കണ്ണൂർ ഡിസിസി ഓഫീസിന് നേരെ ആക്രമണം; ബൈക്കിലെത്തിയ അ‍ജ്ഞാത സംഘം കാണിച്ചുകൂട്ടിയത്...

  • By: ഡെന്നീസ്
Subscribe to Oneindia Malayalam

കണ്ണൂർ: ഡിസിസി ഓഫീസിന് നേരെ അജ്ഞാത സംഘത്തിന്റെ ആക്രമണം. ജൂലായ് 7 വെള്ളിയാഴ്ച പുലർച്ചെയാണ് ഡിസിസി ഓഫീസിന് നേരെ ആക്രമണമുണ്ടായത്. ഓഫീസിന് മുന്നിലെ ബോർഡുകൾ, കസേരകൾ, അലമാര, എന്നിവ അടിച്ചുതകർത്തിട്ടുണ്ട്.

പ്രമുഖ നടിക്കായി എത്തിച്ച കാരവൻ കൊച്ചിയിൽ പിടികൂടി! കാരവന്റെ അകത്തെ കാഴ്ച കണ്ട ഉദ്യോഗസ്ഥർ ഞെട്ടി...

കണ്ണൂർ തെക്കി ബസാറിൽ ആനക്കുളത്തിന് സമീപത്താണ് ഡിസിസി ഓഫീസ് സ്ഥിതിചെയ്യുന്നത്. പുലർച്ചെ ശബ്ദം കേട്ടെത്തിയ അയൽവാസികളാണ് സംഭവം ആദ്യമറിയുന്നത്. അയൽപക്കത്തെ വീടുകളിൽ ലൈറ്റിട്ടതോടെ അക്രമികൾ രക്ഷപ്പെടുകയായിരുന്നു. ബൈക്കിന്റെ ശബ്ദം കേട്ടതായി അയൽവാസികളും പറഞ്ഞു.

congress

'അമ്പിളി എന്നെ ചതിച്ചു '!യുവമോർച്ച സെക്രട്ടറി പൊള്ളലേറ്റ് മരിച്ച സംഭവത്തിൽ ദുരൂഹതയേറുന്നു

ഓഫീസിന് മുന്നിലെ കസേരകളും മേശകളും അടിച്ചുതകർത്തതിന് പുറമേ, മറ്റു ഫർണ്ണീച്ചറുകൾ വഴിയിലേക്ക് വലിച്ചെറികയും ചെയ്തിട്ടുണ്ട്. ഡിസിസി ഓഫീസിന് മുന്നിൽ കെട്ടിയിരുന്ന ബാനറുകളും അക്രമികൾ നശിപ്പിച്ചു. സംഭവത്തിൽ കോൺഗ്രസ് നേതാക്കളുടെ പരാതിയിൽ പോലീസ് കേസെടുത്തിട്ടുണ്ട്.

നടിയെ ആക്രമിച്ച കേസ്;മഞ്ജു വാര്യരെ ചോദ്യം ചെയ്തു!കൊച്ചിയിലെ ഹോട്ടലിൽ,മഞ്ജുവിനോട് തട്ടിക്കയറി എഡിജിപി

ഡിസിസി ഓഫീസിന് നേരെ ആക്രമണമുണ്ടായെന്ന വിവരമറിഞ്ഞ് നിരവധി കോൺഗ്രസ് പ്രവർത്തകരാണ് തെക്കി ബസാറിലേക്കെത്തിയത്. ഡിസിസി ഓഫീസ് പരിസരത്ത് കോൺഗ്രസ് പ്രവർത്തകർ തടിച്ചുകൂടി. സംഭവത്തിൽ ശരിയായ രീതിയിൽ അന്വേഷണം നടത്തണമെന്ന് കോൺഗ്രസ് നേതാക്കൾ ആവശ്യപ്പെട്ടു.

English summary
attack against kannur dcc office.
Please Wait while comments are loading...