കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കെപിസിസി ആസ്ഥാനത്തിന് നേര അക്രമം ചരിത്രത്തിലാദ്യമായി; ഗുരുതര വീഴ്ചയെന്ന് മുല്ലപ്പള്ളി

Google Oneindia Malayalam News

തിരുവനന്തപുരം: ചരിത്രത്തിൽ ആദ്യമായാണ് കെ പി സി സി യുടെ ആസ്ഥാന മന്ദിരമായ തിരുവനന്തപുരത്തെ ഇന്ദിരാ ഭവന് എതിരെ അക്രമണം നടക്കുന്നതെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍. പ്രകോപനം സൃഷ്ടിക്കാനും അതു വഴി വ്യാപകമായ അക്രമം അഴിച്ചു വിട്ട് അതിലൂടെ ജന ശ്രദ്ധ പൂർണമായും തിരിച്ചു വിടാനുള്ള ആസൂത്രിതമായ നീക്കം തന്നെയാണ് ഇത്. സുശക്തമായ പോലീസ് സംവിധാനമുണ്ടയിട്ടും കെ പി സി സി ഓഫീസിന്ന് സുരക്ഷ ഉറപ്പാക്കാൻ കഴിഞ്ഞില്ല എന്നത് ഇന്റലിജൻസ് സംവിധാനത്തിന്റെ ഗുരുതരമായ വീഴ്ചയാണെന്നും അദ്ദേഹം പ്രസ്താവനയിലൂടെ കൂട്ടിച്ചേർത്തു. മുല്ലപ്പള്ളിയുടെ പ്രസ്താവനയുടെ പൂർണ്ണ രൂപം ഇങ്ങനെ..

'വായില്‍ പഴം കയറ്റിയ സാംസ്‌കാരിക നായിക്കള്‍ കുരക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു'; ഹരീഷ് പേരടി'വായില്‍ പഴം കയറ്റിയ സാംസ്‌കാരിക നായിക്കള്‍ കുരക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു'; ഹരീഷ് പേരടി

സംസ്ഥാനമാകെ സി.പി.എം. നടത്തുന്ന വ്യാപകമായ അക്രമണം മുഖ്യ മന്ത്രിയും സി.പി.എം.നേതൃത്വവും അറിഞ്ഞുകൊണ്ട് തന്നെയാണ്. ഇത് സ്വർണക്കടത്ത് കേസിൽ നിന്ന് ജനശ്രദ്ധ തിരിച്ചു വിടാനുള്ള ബോധപൂർവ്വമായ ശ്രമമാണ്. സ്വർണക്കടത്ത് കേസിൽ മുഖ്യ മന്ത്രിയുടെയും സംഘത്തിന്റെയും ബന്ധം കൂടുതൽക്കൂടുതൽ തെളിഞ്ഞു കൊണ്ടിരിക്കുകയാണ്. ജനങ്ങൾ മുഖ്യമന്ത്രിക്കും സി.പി.എം. നും എതിരെ നീങ്ങിക്കൊണ്ടിരിക്കുന്ന വസ്തുത ആരെക്കാളും നന്നായി മുഖ്യ മന്ത്രിക്കും പാർട്ടി നേതൃത്വത്തിനും അറിയാം. ജനങ്ങളുടെ പ്രതിഷേധം ശക്തിപ്പെടുന്നു വെന്നറിഞ്ഞ സി.പി.എം. ജനശ്രദ്ധ സ്വർണ്ണക്കടത്തിൽ നിന്ന് തിരിച്ചുവിടാനുള്ള പതിനെട്ട് അടവും പയറ്റുകയാണ്.

cover

ചരിത്രത്തിൽ ആദ്യമായാണ് കെ.പി.സി.സി.യുടെ ആസ്ഥാന മന്ദിരമായ തിരുവനന്തപുരത്തെ ഇന്ദിരാ ഭവന് എതിരെ അക്രമണം നടക്കുന്നത്. പ്രകോപനം സൃഷ്ടിക്കാനും അതു വഴി വ്യാപകമായ അക്രമം അഴിച്ചു വിട്ട് അതിലൂടെ ജന ശ്രദ്ധ പൂർണമായും തിരിച്ചു വിടാനുള്ള ആസൂത്രിതമായ നീക്കം തന്നെയാണ് ഇത്. ഇന്ദിരാഭവന് നേരെ നടന്ന അക്രമണം അങ്ങേയറ്റം അധിക്ഷേപാർഹവും അപലപനീയവുമാണ്.

ഞാന്‍ ഏറ്റവും കൂടുതല്‍ മിസ്സ് ചെയ്യുന്ന സ്ഥലം ഇതാണ്; പുതിയ ചിത്രങ്ങളുമായി എസ്തർ

സുശക്തമായ പോലീസ് സംവിധാനമുണ്ടയിട്ടും കെ.പി.സി.സി. ഓഫീസിന്ന് സുരക്ഷ ഉറപ്പാക്കാൻ കഴിഞ്ഞില്ല എന്നത് ഇന്റലിജൻസ് സംവിധാനത്തിന്റെ ഗുരുതരമായ വീഴ്ചയാണ്. ജനാധിപത്യത്തിൽ പ്രതിഷേധിക്കാനുള്ള അവകാശം എല്ലാവർക്കുമുണ്ട്. വിയോജിക്കുകയും പ്രതിഷേധിക്കകയും ചെയ്യുന്നവരെ അടിച്ചമർത്തും എന്ന സമീപനം പ്രാകൃതമാണ്. ഇതിന്റെ പേരാണ് സ്റ്റാലിനിസം. സ്വർണ്ണ കള്ളക്കടത്തും കറൻസി നോട്ടുകൾ കട്ടു കടത്തലും ഗുരുതരമായ രാജ്യദ്രോഹ കുറ്റങ്ങളാണ്. അതുമായി ബന്ധപ്പെട്ടവർ എത്ര ഉന്നതരായാലും ശിക്ഷിക്കപ്പെടുകതന്നെ വേണം. സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ടു ഒരു ഭരണാധികാരിയും ഇന്ത്യയിൽ ഇന്നു വരെ പ്രതിക്കൂട്ടിൽ നിന്നിട്ടില്ല.

ഒരു സംസ്ഥാന മുഖ്യമന്ത്രിക്കോ ഇന്ത്യ ഭരിച്ച പ്രധാന മന്ത്രിമാർക്കോ രാഷ്ട്രപതിമാർക്കോ ഇന്നു വരെ ഇത്രയും വമ്പിച്ച സുരക്ഷ ഏർപ്പെടുത്തിയിട്ടില്ല. മുഖ്യ മന്ത്രിയുടെ സുരക്ഷ സുപ്രധാനമാണെങ്കിലും കേരളത്തിൽ ഇന്ന് കോടികൾ പൊടിച്ചുകൊണ്ട് നടത്തപ്പെടുന്ന സുരക്ഷാ ക്രമീകരണം ധൂർത്തും ധാരാളിത്തവുമാണ്. ഇത് ജനങ്ങളോടുള്ള ധിക്കാരവും വെല്ലുവിളിയുമാണ്. കഴിഞ്ഞ രണ്ടു മൂന്നു ദിവസം മുഖ്യ മന്ത്രിയുടെ സുരക്ഷയുടെ പേരിൽ മുഖ്യ മന്ത്രിയും അവസരസേവകന്മാരായ ഉന്നത പോലീസ് ഉദ്യോഗസ്ഥന്മാരും കാട്ടിക്കൂട്ടിയത് ശുദ്ധ അസംബന്ധമാണ്. കറുത്ത മാസ്കും കറുത്ത വസ്ത്രവും ധരിക്കാൻ പാടില്ലെന്ന് സർക്കാർ നിർദേശം നൽകിയിട്ടില്ലെന്ന് പറഞ്ഞ് ഇന്നലെ വൈകീട്ട് മുഖ്യ മന്ത്രി ഒളിച്ചോടുകയായിരുന്നു. ആഭ്യന്തര വകുപ്പിൽ നടക്കുന്ന കാര്യം തനിക്ക് അറിയില്ലെന്ന് പറയുന്ന മുഖ്യ മന്ത്രി ആ സ്ഥാനത്തിരിക്കാൻ അർഹനല്ല .

സ്വർണ്ണ കള്ളക്കടത്തിലെ പ്രതികൾ ആരായാലും അവരെ നിയമത്തിന് മുമ്പിൽ കൊണ്ടു വന്നേ കഴിയൂ . അക്രമത്തിലൂടെ ജന ശ്രദ്ധ തിരിച്ചു വിടാനുള്ള സി.പി.എം. ശ്രമം ഒരിക്കലും വിജയിച്ചുകൂട. അത് ജനാധിപത്യത്തോടും നിയമവാഴ്ചയോടും കാണിക്കുന്ന കടുത്ത വെല്ലുവിളിയിണ്. അക്രമത്തെ അക്രമം കൊണ്ട് നേരിടുക നമ്മുടെ ശൈലിയല്ല. അത് ഭീരുവിന്റെ ആയുധം മാത്രമാണ്. അക്രമാരികളെ തിരിച്ചറിയുവാനും തുറന്നു കാട്ടാനും ഒരോ കോൺഗ്രസ്സ് പ്രവർത്തകനും കഴിയണം. പ്രതിഷേധിക്കാനുള്ള അവകാശം ജനാധിപത്യത്തിൽ എല്ലാ പൗരന്മാർക്കും ഉണ്ട് . കുറ്റം ചെയ്തവർ ശിക്ഷിക്കപ്പെടും വരെ നമുക്കു പ്രതിഷേധിക്കാം.

Recommended Video

cmsvideo
Case Registered Against Youth Congress | നിന്നെ ഞങ്ങള്‍ വെച്ചേക്കില്ലെന്ന് ആക്രോശിച്ച് പാഞ്ഞടുത്തു

English summary
attack against KPCC headquarters for the first time in history; says Mullappally ramachandran
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X