കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മമ്പറം ദിവാകരന് കസേര കൊണ്ട് അടി: 5 പേർ അറസ്റ്റില്‍, സുധാകരന്‍ അനുകൂലികളില്‍ നിന്നും വധഭീഷണിയെന്ന്

Google Oneindia Malayalam News

കണ്ണൂർ: പാർട്ടിയില്‍ നിന്നും പുറത്താക്കപ്പെട്ട മമ്പറം ദിവാകരന് നേരെ കോണ്‍ഗ്രസ് പ്രവർത്തകരുടെ അക്രമം. ബുധനാഴ്ച വൈകീട്ടോടെയാണ് തനിക്ക് നേരെ അതിക്രമം ഉണ്ടായതെന്നാണ് മമ്പറും ദിവാകരന്‍ ആരോപിക്കുന്നത്. തലശ്ശേരി ഇന്ദിരാഗാന്ധി ആശുപത്രിയിലെ തിരിച്ചറിയല്‍ കാർഡ് വിതരണത്തിനിടെയായിരുന്നു അക്രമം. കോണ്‍ഗ്രസ് പ്രവർത്തകരായ ഒരു സംഘം തന്ന കസേര കൊണ്ട് അടിച്ചെന്നാണ് മമ്പറം ദിവാകരന്റെ പരാതി.

അദ്ദേഹത്തിന്റെ പരാതിയില്‍ തലശ്ശേരി പൊലീസ് അഞ്ച് പേർക്കെതിരെ പരാതിയെടുത്തിട്ടുണ്ട്. ആശുപത്രിയുടെ അഞ്ചാം നിലയിലുള്ള സുധാകരന്‍റെ ഓഫീസ്‍ മുറിയില്‍ വെച്ചായിരുന്നു അക്രമം. ഇന്ദിരാഗാധി ആശുപത്രി ഡയറക്ടർ ബോർഡ് പ്രസിഡന്റാണ് മമ്പറം ദിവാകരന്‍. തനിക്ക് വധ ഭീഷണിയുണ്ടെന്ന് കാട്ടി ദിവാകരന്‍ പൊലീസ് സംരക്ഷണം ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.

മോഹൻലാലിന്റെ മരക്കാർ ക്ലൈമാക്സ് അടക്കം ചോർന്നു, റിലീസ് ചെയ്ത് മണിക്കൂറുകൾക്കകംമോഹൻലാലിന്റെ മരക്കാർ ക്ലൈമാക്സ് അടക്കം ചോർന്നു, റിലീസ് ചെയ്ത് മണിക്കൂറുകൾക്കകം

സാജിദ്, ഫൈസല്‍, സന്ദീപ് തുടങ്ങിയ അഞ്ചുപേര്‍ക്കെതിരെ

സാജിദ്, ഫൈസല്‍, സന്ദീപ് തുടങ്ങിയ അഞ്ചുപേര്‍ക്കെതിരെയാണ് അക്രമത്തില്‍ കേസെടുത്തിരിക്കുന്നത്. ഇവര്‍ കോണ്‍ഗ്രസുകരാണോ എന്നത് അന്വേഷണത്തിന് ശേഷമേ പറയാന്‍ സാധിക്കൂവെന്നാണ് പൊലീസ് വ്യക്തമാക്കിയത്. ആശുപത്രിയിലെ തെരത്തെടുപ്പിന്റെ ഐഡന്റിറ്റി കാർഡ് വാങ്ങാനെത്തിയപ്പോഴാണ് ആക്രമണമുണ്ടായത്. ആശുപത്രി സൊസൈറ്റി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട നീക്കങ്ങളായിരുന്നു മമ്പറം ദിവാകരനെ പാർട്ടിയില്‍ നിന്ന് പുറത്താക്കുന്നതിനുള്ള പ്രത്യക്ഷമായ കാരണം.

തിരഞ്ഞെടുപ്പില്‍ കണ്ണൂർ ഡി സി സി അംഗീകരിച്ച കോണ്‍ഗ്രസിന്റെ ഒദ്യോഗിക പാനലിനെതിരെ

തിരഞ്ഞെടുപ്പില്‍ കണ്ണൂർ ഡി സി സി അംഗീകരിച്ച കോണ്‍ഗ്രസിന്റെ ഒദ്യോഗിക പാനലിനെതിരെ മമ്പറം ദിവാകരന്റെ നേതൃത്വത്തില്‍ ബദല്‍ പാനല്‍ മത്സരരംഗത്തുണ്ട്. പാർട്ടി തീരുമാനത്തെ മറികടന്ന് ബദല്‍ പാനലുമായി മത്സരിക്കാനുള്ള ദിവാകരന്റെ തീരുമാനം ഗുരുതരമായ അച്ചടക്ക ലംഘനമാണെന്ന് കാണിച്ചാണ് അദ്ദേഹത്തെ പാർട്ടിയില്‍ നിന്നും പുറത്താക്കിയത്.

അന്നും ഇന്നും എന്നും ഒരുപോലെ സുന്ദരി: പ്രിയാമണിയുടെ പുതിയ ചിത്രം ഏറ്റെടുത്ത് ആരാധകർ

കെ പി സി സി പ്രസിഡന്റായ സുധാകരന്‍ കാലങ്ങളായി തന്നോട്

അതേസമയം, കെ പി സി സി പ്രസിഡന്റായ സുധാകരന്‍ കാലങ്ങളായി തന്നോട് കാത്ത് വെച്ചിരിക്കുന്ന പകയുടെ ഭാഗമായാണ് പാർട്ടിയില്‍ നിന്നും പുറത്തക്കാപ്പെട്ടതെന്നാണ് മമ്പറം ദിവാകരന്‍ പ്രതികരിക്കുന്നത്. പുതിയ കെപിസിസി പ്രസിഡന്റ് ചുമതല ഏറ്റെടുത്ത് ആദ്യം ലക്ഷ്യം വെച്ചത് തന്നെയായിരുന്നുവെന്നും മമ്പറം ദിവാകരൻ ആരോപിക്കുന്നു.

ബ്രണ്ണന്‍ കോളേജ് വിവാദത്തില്‍ ദിവാകരന്‍ മുഖ്യമന്ത്രിക്ക് അനുകൂലമായ

നേരത്തെ ബ്രണ്ണന്‍ കോളേജ് വിവാദത്തില്‍ ദിവാകരന്‍ മുഖ്യമന്ത്രിക്ക് അനുകൂലമായ ഫേസ്ബുക്ക് പോസ്റ്റുമായി രംഗത്ത് എത്തിയിരുന്നു. തുടർന്നും അദ്ദേഹം നിരന്തരം സുധാകരനെതിരെ രംഗത്ത് എത്തി. ഇതോടെയാണ് ഇന്ദിരാഗാന്ധി ആശുപത്രിയുടെ തലപ്പത്ത് രണ്ടര പതിറ്റാണ്ടായി തുടരുന്ന ദിവാകരനെ പുറത്താക്കാന്‍ സുധാകരൻ ക്യാംപ് പാർട്ടി പാനലിനെ മത്സര രംഗത്തിറക്കിയത്.

പാർട്ടി പാനല്‍ മത്സരത്തിന് ഇറങ്ങിയെങ്കിലും മമ്പറം

പാർട്ടി പാനല്‍ മത്സരത്തിന് ഇറങ്ങിയെങ്കിലും മമ്പറം ദിവാകരന്റെ പാനലിനെ മറികടക്കാന്‍ സാധിക്കുമോയെന്ന കാര്യം സംയമാണ്. പാർട്ടി പിന്തുണയില്ലെങ്കിലും ആശുപത്രിയുടെ ഡയറക്ടർ ബോർഡ് അംഗങ്ങളില്‍ ശക്തമായ സാന്നിധ്യം ദിവാകരന്‍ അനുകൂലികളാണ്. അതുപോലെ തന്നെ കെ സുധാകരന്‍ വിരുദ്ധ പക്ഷത്തെ മറ്റ് നേതാക്കളും തങ്ങള്‍ക്കൊപ്പം നിലനില്‍ക്കുമെന്നാണ് ദിവാകരന് പാനല്‍ വിലയിരുത്തുന്നത്.

പാർട്ടിയില്‍ നിന്ന് പുറത്താക്കപ്പെട്ടതിന് പിന്നാലെയും

നേരത്തെ പാർട്ടിയില്‍ നിന്ന് പുറത്താക്കപ്പെട്ടതിന് പിന്നാലെയും സുധാകരനെതിരെ രൂക്ഷ വിമർശനവുമായി ദിവാകരന്‍ രംഗത്ത് എത്തിയിരുന്നു. തന്നെ പാര്‍ടിയില്‍നിന്ന് പുറത്താക്കിയതിനുപിന്നില്‍ സുധാകരന്റെ വ്യക്തിവൈരാഗ്യം മാത്രമാണ്. ചിറക്കൽ സ്കുളിനായി പിരിവ് നടത്തിയ പണം എവിടെയാണെന്ന് സുധാകരൻ വെളിപ്പെടുത്തണം. ഞാന്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുമ്പോള്‍ തൊട്ടടുത്ത മുറിയില്‍ വന്നിട്ടും സുധാകരന്‍ തിരിഞ്ഞുനോക്കിയില്ലെന്നും ദിവാകരന്‍ ആരോപിച്ചിരുന്നു.

ആശുപത്രി ഭരണസമിതി തെരഞ്ഞെടുപ്പിലെ കോണ്‍ഗ്രസ് നിലപാട് ആരും അറിയിച്ചിട്ടില്ല

ആശുപത്രി ഭരണസമിതി തെരഞ്ഞെടുപ്പിലെ കോണ്‍ഗ്രസ് നിലപാട് ആരും അറിയിച്ചിട്ടില്ല. ഡി സി സിയിലെ ഒരു നേതാവും എന്നെ സമീപിച്ചിട്ടില്ല. ആശുപത്രിയില്‍ കഴിഞ്ഞ രണ്ട് പ്രാവശ്യം തിരഞ്ഞെടുപ്പ് നടന്നു. ഒരിക്കല്‍ പോലും കെ പി സി സിയോ ഡി സി സിയോ ഇങ്ങോട്ട് തിരിഞ്ഞ് നോക്കിയിട്ടില്ല. 1992ല്‍ ഞാന്‍ ആശുപത്രി പ്രസിഡന്റാകുമ്പോള്‍ ജൂബിലി റോഡിലെ വാടകക്കെട്ടിടത്തിലായിരുന്നു സ്ഥാപനം. ഇന്ന് ആറേക്കര്‍ സ്ഥലവും കെട്ടിടങ്ങളുമുണ്ട്. കുന്നോത്തുപറമ്പില്‍ മെഡിക്കല്‍ കോളേജ് സ്ഥാപിക്കാന്‍ ഏഴേക്കര്‍ വേറെയുമുണ്ട്. ഇന്ദരാഗാന്ധിയുടെ സ്മാരകമായ ആശുപത്രിയെ നശിപ്പിക്കാന്‍ ആരുവന്നാലും വിടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Recommended Video

cmsvideo
ഒമിക്രോണ്‍ ബാധിച്ച രാജ്യങ്ങളുടെ കണക്ക് പുറത്തുവിട്ട് ലോകാരോഗ്യ സംഘടന | Oneindia Malayalam

English summary
attack against former KPCC general secretary Mambaram Divakaran: Five arrested
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X