കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വയനാട്ടില്‍ കെപിസിസി അന്വേഷണ സമിതി യോഗത്തില്‍ സംഘര്‍ഷം; നേതാക്കള്‍ക്കുനേരേ കരിഓയില്‍ പ്രയോഗം

  • By Athul
Google Oneindia Malayalam News

വയനാട്: വയനാട്ടില്‍ ഡിസിസി സെക്രട്ടറി പിവി ജോണിന്റെ ആത്മഹത്യയെക്കുറിച്ച് അന്വേഷിക്കാനെത്തിയ കെപിസിസി സമിതിക്കുനേരെ കരിഓയില്‍ പ്രയോഗം. ജോണ്‍ എഴുതിയ അത്മഹത്യക്കുറിപ്പില്‍ പറഞ്ഞിരിക്കുന്നവര്‍ക്കുനേരെയാണ് കരിഓയില്‍ പ്രയോഗം നടന്നത്.

മാനന്തവാടി നഗരസഭയിലെ പുത്തന്‍പുര ഡിവിഷനില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച പിവി ജോണിന് 39 വോട്ടുമാത്രമാണ് കിട്ടിയത്. ഇതില്‍ മനംനൊന്ത് ജോണ്‍ മാനന്തവാടിയിലെ ബ്ലോക്ക് കോണ്‍ഗ്രസ് ഓഫീസില്‍ നവംബര്‍ എട്ടിന് തൂങ്ങി മരിക്കുകയായിരുന്നു. ജോണിന്റെ ആത്മഹത്യാ കുറിപ്പില്‍ കോണ്‍ഗ്രസ് ബ്ലോക്ക് നേതാക്കളടക്കമുള്ളവരുടെ പേരുകള്‍ പരാമര്‍ശിച്ചിരുന്നു.

pv john

എന്നാല്‍ ജോണിന്റെ ഭാര്യ ഡിസിസി പ്രസിഡന്റ് കെ എല്‍ പൗലോസിനെതിരെ ഗുരുതരമായ ആരോപണങ്ങളുമായി രംഗത്തുവന്നു. തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നത് മുതല്‍ ജോണിനെ മാനസികമായി തളര്‍ത്തുന്ന തരത്തിലാണ് പൗലോസ് പെരുമാറിയതെന്ന് അവര്‍ പറഞ്ഞു.

ഡിസിസി പ്രസിഡന്റ് കെഎല്‍ പൗലോസ്, ജനറല്‍ സെക്രട്ടറി സിവി തോമസ്, കോണ്‍ഗ്രസ് പാര്‍ട്ടിപ്രവര്‍ത്തകനായ വികെ ജോസ്, ലേഖാ രാജീവന്‍ എന്നിവരുടെ പേരുകളാണ് ആത്മഹത്യാ കുറിപ്പില്‍ ഉണ്ടായിരുന്നത്. ഇവരെ മാറ്റി നിര്‍ത്തിവേണം അന്വേഷണം നടത്തുക എന്നതായിരുന്നു ഒരു വിഭാഗത്തിന്റെ ആവശ്യം. ഇത് സംഘര്‍ഷത്തിലേക്ക് നയിക്കുകയായിരുന്നു.

English summary
The suicide of P V John, who contested to Mananthavady municipality, could only garner 35 votes and was pushed to fourth place. The UDF rebel came second.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X