കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദിലീപിന് നില്‍ക്കക്കള്ളി ഇല്ലാതായോ...! എല്ലാം വ്യാജം...നടക്കുന്നത് വേട്ടയാടൽ.. കഥ മാറി..!

  • By Anamika
Google Oneindia Malayalam News

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് ദിലീപ് അഴിയെണ്ണാന്‍ തുടങ്ങിയിട്ട് മാസം ഒന്ന് കഴിഞ്ഞു. ദിലീപിനെതിരെ ശക്തമായ തെളിവുകള്‍ ഉണ്ടെന്ന പ്രോസിക്യൂഷന്‍ വാദം വിശ്വസിച്ചാണ് ഹൈക്കോടതി ആദ്യ ജാമ്യഹര്‍ജി തള്ളിയത്. രണ്ടാമത്തെ ഹര്‍ജി കോടതിക്ക് മുന്നിലെത്തിയപ്പോള്‍ പതിനെട്ടവും പയറ്റിയിരിക്കുകയാണ് ദിലീപിന്റെ അഭിഭാഷകന്‍. ആക്രമണം പലര്‍ക്കെതിരെയുമാണ്.

ദിലീപിനോട് ഇത്രയും സ്നേഹം കാവ്യയ്ക്ക് പോലും കാണില്ല...! ജനപ്രിയന് വേണ്ടി തെരുവിൽ...! നീതി വേണം..!ദിലീപിനോട് ഇത്രയും സ്നേഹം കാവ്യയ്ക്ക് പോലും കാണില്ല...! ജനപ്രിയന് വേണ്ടി തെരുവിൽ...! നീതി വേണം..!

മാധ്യമങ്ങളുടെ പങ്ക്

മാധ്യമങ്ങളുടെ പങ്ക്

നടിയെ ആക്രമിച്ച കേസിലെ വഴിത്തിരിവുകളില്‍ മലയാളത്തിലെ മാധ്യമങ്ങള്‍ നിര്‍ണായക പങ്കാണ് വഹിച്ചത്. കേസിന്റെ ആദ്യഘട്ടത്തില്‍ ഗൂഢാലോചന ഇല്ലെന്ന് പറഞ്ഞാണ് അന്വേഷണസംഘം കുറ്റപത്രം സമര്‍പ്പിച്ചത്.

പങ്ക് ചെറുതല്ല

പങ്ക് ചെറുതല്ല

എന്നാല്‍ ഗൂഢാലോചന സംബന്ധിച്ച് പള്‍സര്‍ സുനിയുടെ സഹതടവുകാരന്റെ വെളിപ്പെടുത്തല്‍ പുറത്ത് വന്നതും പിന്നീടങ്ങോട്ട് ദിലീപിന്റെ അറസ്റ്റിലേക്ക് വരെ കാര്യങ്ങള്‍ എത്തിച്ചതിലും മാധ്യമങ്ങള്‍ വഹിച്ച പങ്ക് ചെറുതല്ല.

വ്യാജ വാർത്തകളെന്ന്

വ്യാജ വാർത്തകളെന്ന്

ഹൈക്കോടതിയില്‍ മാധ്യമങ്ങളെ കടന്നാക്രമിക്കുന്ന രീതിയാണ് ദിലീപിന്റെ അഭിഭാഷകന്‍ സ്വീകരിച്ചിരിക്കുന്നത്. എല്ലാ മാധ്യമങ്ങളും ചാനലുകളും തനിക്കെതിരെ വ്യാജ വാര്‍ത്തകള്‍ കെട്ടിച്ചമച്ച് നല്‍കുകയാണ് എന്നാണ് ആരോപണം.

തന്നെ വേട്ടയാടുന്നു

തന്നെ വേട്ടയാടുന്നു

ഒരു മാധ്യമത്തിനെതിരെ താന്‍ നടത്തിയ പരാമര്‍ശം തനിക്കെതിരെ വിരോധമുണ്ടാകാന്‍ കാരണമായി എന്നും ദിലീപ് ഹൈക്കോടതിയെ അറിയിക്കുകയുണ്ടായി. മാധ്യമങ്ങള്‍ തന്നെ വേട്ടയാടുകയാണ് എന്നും നടന്‍ ആരോപിച്ചു.

ശ്രീകുമാറിനും ബഷീറിനുമെതിരെ

ശ്രീകുമാറിനും ബഷീറിനുമെതിരെ

ലിബര്‍ട്ടി ബഷീറിനും ശ്രീകുമാറിനും എതിരെയും ആരോപണങ്ങള്‍ പ്രതിഭാഗം ഉന്നയിച്ചു. തനിക്കെതിരെയുള്ള ഗൂഢാലോചന ഇവര്‍ നടത്തിയതാണെന്ന് പറയുന്നില്ലെങ്കിലും അവര്‍ക്കതിന് കഴിവുണ്ടെന്നും പ്രതിഭാഗം ആരോപിച്ചു

ആക്രമണം ആസൂത്രിതമല്ല

ആക്രമണം ആസൂത്രിതമല്ല

നടിയെ ആക്രമിച്ചത് ആസൂത്രിതമല്ലെന്നും പള്‍സര്‍ സുനിക്ക് ദിലീപ് പണം നല്‍കിയിട്ടില്ലെന്നും പ്രതിഭാഗം കോടതിയില്‍ വാദിച്ചു. അതേസമയം ആക്രമിക്കപ്പെട്ട നടിയുടെ പേര് ഇടയ്ക്കിടെ പറയുന്നതില്‍ പ്രതിഭാഗം അഭിഭാഷകനെ കോടതി വിമര്‍ശിക്കുകയും ചെയ്തു.

പുതിയ തെളിവുകൾ

പുതിയ തെളിവുകൾ

ദിലീപിനെതിരെ കൂടുതല്‍ പുതിയ തെളിവുകള്‍ ലഭിച്ചിട്ടുണ്ട് എന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചു. ഇവ പരസ്യമായി പറയാനാകുന്നതല്ലെന്നും മുദ്രവെച്ച കവറില്‍ അവ കോടതിക്ക് കൈമാറാനുമാണ് പ്രോസിക്യൂഷന്റെ തീരുമാനം.

English summary
Attack by Dileep's advocate in High Court against Media
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X