കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

47 ലക്ഷത്തിന്‍റെ ഭൂമി രാമക്ഷേത്ര ട്രസ്റ്റ് വാങ്ങിയത് 3.5 കോടിക്ക്:ഇടനിലക്കാരന്‍ ബിജെപി മേയറുടെ ബന്ധു

Google Oneindia Malayalam News

ദില്ലി: വിവാദങ്ങള്‍ക്കിടെ വീണ്ടും ഭൂമി വാങ്ങി അയോധ്യ രാമക്ഷേത്ര നിര്‍മ്മാണ്‍ ട്രസ്റ്റ്. 47 ലക്ഷം രൂപ വിലമതിക്കുന്ന ഭൂമി 3.5 കോടി രൂപയ്ക്ക് ശ്രീരാം ജന്മഭൂമി തീർത്ഥക്ഷേത്ര ട്രസ്റ്റ് വാങ്ങിയെന്നാണ് ഇന്ത്യാ ടുഡെ റിപ്പോര്‍ട്ട് ചെയ്യുന്നത്. സര്‍ക്കാര്‍ രേഖകള്‍ പ്രകാരം ഈ രണ്ട് ഭൂമിയുടേയും അടിസ്ഥാന വില യഥാക്രമം 20 ലക്ഷം രൂപയും 27 ലക്ഷം രൂപയുമാണ്. എന്നല്‍ ഈ രണ്ട് സ്ഥലങ്ങളും 2.5 കോടി രൂപയ്ക്കും ഒരു കോടി രൂപയ്ക്കുമാണ് ട്രസ്റ്റിന് വിറ്റത്.

അയോദ്ധ്യ മേയറും ബിജെപി നേതാവുമായ ഋഷികേശ് ഉപാധ്യായയുടെ അനന്തരവനായ ദീപ് നാരായണനാണ് ഈ ഭൂമികള്‍ ട്രസ്റ്റിന് വിറ്റത്. ഫെബ്രുവരി 20 ന് 890 ചതുരശ്ര മീറ്ററുള്ള ഈ ഭൂമി ദേവേന്ദ്ര പ്രസാദ് എന്നയാളില്‍ നിന്ന് 20 ലക്ഷം രൂപയ്ക്കാണ് ദീപ് നാരായണന്‍ വാങ്ങിയതെന്നാണ് രേഖകള്‍ സഹിതം ഇന്ത്യ ടുഡെ റിപ്പോര്‍ട്ട് ചെയ്യുന്നത്. 35.6 ലക്ഷം രൂപ വരെ മതിപ്പ് വില കണക്കാകുന്ന മേഖലയിലെ ഏറ്റവും കുറഞ്ഞ നിരക്കാനാണ് ആദ്യ കച്ചവടം നടന്നത്.

 ram-mandi-

എന്നാല്‍ രണ്ട് മാസം പോലും തികയുന്നതിന് മുന്നെ 2.5 കോടി രൂപയ്ക്ക് ഈ ഭൂമി രാമക്ഷേത്ര ട്രസ്റ്റിന് മറിച്ച് വിറ്റു. ഏതാനും ആഴ്ചകള്‍ കൊണ്ട് മാത്രം ഭൂമിയുടെ വില 20 ലക്ഷത്തില്‍ നിന്നും 2.5 കോടി രൂപയായി വര്‍ധിച്ചു. 676.86 ചതുരശ്ര മീറ്റര് വിസ്തീര്‍ണ്ണമുള്ള ഭൂമിയാണ് ദീപ് നാരായണന്‍ അയോധ്യ ട്രസ്റ്റിന് രണ്ടാമത് വിറ്റത്. 27.08 ലക്ഷം രൂപ മതിപ്പ് വിലയുള്ള ഭൂമി ഒരുകോടി രൂപക്കാണ് ഇയാള്‍ ട്രസ്റ്റിന് വിറ്റത്.

ജില്ലാ പ്രസിഡന്റ് രാജിവെച്ചു, പിന്നാലെ കൂട്ടരാജി, ബംഗാളില്‍ ഞെട്ടിത്തരിച്ച് ബിജെപി, തൃണമൂലിലേക്ക്...ജില്ലാ പ്രസിഡന്റ് രാജിവെച്ചു, പിന്നാലെ കൂട്ടരാജി, ബംഗാളില്‍ ഞെട്ടിത്തരിച്ച് ബിജെപി, തൃണമൂലിലേക്ക്...

Recommended Video

cmsvideo
എന്റമ്മോ ഒരു കിലോ മാങ്ങക്ക് രണ്ടര ലക്ഷമോ ? അമ്പരപ്പിക്കും കൃഷി

അയോധ്യയിലെ വിജേശ്വർ പ്രദേശത്ത് 12,080 ചതുരശ്രമീറ്റർ സ്ഥലംവാങ്ങിയത് സംബന്ധിച്ച ഇടപാടില്‍ അഴിമതി ആരോപിച്ച് കോണ്‍ഗ്രസും എസ്പിയും ഉള്‍പ്പടേയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ നേരത്തെ രംഗത്ത് എത്തിയിരുന്നു. മാര്‍ച്ച് 18 ന് രാത്രിയോടെ രണ്ട് കോടി രൂപ നല്‍കി രവിമോഹൻ തിവാരി, സുൽത്താൻ അൻസാരി എന്നിവർ വാങ്ങിയ ഭൂമി മിനിറ്റുകൾക്കകം 18.5 കോടിക്ക് ട്രസ്റ്റ് വാങ്ങിയെന്നും ഇക്കാര്യം സിബിഐ അന്വേഷിക്കണമെന്നുമായിരുന്നു പ്രതിപക്ഷ കക്ഷികള്‍ ആവശ്യപ്പെട്ടത്.

English summary
Ayodhya Ram temple trust buys Rs 47 lakh worth of lands for Rs 3.5 crore
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X