Get Updates
Get notified of breaking news, exclusive insights, and must-see stories!

യുവതികള്‍ ഷെഫീഖിന്റെ അടിവസ്ത്രം വരെ വലിച്ചുകീറി? ഡ്രൈവറെ ആക്രമിച്ച സംഭവത്തില്‍ നിര്‍ണായക സാക്ഷിമൊഴി

കൊച്ചി: ഓണ്‍ലൈന്‍ ടാക്‌സി ഡ്രൈവറെ യുവതികള്‍ ആക്രമിച്ച സംഭവത്തില്‍ നിര്‍ണായക വെളിപ്പെടുത്തല്‍. ടാക്‌സിയില്‍ ഉണ്ടായിരുന്ന യാത്രക്കാരനാണ് ഇപ്പോള്‍ യുവതികള്‍ക്കെതിരെ രംഗത്ത് വന്നിരിക്കുന്നത്.

ഡ്രൈവറായ ഷെഫീഖ് മോശമായി പെരുമാറി എന്ന് ആരോപിച്ചായിരുന്നു യുവതികള്‍ ആക്രമിച്ചത്. ശരിക്കും അതിക്രമമായിരുന്നു യുവതികളുടെ ഭാഗത്ത് നിന്ന് ഉണ്ടായത് എന്നും പറയുന്നു.

യുവതികള്‍ വിളിച്ച കാറില്‍ ഉണ്ടായിരുന്ന യാത്രക്കാരനായ ഷിനോജ് ആണ് ഇപ്പോള്‍ നിര്‍ണായക വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. സംഭവത്തിന്റെ തുടക്കം മുതല്‍ ഒടുക്കം വരെ കണ്ട ആളാണ് ഷിനോജ്.

പൂള്‍ ടാക്‌സി

പൂള്‍ ടാക്‌സി

യുവതികള്‍ വിളിച്ചത് പൂള്‍ ടാക്‌സി ആയിരുന്നു. അത് പ്രകാരം പലയാത്രക്കാര്‍ വാഹനത്തില്‍ ഉണ്ടാകും. എന്നാല്‍ അത് അംഗീകരിക്കാന്‍ സ്ത്രീകള്‍ തയ്യാറല്ലായിരുന്നു.

ഇറക്കിവിടണം

ഇറക്കിവിടണം

കാറില്‍ ഉണ്ടായിരുന്ന ഷിനോജിനെ ഇറക്കി വിടണം എന്ന് ആവശ്യപ്പെട്ടായിരുന്നു പ്രശ്‌നം തുടങ്ങിയത്. ഇതിന് തയ്യാറാകാത്തതിനെ തുടര്‍ന്നായിരുന്നു ഷെഫീഖിന് നേരെ ആക്രമണം തുടങ്ങിയത് എന്ന് ഷിനോജ് പറയുന്നു.

കരിങ്കല്ലുകൊണ്ട് അടിച്ചു?

കരിങ്കല്ലുകൊണ്ട് അടിച്ചു?

തന്നെ യുവതികള്‍ കരിങ്കല്ലുകൊണ്ട് തലക്കടിച്ചു എന്നും നിലത്തിട്ട് ചവിട്ടി എന്നും ആയിരുന്നു ഷെഫീഖിന്‌റെ പരാതി. ഇത് സത്യമാണെന്ന് ഷിനോജ് വെളിപ്പെടുത്തുന്നുണ്ട്.

മുണ്ട് ഊരി, അടിവസ്ത്രം വരെ

മുണ്ട് ഊരി, അടിവസ്ത്രം വരെ

ഷെഫീഖിനെ നടു റോഡില്‍ മര്‍ദ്ദിച്ച സ്ത്രീകള്‍, അയാളുടെ മുണ്ട് അഴിച്ചെടുത്തു എന്നും അടിവസ്ത്രം വരെ കീറി എന്നും ആണ് ഷിനോജ് പറയുന്നത്. ഷെഫീഖ് സ്ത്രീകളോട് മോശമായി പെരുമാറിയിട്ടില്ല എന്നും ഷിനോജ് പറയുന്നുണ്ട്.

സിനിമ, സീരിയല്‍ രംഗത്തുള്ളവര്‍

സിനിമ, സീരിയല്‍ രംഗത്തുള്ളവര്‍

ഷെഫീഖിനെ ആക്രമിച്ച സ്ത്രീകള്‍ സിനിമ, സീരിയല്‍ രംഗത്ത് പ്രവര്‍ത്തിക്കുന്നവരാണ് എന്നാണ് റിപ്പോര്‍ട്ട്. കണ്ണൂര്‍, പത്തനംതിട്ട സ്വദേശിനികള്‍ ആണ് ഇവര്‍.

ജാമ്യത്തില്‍ വിട്ടു

ജാമ്യത്തില്‍ വിട്ടു

മരട് പോലീസ് ആണ് യുവതികളെ കസ്റ്റഡിയില്‍ വിട്ടത്. എന്നാല്‍ പിന്നീട് ഇവരെ ജാമ്യത്തില്‍ വിടുകയായിരുന്നു.

അറിവില്ലായ്മയുടെ പ്രശ്‌നം?

അറിവില്ലായ്മയുടെ പ്രശ്‌നം?

തങ്ങള്‍ വിളിച്ചത് പൂള്‍ ടാക്‌സി ആണ് എന്ന കാര്യം സ്ത്രീകള്‍ക്ക് അറിയാതിരുന്നതാണോ പ്രശ്‌നങ്ങള്‍ക്ക് കാരണമായത് എന്ന് വ്യക്തമല്ല. എന്തായാലും നടന്നത് കൊടിയ അക്രമം തന്നെയെന്ന് പറയാതിരിക്കാനും ആവില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+