കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മനിതി സംഘം സാക്കിര്‍ നായിക്കിന്റെ അനുയായികള്‍, സര്‍ക്കാര്‍ സംരക്ഷിക്കുന്നുവെന്ന് ഗോപാലകൃഷ്ണന്‍

Google Oneindia Malayalam News

തിരുവനന്തപുരം: ശബരിമലയില്‍ സംഘര്‍ഷം രൂക്ഷമായതിനിടെ വിവാദപ്രസ്താവനയുമായി ബിജെപി നേതാവ് ബി ഗോപാലകൃഷ്ണന്‍. തമിഴ്‌നാട്ടില്‍ നിന്നും വന്ന മനിതി സംഘം സാക്കിര്‍ നായിക്കിന്റെ അനുയായികളാണെന്ന് അദ്ദേഹം ആരോപിച്ചു. ഇവര്‍ക്ക് എല്ലാ സംരക്ഷണവും നല്‍കി സര്‍ക്കാര്‍ നേരിട്ടാണ് കൊണ്ട് വന്നതെന്നും ഗോപാലകൃഷ്ണന്‍ പറഞ്ഞു. ക്ലിഫ് ഹൗസിലെ പ്രതിഷേധത്തിനിടെയാണ് ഗോപാലകൃഷ്ണന്റെ വിവാദ പ്രസ്താവന. ഇപ്പോഴുള്ള നീക്കം ശബരിമലയെ തകര്‍ക്കാനാണെന്നും സര്‍ക്കാര്‍ നെറികെട്ട പണിയാണ് ഇപ്പോള്‍ ചെയ്തിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ആക്ടിവിസ്റ്റുകളാണെന്ന് ഇവര്‍ തന്നെ പറഞ്ഞിട്ടുണ്ടെന്നും ഗോപാലകൃഷ്ണന്‍ ആരോപിച്ചു.

1

ഇവര്‍ വിശ്വാസികളാണെന്ന് പറയുന്നതില്‍ എന്ത് കാര്യമാണുള്ളത്. പിണറായി ചെന്നൈയില്‍ പോയത് പോലും ദുരൂഹമാണ്. സര്‍ക്കാര്‍ ആര് പറഞ്ഞിട്ടാണ് ഇവര്‍ക്ക് സംരക്ഷണം കൊടുത്തതെന്നും ഇതില്‍ ഗൂഢലക്ഷ്യമുണ്ടെന്നും ഗോപാലകൃഷ്ണന്‍ പറഞ്ഞു. അതേസമയം ശബരിമലയില്‍ ആചാരലംഘനം നടത്താനുള്ള അനുമതി സുപ്രീം കോടതി നല്‍കിയിട്ടില്ലെന്നും വ്യക്തമാക്കി. ദര്‍ശനത്തിനെത്തിയ മനിതി സംഘത്തെ പമ്പയില്‍ തടഞ്ഞ സംഘപരിവാര്‍ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് നീക്കിട്ടുണ്ട്. മനിതി സംഘം മടങ്ങുകയാണെന്ന് അറിയിച്ചിട്ടുണ്ട്. തങ്ങളെ പോലീസ് നിര്‍ബന്ധപൂര്‍വം മടക്കി അയക്കുകയാണെന്ന് ഇവര്‍ പറയുന്നു. എന്നാല്‍ ഇവര്‍ ആക്ടിവിസ്റ്റുകളാണെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് പറയുന്നു. ഇവര്‍ക്ക് സുരക്ഷയൊരുക്കാന്‍ ബുദ്ധിമുട്ടാണെന്ന് പോലീസ് അറിയിച്ചിട്ടുണ്ട്.

നോട്ട് നിരോധനം ഏറ്റവും വലിയ തട്ടിപ്പ്; മോദിക്ക് രൂക്ഷ വിമര്‍ശനവുമായി പാര്‍ട്ടിവിട്ട ബിജെപി നേതാവ്നോട്ട് നിരോധനം ഏറ്റവും വലിയ തട്ടിപ്പ്; മോദിക്ക് രൂക്ഷ വിമര്‍ശനവുമായി പാര്‍ട്ടിവിട്ട ബിജെപി നേതാവ്

തലാല്‍ രാജകുമാരന്‍ അന്തരിച്ചു; സൗദിയില്‍ അടിമുടി മാറ്റത്തിന് ശബ്ദിച്ച പ്രമുഖന്‍, പരിഷ്‌കരണവാദിതലാല്‍ രാജകുമാരന്‍ അന്തരിച്ചു; സൗദിയില്‍ അടിമുടി മാറ്റത്തിന് ശബ്ദിച്ച പ്രമുഖന്‍, പരിഷ്‌കരണവാദി

English summary
b gopalakrishnan against maniti sangham
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X