കോഴിക്കോട് നഗരമധ്യത്തിൽ യുവാവിനെ പീഡിപ്പിക്കാൻ ശ്രമം! തലയ്ക്കടിച്ച് ഹോട്ടലിൽ കൊണ്ടുപോയി...

  • Posted By: Desk
Subscribe to Oneindia Malayalam

കോഴിക്കോട്: നഗരമദ്ധ്യത്തിൽ യുവാവിനെ പീഡിപ്പിക്കാൻ ശ്രമം. ആൽബിൻ കിഷോരിയെന്ന ഗവേഷക വിദ്യാർത്ഥിയ്ക്ക് നേരെ കഴിഞ്ഞ ദിവസം രാത്രിയാണ് അതിക്രമമുണ്ടായത്. അതിനിടെ സംഭവത്തിൽ പരാതി നൽകാനെത്തിയെ യുവാവിനെയും സുഹൃത്തിനെയും പോലീസ് അധിക്ഷേപിച്ചതായും ആരോപണമുണ്ട്.

ജപ്പാൻ കപ്പൽ രക്ഷപ്പെടുത്തിയെന്നത് പച്ചക്കള്ളം! മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് തെറ്റായ വിവരങ്ങൾ

മലപ്പുറം താനൂരിൽ നബിദിന റാലിക്കിടെ സംഘർഷം, ആറു പേർക്ക് വെട്ടേറ്റു

കഴിഞ്ഞ ദിവസം രാത്രി റെയിൽവേ സ്റ്റേഷനിലേക്കുള്ള യാത്രയ്ക്കിടെയാണ് ആൽബിൻ കിഷോരിയെ മർദ്ദിച്ചവശനാക്കി പീഡിപ്പിക്കാൻ ശ്രമിച്ചത്. റെയിൽവേ സ്റ്റേഷനിലേക്കുള്ള യാത്രയ്ക്കിടെ ആൽബിൻ ഒരാളോട് വഴി ചോദിച്ചു. തുടർന്ന് താനും ആ വഴിക്കാണെന്ന് പറഞ്ഞ് ഇയാൾ ആൽബിനെ ബൈക്കിൽ കയറ്റി കൊണ്ടുപോയി.

ബഹളം വച്ചു...

ബഹളം വച്ചു...

ബൈക്കിൽ കയറിയ ആൽബിനെ റെയിൽവേ സ്റ്റേഷൻ എത്തിയിട്ടും ഇയാൾ ഇറക്കിവിട്ടില്ല. സ്റ്റേഷൻ കഴിഞ്ഞിട്ടും ബൈക്ക് നിർത്താതായതോടെ ആൽബിൻ ബഹളം വച്ചു. ഇതോടെ അപരിചിതൻ അക്രമാസക്തനാകുകയും ആൽബിന്റെ തലയ്ക്കടിച്ച് പരിക്കേൽപ്പിക്കുകയുമായിരുന്നു.

പീഡിപ്പിക്കാൻ ശ്രമം...

പീഡിപ്പിക്കാൻ ശ്രമം...

തലയ്ക്കടിച്ച് പരിക്കേൽപ്പിച്ച ശേഷം ആൽബിനെ ഒരു ഹോട്ടലിലേക്കാണ് കൊണ്ടുപോയത്. ഹോട്ടലിൽ വച്ച് ഇയാൾ ആൽബിനെ പീഡിപ്പിക്കാൻ ശ്രമിച്ചുവത്രേ. ഹോട്ടലിൽ നിന്നും പുലർച്ചെയോടെയാണ് ആൽബിൻ രക്ഷപ്പെട്ടത്. തുടർന്ന് സംഭവത്തിൽ പരാതി നൽകാനെത്തിയപ്പോഴാണ് പോലീസുകാർ ആൽബിനെയും സുഹൃത്തിനെയും അധിക്ഷേപിച്ചത്.

പരാതി നൽകാൻ...

പരാതി നൽകാൻ...

പുലർച്ചെ അഞ്ചു മണിയോടെയാണ് ആൽബിനും ട്രാൻസ്ജെൻഡറായ സുഹൃത്തും കോഴിക്കോട് ടൗണ്‍ പോലീസ് സ്റ്റേഷനിൽ പരാതി നൽകാനെത്തിയത്. എന്നാൽ പരാതി സ്വീകരിക്കാൻ പോലീസ് തയ്യാറായില്ലെന്നാണ് ഇവരുടെ ആരോപണം. കൂടാതെ ഇങ്ങനെയുള്ളവരോടൊപ്പം നടക്കുന്നത് കൊണ്ടാണ് ഇതുണ്ടായതെന്ന് പറഞ്ഞ് ആൽബിനെയും ട്രാൻസ്ജെൻഡർ സുഹൃത്തിനെയും പോലീസ് അധിക്ഷേപിക്കുകയും ചെയ്തുവത്രേ.

പോലീസ്...

പോലീസ്...

ഇതിനിടെ ആൽബിനോട് മെഡിക്കൽ കോളേജിൽ പോയി വൈദ്യപരിശോധന നടത്താനും പോലീസ് ആവശ്യപ്പെട്ടു. പീഡനത്തിനിരയായവരെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കേണ്ടത് പോലീസിന്റെ ചുമതലയാണെന്നിരിക്കെയാണ് ഇങ്ങനെ ആവശ്യപ്പെട്ടത്. പിന്നീട് സംഭവം നടന്നത് ടൗൺ പോലീസ് സ്റ്റേഷൻ പരിധിയിൽ അല്ലെന്നും കസബ സ്റ്റേഷനിലാണെന്നും പറഞ്ഞ് ഇവരെ പറഞ്ഞയക്കുകയും ചെയ്തു.

സിഐ ഇല്ലാത്തതിനാൽ...

സിഐ ഇല്ലാത്തതിനാൽ...

എന്നാൽ കസബ സ്റ്റേഷനിലെ പോലീസുദ്യോഗസ്ഥരും സമാനരീതിയിലാണ് പെരുമാറിയതെന്നും ഇവർ ആരോപിച്ചു. പരാതി സ്വീകരിച്ചതിന്റെ റിസീപ്റ്റ് ആവശ്യപ്പെട്ടപ്പോൾ പോലീസുകാർ തട്ടിക്കയറിയെന്നും ആരോപണമുണ്ട്. എന്നാൽ സിഐ ഇല്ലാത്തതിനാലാണ് പരാതി സ്വീകരിക്കാൻ വൈകിയതെന്നാണ് പോലീസ് പറഞ്ഞത്. പിന്നീട് സിഐ എത്തിയശേഷമായിരുന്നു ആൽബിന് പരാതി നൽകാനായത്.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
attack against youth in calicut city and allegations against police.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്