'ആസാദി കശ്മീര്‍ പരാമര്‍ശം'; ജലീലിനെതിരെ നടപടി ആശ്യപ്പെട്ട് മാത്യു കുഴല്‍നാടൻ, സ്പീക്കര്‍ക്ക് കത്ത് നല്‍കി
തിരുവനന്തപുരം:കെ.ടി. ജലീലിന് എതിരെ പെരുമാറ്റച്ചട്ട ലംഘനത്തിന് നടപടി ആവശ്യപ്പെട്ട് മാത്യൂ കുഴൽനാടൻ എം.എൽ.എ സ്പീക്കർക്ക് കത്ത് നൽകി. നിയമസഭാ സമിതിയുടെ ജമ്മു കാശ്മീർ പഠന പര്യടന വേളയില്‍ രാജ്യത്തിന്‍റെ അഖണ്ഡതയ്ക്ക് വിരുദ്ധമായ പ്രസ്താവന സോഷ്യല്‍ മീഡിയയിലൂടെ നടത്തി, നിയമസഭാ സമിതിയ്ക്കും നിയമസഭയ്ക്കും കെ ടി ജലീല്‍ അവമതിപ്പ് ഉണ്ടാക്കിയെന്നും നടപടി വേണമെന്നുമാണ് മാത്യു കുഴൽനാടൻ കത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
പരാമര്‍ശങ്ങള്‍ വിവാദമായപ്പോള്‍ താന്‍ ഉദ്ദേശിച്ചതിന് വിരുദ്ധമായി ദുര്‍വ്യാഖ്യാനം ചെയ്ത ഭാഗങ്ങള്‍ കുറിപ്പില്‍ നിന്നും ഒഴിവാക്കുന്നു എന്ന രീതിയില്‍ ഒരു വിശദീകരണം കെ ടി ജലീല്‍ ഫേസ് ബുക്ക് പോസ്റ്റിലൂടെ നല്‍കിയിരുന്നു. എന്നാല്‍ മേല്പറഞ്ഞ വിശദീകരണത്തിലും ജമ്മു കാശ്മീര്‍ സംബന്ധിച്ച് ഭരണഘടനാ വിരുദ്ധമായ പ്രസ്താവന നടത്തിയതില്‍ ഖേദം പ്രകടിപ്പിക്കുന്നതിനോ തന്‍റെ നിലപാട് തിരുത്തുന്നതിനോ കെ ടി ജലീല്‍ തയ്യാറായിട്ടില്ല എന്നത് ഈ വിഷയത്തിലുള്ള ഗൗരവം വര്‍ദ്ധിപ്പിക്കുന്നുവെന്ന് മാത്യു കുഴൽനാടൻ പറയുന്നു.

നിയമസഭ അംഗങ്ങളുടെ പെരുമാറ്റച്ചട്ടത്തിലെ ചട്ടം 27, 49 എന്നിവയ്ക്ക് വിരുദ്ധമായി പ്രവര്‍ത്തിച്ച കെ ടി ജലീല്‍ എംഎല്‍എയ്‌ക്കെതിരെ നിയമസഭ അംഗങ്ങളുടെ പെരുമാറ്റച്ചട്ട പ്രകാരം നടപടി സ്വീകരിക്കണമെന്ന് പ്രവാസി മലയാളികളുടെ ക്ഷേമം സംബന്ധിച്ച സമിതി അംഗം കൂടിയായ മാത്യു കത്തിൽ ആവശ്യപ്പെട്ടു.അതേസമയം ജലീലിനെതിരെ ഡല്‍ഹി പോലീസ് കുരുക്ക് മുറുക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

ജലീലിനെതിരെ കേസെടുക്കുന്നതിൽ ഡല്‍ഹി പോലീസ് നിയമോപദേശം തേടി. ജലീലിനെതിരായ പരാതി അന്വേഷണത്തിനായി സൈബർ ക്രൈം വിഭാഗമായ ഇഫ്സോ (IFS0)ക്ക് ദില്ലി പോലീസ് കൈമാറിയിട്ടുണ്ട്. മുഹമ്മദ് സുബൈറിനെതിരെ ഉൾപ്പെടെ കേസ് എടുത്തത് ഇഫ്സോ ആണ്.സുപ്രീം കോടതി അഭിഭാഷകനായ ജി.എസ്.മണി നൽകിയ പരാതിയിലാണ് ഡല്‍ഹി പോലീസിന്റെ നടപടി. ജലീലിന്റെ 'ആസാദ് കശ്മീർ' പരാമർശത്തിൽ നടപടി ആവശ്യപ്പെട്ട് ദില്ലി തിലക‍്‍മാർഗ് പോലീസ് സ്റ്റേഷനിൽ അഡ്വ. ജി.എസ്.മണി പരാതി നൽകിയിരുന്നു.

ഓഗസ്റ്റ് 13ന് നൽകിയ ഈ പരാതിയിൽ നടപടി ഉണ്ടാകുന്നില്ലെന്ന് കാണിച്ച് കഴിഞ്ഞ ദിവസം ദില്ലി ഡിസിപിയെ അഭിഭാഷകൻ സമീപിച്ചു.ഇതിനു പിന്നാലെയാണ് ദില്ലി പൊലീസ് അന്വേഷണം ഇഫ്സോക്ക് കൈമാറിയതും കേസെടുക്കുന്നതിൽ നിയമോപദേശം തേടിയതും.ആസാദ് കശ്മീര്‍ ' പരാമര്‍ശത്തില്‍ മുൻ മന്ത്രി കെ.ടി.ജലീലിനെതിരെ തിരുവല്ല കോടതിയിൽ കഴിഞ്ഞ ദിവസം ഹർജി എത്തിയിരുന്നു.

ആർഎസ്എസ് ജില്ലാ പ്രചാർ പ്രമുഖ് അരുൺ മോഹൻ ആണ് കോടതിയെ സമീപിച്ചിട്ടുള്ളത്.. തിരുവല്ല ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി ഹർജി ഫയലിൽ സ്വീകരിച്ചു.ഹർജി ചൊവ്വാഴ്ച (ഓഗസ്റ്റ് 23) പരിഗണിക്കും. ജലീലിന്റെ ഫേസ്ബുക്ക് പോസ്റ്റിനെതിരെ അരുൺ മോഹൻ പോലീസിനെ സമീപിച്ചിരുന്നു. ഇതിൽ തുടർനടപടികൾ ഉണ്ടാകാത്തതിനെ തുടർന്നാണ് കോടതിയെ സമീപിച്ചത്.കശ്മീർ സന്ദർശിച്ചതിന് ശേഷം ഫേസ്ബുക്കിൽ കെ.ടി.ജലീല്‍ പ്രസിദ്ധീകരിച്ച പോസ്റ്റിലെ പരമാർശങ്ങള്‍ നേരത്തെ വന്‍ വിവാദമായിരുന്നു.

പാകിസ്താനോട് ചേർക്കപ്പെട്ട കശ്മീരിന്റെ ഭാഗം "ആസാദ് കാശ്മീർ'' എന്നറിയപ്പെട്ടു എന്നാണ് ജലീലിന്റെ ലേഖനത്തിലുള്ളത്.വിഭജന കാലത്ത് കശ്മീരിനെയും രണ്ടായി പകുത്തെന്നും ലേഖനത്തിൽ ജലീൽ പറയുന്നു. ഇന്ത്യൻ അധീന കശ്മീർ എന്നും കുറിപ്പിൽ ജലീൽ പ്രയോഗിക്കുന്നുണ്ട്. ജമ്മുവും കാശ്മീർ താഴ്വരയും ലഡാക്കുമടങ്ങിയ ഭാഗങ്ങളാണ് ഇന്ത്യൻ അധീന ജമ്മു കശ്മീർ എന്നാണ് ജലീലിന്റെ കുറിപ്പിൽ വിശദീകരിക്കുന്നത്. ആദ്യം ന്യായീകരിച്ചെങ്കിലും വിവാദങ്ങള്‍ കടുത്തതോടെ ഫേസ്ബുക്ക് പോസ്റ്റ് പിൻവലിക്കുകയാണെന്ന് ജലീൽ വ്യക്തമാക്കിയിരുന്നു.
വെറൈറ്റി ഫോട്ടോഷൂട്ടുമായി മീര നന്ദൻ.... ഏറ്റെടുത്ത് ആരാധകര്‍ ... കാണാം ചിത്രങ്ങള്‍












Click it and Unblock the Notifications