ഓട്ടോ മിനിമം ചാര്‍ജ്,ദൂരം ഒന്നര കിലോമീറ്റർ;തീരുമാനം ഉണ്ടാകുമോ? ഗതാഗത വകുപ്പിന്റെ ഉന്നതല യോഗം ഇന്ന്
തിരുവനന്തപുരം: സംസ്ഥാനത്ത് ഓട്ടോ മിനിമം ചാർജ്, ദൂരം ഒന്നര കിലോമീറ്റർ കുറയ്ക്കുന്നു എന്നിവ സംബന്ധിച്ച വിഷയത്തിൽ തീരുമാനം ഇന്ന് ഉണ്ടാകും. ഓട്ടോ ചാർജ് ഉയർത്തുന്നതിനൊപ്പം മിനിമം ചാർജിന്റെ ദൂരം ഉയർത്തുമെന്ന് നേരത്തെ തീരുമാനിച്ചിരുന്നു.
എന്നാൽ, തീരുമാനത്തിൽ നിന്നും ഗതാഗത വകുപ്പ് ആന്റണി രാജു പിൻമാറിയിരുന്നു. ഇന്നലെയായിരുന്നു ഇത് സംബന്ധിച്ച തീരുമാനം ഉണ്ടായത്. മിനിമം ചാർജ് 30 രൂപ ആക്കാനും ദൂരപരിധി എന്നത് ഒന്നര കിലോമീറ്ററിൽ നിന്ന് രണ്ട് കിലോമീറ്റർ ആയി കൂട്ടാനും ആണ് മന്ത്രി തീരുമാനിച്ചത്.
നേരത്തെ തീരുമാനിച്ച ഈ തീരുമാനങ്ങളാണ് പിൻവലിക്കുന്നത്. വിഷയത്തിൽ ഗതാഗത സെക്രട്ടറി, ട്രാൻസ്പോർട്ട് വകുപ്പ് കമ്മീഷണർ എന്നിവരുമായി മന്ത്രി ആന്റണി രാജു ഇന്ന് ചർച്ച നടത്തും. ഇതിന് ശേഷമാകും അന്തിമ തീരുമാനം സ്വീകരിക്കുക.

വിദ്യാർത്ഥികളുടെ കൺസെഷൻ നിരക്കിൽ മാറ്റം ഉണ്ടായിരുന്നില്ല. എന്നാൽ, ഈ വിഷയത്തിൽ ശാസ്ത്രീയമായ പഠനം നടത്തി തീരുമാനം സ്വീകരിക്കും. ഇതിനായി കമ്മീഷനെ നിയമിക്കും എന്നും മന്ത്രി വ്യക്തമാക്കിയിരുന്നു. തൊട്ട് അടുത്ത സംസ്ഥാനം ആയ തമിഴ്നാട്ടിൽ നിരക്ക് കുറവാണെന്ന വാർത്തകളെയും മന്ത്രി തളളിയിരുന്നു. ഈ പ്രചാരണം തെറ്റാണ്. കെ സ്വഫ്റ്റിലെ നിരക്ക് മറ്റ് കെ എസ് ആർ ടി സി സർവീസുകളിലേതിന് സമാനം ആണെന്ന് മന്ത്രി പറഞ്ഞിരുന്നു. അതേസമയം, ബസ്, ഓട്ടോ, ടാക്സി ചാർജ് വർധനവ് വിഷയത്തിൽ സർക്കാറിന്റെ ഉത്തരവ് ഈ ആഴ്ച ഉണ്ടാകും എന്നാണ് റിപ്പോർട്ട്.

നിരക്ക് വർധന വിഷയത്തിൽ ഗതാഗത വകുപ്പ് മന്ത്രി ആൻറണി രാജുവിനെ ബസ് ഉടമകൾ നേരിട്ട് കണ്ടിരുന്നു. പുതിയ നിരക്ക് വർധന ഉത്തരവ് ഉടൻ പുറത്തിറക്കണം. വിദ്യാർഥികളുടെ കൺസെഷൻ നിരക്കിൽ മാറ്റം വരുത്തണം എന്നീ ആവശ്യങ്ങളാണ് ഗതാഗത വകുപ്പ് മന്ത്രിക്ക് മുന്നിൽ ബസ് ഉടമകൾ ഉന്നയിച്ചിരുന്നത്. മുഖ്യമന്ത്രി പിണറായി വിജയനുമായി വിഷയം വീണ്ടും ചർച്ച നടത്താമെന്ന് ഗതാഗത വകുപ്പ് മന്ത്രി വ്യക്തമാക്കിയിരുന്നു. ഉത്തരവ് പുറത്തിറങ്ങിയാൽ മാത്രമാണ് വർധനവ് പ്രാബല്യത്തിൽ ആക്കാൻ കഴിയുക. സ്റ്റേജ് ഉൾപ്പടെ നിശ്ചയിക്കേണ്ടതുണ്ട്. ഇതിന് ശേഷം ആണ് ഉത്തരവ് പുറത്തിറങ്ങുന്നത്.

അതേസമയം, ഓട്ടോ, ടാക്‌സി, ബസ് യാത്രാ നിരക്കുകള്‍ ഉയർത്താൻ സംസ്ഥാന സര്‍ക്കാര്‍ ഇക്കഴിഞ്ഞ മാർച്ച് 30 - നാണ് തീരുമാനിച്ചത്.എല്‍ഡിഎഫ് യോഗത്തിലാണ് നിരക്കുകള്‍ വര്‍ധിപ്പിക്കാൻ ശുപാര്‍ശ ചെയ്തത്. എട്ട് രൂപ എന്ന മിനിമം ചാർജ്ജിൽ നിന്ന് 10 രൂപയാക്കി ആണ് ബസ് ചാര്‍ജ് വർധിപ്പിച്ചത്. ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു ആയിരുന്നു ഇക്കാര്യം വ്യക്തമാക്കിയത്. മിനിമം ചാർജ് ഉയർത്തി എങ്കിലും വിദ്യാര്‍ഥികളുടെ കൺസെഷൻ നിരക്ക് വര്‍ധിപ്പിച്ചിരുന്നില്ല.

എന്നാൽ, നിരക്ക് ഉയർത്തണം എന്ന ആവശ്യം ഇന്നും ബസ് ഉടമകൾ ഉന്നയിക്കുകയായിരുന്നു. ബസുടമകളുടെ ഈ ആവശ്യം ന്യായമാണെന്നും ഇത് പരിശോധിക്കാന്‍ സമിതിയെ നിയോഗിക്കുമെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു. വിദ്യാർഥികളുടെ കൺസെഷൻ നിരക്കിൽ മാറ്റം ഉണ്ടാകില്ലെന്നാണ് എൽഡിഎഫ് യോഗത്തിൽ തീരുമാനം ആയത്. ജനങ്ങളുടെ ബുദ്ധിമുട്ടുകൾ പരിഗണിച്ചാണ് എൽഡിഎഫ് തീരുമാനം എടുത്തത്. എൽഡിഎഫ് കൺവീനർ എ. വിജയരാഘവനായിരുന്നു ഇക്കാര്യം വ്യക്തമാക്കിയത്. മിനിമം ചാർജ് 12 രൂപയാക്കണം എന്നതായിരുന്നു ബസ് ഉടമകളുടെ ആവശ്യം. എന്നാൽ, ബസ്സുടമകളുടെ ഈ ആവശ്യം എൽഡിഎഫ് യോഗം തള്ളുകയാണ് ചെയ്തത്.

യാത്ര നിരക്കിൽ സർക്കാർ തീരുമാനം ഉണ്ടാകാത്ത സാഹചര്യത്തിൽ സ്വകാര്യ ബസ് ഉടമകള്‍ സമരം നടത്തിയിരുന്നു. മിനിമം നിരക്ക് 12 രൂപയാക്കണം, വിദ്യാര്‍ത്ഥികളുടെ നിരക്ക് 6 രൂപയാക്കണം, കിലോമീറ്ററിന് ഒരു രൂപ പത്തു പൈസ വര്‍ധിപ്പിക്കണം തുടങ്ങിയ ആവശ്യമാണ് ബസ് ഉടമകള്‍ മുന്നോട്ട് വെയ്ച്ചിരുന്ന ആവിശ്യങ്ങൾ. എന്നാൽ, നിരക്ക് വര്‍ധന ഉടന്‍ നടപ്പാക്കും എന്ന സര്‍ക്കാര്‍ ഉറപ്പില്‍ സമരത്തിൽ നിന്നും ബസ് ഉടമകൾ പിന്‍മാറുകയാണ് ചെയ്തത്.












Click it and Unblock the Notifications