്റ്റ്.

സുനിയുടെ സ്രാവ്

സുനിയുടെ സ്രാവ്

എന്നാല്‍ ഇപ്പോള്‍ പിടിയിലായിട്ടുളളത് സ്രാവൊന്നും അല്ലല്ലോ എന്നാണ് സുനില്‍ കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞത്. ദിലീപിനേക്കാള്‍ വലിയ 'കൊമ്പന്‍ സ്രാവുകള്‍' ഇനിയും പിടിയിലാകാനുണ്ട് എന്നാണ് സൂചന.

മാഡം ആണോ അത്?

മാഡം ആണോ അത്?

കേസില്‍ ആദ്യം മുതലേ ഉയര്‍ന്ന് കേട്ടിരുന്ന ഒരു പേരാണ് മാഡം എന്നത്. എന്നാല്‍ ഇത് പള്‍സര്‍ സുനിയുടെ ഭാവനാസൃഷ്ടി മാത്രമാണ് എന്നായിരുന്നു പോലീസിന്റെ വിലയിരുത്തല്‍. ഇനി ശരിക്കും ഒരു മാഡം ഉണ്ടാകുമോ എന്ന ചോദ്യവും ബാക്കിയാണ്.

ഹിമവല്‍ ഭദ്രാനന്ദയുടെ ആരോപണം

ഹിമവല്‍ ഭദ്രാനന്ദയുടെ ആരോപണം

നടി ആക്രമിക്കപ്പെട്ട സംഭവത്തിലെ പ്രധാന സൂത്രധാരന്‍ മറ്റൊരാണ് എന്നാണ് സ്വാമ ഹിമവല്‍ ഭദ്രാനന്ദ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നത്. മംഗളം ടെലിവിഷന്റെ ചര്‍ച്ചയില്‍ ആയിരുന്നു ഇത്.

ദില്ലിയില്‍ സ്വാധീനമുള്ള വ്യക്തി

ദില്ലിയില്‍ സ്വാധീനമുള്ള വ്യക്തി

ദില്ലി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന, ദില്ലിയില്‍ വലിയ സ്വാധീനമുള്ള ഒരു വ്യക്തിയാണ് പ്രധാന സൂത്രധാരന്‍ എന്നായിരുന്നു സ്വാമിയുടെ വെളിപ്പെടുത്തല്‍. ഇയാള്‍ക്ക് കൊച്ചിയിലെ സിനിമ, മയക്കുമരുന്ന് മാഫിയകളുമായി അടുത്ത ബന്ധമാണ് ഉള്ളത് എന്നും ആരോപണം ഉന്നയിച്ചിരുന്നു.

കാക്കനാട്ടെ ഫ്‌ലാറ്റിലെ ഗൂഢാലോചന

കാക്കനാട്ടെ ഫ്‌ലാറ്റിലെ ഗൂഢാലോചന

നടി ആക്രമിക്കപ്പെടുന്നതിന്റെ തലേ ദിവസം കാക്കനാട്ടെ ഒരു ഫ്‌ലാറ്റില്‍ പള്‍സര്‍ സുനിയും സംഘവും ഉണ്ടായിരുന്നു എന്നും ഇവിടെ വച്ച് ഗൂഢാലോചന നടന്നിട്ടുണ്ട് എന്നും ഹിമവല്‍ ഭദ്രാനന്ദ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഗൂഢാലോചനയ്ക്ക് പിറകിലുള്ള ആളുടെ പേര് വെളിപ്പെടുത്തിയിരുന്നില്ല.

സുനിക്ക് കെല്‍പില്ല

സുനിക്ക് കെല്‍പില്ല

ഒന്നര കോടി രൂപയുടെ ക്വട്ടേഷന്‍ ഏറ്റെടുക്കാനുള്ള കെല്‍പൊന്നും സുനില്‍ കുമാറിന് ഇല്ലെന്നും സ്വാമി പറഞ്ഞിരുന്നു. പദ്ധതി തയ്യാറാക്കിയത് മറ്റൊരാളാണ് എന്ന് ഉറപ്പിച്ച് പറയുന്നും ഉണ്ട്.

പ്രമുഖ താരങ്ങള്‍ക്ക് നേരേയും

പ്രമുഖ താരങ്ങള്‍ക്ക് നേരേയും

ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിയെ വിളിച്ച് ഭീഷണിപ്പെടുത്തി എന്ന് പറയുന്ന ടെലിഫോണ്‍ സംഭാഷണത്തില്‍ മറ്റ് പല താരങ്ങളുടെ പേരുകളും പറയുന്നുണ്ട്. ദിലീപ് ഒന്നര കോടി തന്നില്ലെങ്കില്‍ രണ്ടര കോടി തരാന്‍ അവര്‍ തയ്യാറാണ് എന്നായിരുന്നത്രെ പറഞ്ഞത്.

അവരെ ചോദ്യം ചെയ്തിട്ടില്ല

അവരെ ചോദ്യം ചെയ്തിട്ടില്ല

പള്‍സര്‍ സുനി അങ്ങനെ പറഞ്ഞിട്ടുണ്ടോ എന്ന കാര്യത്തില്‍ ഇപ്പോഴും വ്യക്തതയില്ല. കാരണം ദിലീപ് നല്‍കിയ പരാതി തന്നെ വ്യാജമാണ് എന്ന വാദമാണ് പോലീസിന്. ഇനി, പള്‍സര്‍ സുനി അങ്ങനെ പറഞ്ഞിട്ടുണ്ടെങ്കില്‍ തന്നെ ആരോപണ വിധേയരായ താരങ്ങളില്‍ നിന്ന് പോലീസ് മൊഴിയെടുത്തിട്ടും ഇല്ല.

കുഴഞ്ഞ് മറിഞ്ഞ കേസ്

കുഴഞ്ഞ് മറിഞ്ഞ കേസ്

നടി ആക്രമിക്കപ്പെട്ട കേസ് ഇപ്പോള്‍ അക്ഷരാര്‍ത്ഥത്തില്‍ കുഴഞ്ഞ് മറിഞ്ഞ് കിടക്കുകയാണ്. ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിയെ ഇതുവരെ കണ്ടെത്താന്‍ പോലീസിന് കഴിഞ്ഞിട്ടില്ല. അപ്പുണ്ണി ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യ ഹര്‍ജി സമര്‍പ്പിക്കുകയും ചെയ്തിട്ടുണ്ട്..

English summary
Attack Against Actress: Who is the big shot behind the conspiracy?
Please Wait while comments are loading...