വധശ്രമ കേസ്; ലക്ഷദ്വീപ് എംപിക്ക് 10 വർഷം തടവ് വിധിച്ച് കോടതി
വധശ്രമ കേസില്‍ ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസൽ അടക്കം നാല് പേർക്കെതിരെ 10 വർഷം തടവ് വിധിച്ച് കോടതി. കവരത്തി ജില്ലാ സെഷന്‍സ് കോടതിയുടേതാണ് വിധി. മുഹമ്മദ് ഫൈസലിന്റെ സഹോദരങ്ങള്‍ അടക്കമുള്ളവർക്കെതിരെയാണ് ശിക്ഷ. ഒരു ലക്ഷം രൂപ വീതം നാല് പേരും പിഴ അടയ്ക്കണമെന്നും കോടതി ഉത്തരവിട്ടു.

2009 ലെ തെരഞ്ഞെടുപ്പിന് ഇടയിൽ ഉണ്ടായ സംഘർഷത്തിൽ മുഹമ്മദ് സാലിഹ് എന്ന കോൺഗ്രസ് പ്രവർത്തകനെ ആക്രമിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ചെന്നാണ് കേസ്. ലോക്സഭ തിരഞ്ഞെടുപ്പ് സമയത്തd ഷെഡ് നിർമ്മാണവുമായി ബന്ധപ്പെട്ടാണ് തർക്കം ഉണ്ടായത്. മുന്‍ കേന്ദ്ര മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പി എം സയ്യിദിന്റെ മകളുടെ ഭർത്താവാണ് അക്രമണത്തിനിരയായ സ്വാലിഹ്. പരിക്കേറ്റ സ്വാലിഹ് കേരളത്തിൽ മാസങ്ങളോളം ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്നു.
32 പേർ പ്രതികളായ കേസിലെ രണ്ടാം പ്രതിയാണ് ഫൈസൽ.അതേസമയം തടവ് ശിക്ഷ സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഇന്ന് തന്നെ ഹൈക്കോടതിയെ സമീപിക്കുമെന്ന് മുഹമ്മദ് ഫൈസലിന്റെ അഭിഭാഷകന്‍ വ്യക്തമാക്കി.












Click it and Unblock the Notifications