കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്വാതന്ത്യസമരത്തിന്റെ വിപ്ലവ രാജകുമാരനാണ് സവര്‍ക്കര്‍; എതിര്‍ക്കുന്നവര്‍ താലിബാനികള്‍: ബി ഗോപാലകൃഷ്ണന്‍

Google Oneindia Malayalam News

തൃശൂര്‍: കണ്ണൂര്‍ സര്‍വ്വകലാശാലയിലെ വിവാദ സിലബസുമായി ബന്ധപ്പെട്ട ചര്‍ച്ചകളാണ് കഴിഞ്ഞ കുറച്ചു മണിക്കൂറുകളിലായി സോഷ്യല്‍ മീഡിയയില്‍ അടക്കം ചര്‍ച്ച ചെയ്യുന്നത്. ആര്‍എസ്എസ് സൈദ്ധാന്തികരായ എംഎസ് ഗോള്‍വാള്‍ക്കറിന്റെയും സവര്‍ക്കറിന്റെയും പുസ്തകങ്ങള്‍ സര്‍വ്വകലാശാലയുടെ സിബസില്‍ ഉള്‍പ്പെടുത്തിയതാണ് വിവാദമായത്. സംഭവത്തെ തുടര്‍ന്ന് പ്രതിപക്ഷ വിദ്യാര്‍ത്ഥി സംഘടനകള്‍ ഇതിനെതിരെ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു.

കണ്ണൂർ സർവ്വലകാശാലയിലെ വിവാദ സിലബസ്; എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയെ തള്ളി കേന്ദ്ര സെക്രട്ടറിയേറ്റ് അംഗംകണ്ണൂർ സർവ്വലകാശാലയിലെ വിവാദ സിലബസ്; എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയെ തള്ളി കേന്ദ്ര സെക്രട്ടറിയേറ്റ് അംഗം

സംഭവത്തില്‍ സര്‍ക്കാരിനെതിരെയും മുഖ്യമന്ത്രി പിണറായി വിജയനെതിരെയും വിമര്‍ശനവുമായി യൂത്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തില്‍ രംഗത്തെത്തിയിരുന്നു. ഗോള്‍വര്‍ക്കറിന്റെയും , സവര്‍ക്കറിന്റെയും ആശയങ്ങളും, വര്‍ഗ്ഗീയ അജണ്ടകളെയും രാജ്യം തിരിച്ചറിഞ്ഞതാണ്. എന്നിട്ടും ചരിത്രത്തിലേക്ക് അവരെ ഒളിച്ചു കടത്തുവാനുള്ള ശ്രമം കാലങ്ങളായി സംഘപരിവാര്‍ നടത്തുന്നതിന്റെ ഉദാഹരണം തന്നെയാണ് യോഗിഭരണത്തിന്‍ കീഴിലെ കണ്ണൂര്‍ സര്‍വ്വകലാശാലയിലെ ഈ ശ്രമവുമെന്നാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞത്.

1

എന്നാല്‍ ഇപ്പോഴിതാ കണ്ണൂര്‍ സര്‍വ്വകലാശാലയുടെ തീരുമാനത്തെ പിന്തുണച്ച് രംഗത്തെത്തിയിരിക്കുകയാണ് ബിജെപി നേതാവ് ബി ഗോപാലകൃഷ്ണന്‍. വീര്‍ സവര്‍ക്കറെയും, ഗുരുജി ഗോള്‍വാള്‍ക്കറെയും എതിര്‍ക്കുന്നവര്‍ താലിബാനികലാണെന്നാണ് ഗോപാലകൃഷ്ണന്‍ പറഞ്ഞത്. കണ്ണൂര്‍ സര്‍വ്വകലാശാല പാഠ്യവിഷയ തര്‍ക്കം അനാവശ്യമാണെന്നും ശുദ്ധ വിവരക്കേടാണ് പാഠ്യവിഷയത്തെ എതിര്‍ക്കുന്നവരുടെ വാദമെന്നും ഗോപാലകൃഷ്ണന്‍ കൂട്ടിച്ചേര്‍ത്തു. സംഭവത്തില്‍ ബി ഗോപാലകൃഷ്ണന്റെ പ്രതികരണം ഇങ്ങനെ,

2

കണ്ണൂര്‍ സര്‍വ്വകലാശാല പാഠ്യവിഷയ തര്‍ക്കം അനാവശ്യം. ശുദ്ധ വിവരക്കേടാണ് പാഠ്യവിഷയത്തെ എതിര്‍ക്കുന്നവരുടെ വാദം. ഗുരുജി ഗോള്‍വാള്‍ക്കറും സാവര്‍ക്കറും ഇന്ത്യക്കാരാണ്. ഇന്ത്യന്‍ രാഷ്ട്രീയ ചിന്തയില്‍ അവരുടെ വിചാരധാരയെ ആര്‍ക്കും നിഷേധിക്കാനാവില്ല. വിദേശികളായ മാര്‍ക്‌സിനേയും ലെനിനേയും പഠിപ്പിക്കാം , സാവര്‍ക്കര്‍ പാടില്ലെന്ന് പറയുന്നത് ഫാസിസ്റ്റ് വാദമാണ്.

3

സവര്‍ക്കറേയും ഗുരുജി ഗോള്‍വാള്‍ക്കറേയും പാഠ്യവിഷയം ആക്കാന്‍ പാടില്ലെന്ന് വാദിക്കുന്നവര്‍ താലിബാനിസമാണ് പറയുന്നതും ചെയ്യുന്നതും. എന്ത് പഠിപ്പിക്കണം എന്ന് ചിന്തിക്കുന്നത് യൂണിവേര്‍സിറ്റിയുടെ കടമയും അധികാരവുമാണ്. സാവര്‍ക്കറേയും ഗോള്‍വാള്‍ക്കറേയും പഠിപ്പിക്കരുതെന്ന് പറയുന്ന കേരള താലിബാനിസം, മുസ്‌ളിം ലീഗിന്റെ സംഭവനയാണ്.

ശരിക്കും സ്റ്റൈലിഷ്... ഭാവനയുടെ പുതിയ ലുക്കും ഏറ്റെടുത്ത് ആരാധകർ, വൈറൽ ചിത്രങ്ങൾ

4

ഇന്ത്യന്‍ സ്വാതന്ത്യസമരത്തിന്റെ വിപ്ലളവ രാജകുമാരനാണ് സാവര്‍ക്കര്‍. രണ്ട് ജീവപര്യന്തം ബ്രിട്ടീഷ് കോടതി ശിക്ഷിച്ചതും പ്രസിദ്ധീകരിക്കുന്നതിന് മുന്‍പ് പുസ്തകം നിരോധിച്ചതും ഉന്നത നിയമ ബിരുദം ബ്രിട്ടീഷുകാര്‍ നിഷേധിച്ചതും സാവര്‍ക്കര്‍ക്ക് മാത്രം അവകാശപ്പെട്ടതാണ്. ഇന്ത്യ ഇന്ന് ഭരിക്കുന്ന പ്രധാനമന്ത്രിയും ഇന്ത്യയുടെ രാഷ്ട്രപതിയും സാവര്‍ക്കറുടേയും ഗുരുജി ഗോള്‍വാള്‍ക്കറുടേയും വിചാരധാര പഠിച്ചവരും അതിനോട് ആദരവ് ഉള്ളവരുമാണ്.

6

ഇന്ത്യ ഇന്ന് ചിന്തിക്കുന്നത് ഗോള്‍വാള്‍ക്കറുടെ വിചാരധാരയിലൂടെയാണെന്നതില്‍ ആര്‍ക്കും സംശയമില്ല. അപ്പോഴാണ് ഈ അനാവശ്യ വിവാദം സൃഷ്ടിക്കുന്നത്. ഇന്ത്യന്‍ പൊളിറ്റിക്കല്‍ തോട്ട് എന്ന ക്ലാസില്‍ ഇന്ന് വരെ പഠിക്കാത്തവരും കയറാത്തവരുമാണ് ഈ വിവാദത്തിന് പിന്നില്‍. ഗോള്‍വാള്‍ക്കറെ കുറിച്ച് മാത്രമല്ല ആര്‍എസ്എസിന്റെ ചിന്തയും സേവനപ്രവര്‍ത്തനവും പാഠ്യവിഷയമാക്കേണ്ട സമയമാണ്. ആരും എതിര്‍ത്തിട്ട് ഒരു കാര്യവുമില്ലെന്ന് ഗോപാലകൃഷ്ണന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

6

അതേസമയം, സംഭവവുമായി ബന്ധപ്പെട്ട് എസ്എഫ്‌ഐയില്‍ രണ്ട് തരത്തിലുള്ള വാദങ്ങളാണ് ഉയരുന്നത്. ആര്‍എസ്എസ് സൈദ്ധാന്തികരുടെ പുസ്തകങ്ങള്‍ പഠിപ്പിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന നിലപാടാണ് എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി എടുത്തത്. എന്നാല്‍ ഈ നിലപാടിനെ തള്ളി എസ്എഫ്‌ഐ കേന്ദ്ര സെക്രട്ടറിയേറ്റ് അംഗം നിധീഷ് നാരായണന്‍ രംഗത്തെത്തി.

7

സവര്‍ക്കര്‍ മുന്നോട്ടുവച്ചതുള്‍പ്പടെ എല്ലാ രാഷ്ട്രീയ ധാരകളെയും വിമര്‍ശനാത്മകമായി പഠിക്കാന്‍ അവസരമുണ്ടാകണമെന്ന് കണ്ണൂര്‍ യൂണിവേഴ്‌സിറ്റി യൂണിയന്‍ ചെയര്‍മാന്‍ സഖാവ് ഹസന്‍ പറഞ്ഞതിനൊപ്പമാണ്. വിമര്‍ശനാത്മകവും സംവാദാത്മകവും ധൈഷണികവുമായ അക്കാദമിക് അന്തരീക്ഷമാണ് ഒരുക്കപ്പെടേണ്ടത്. താലിബാനിസമല്ല എന്നായിരുന്നു നിധീഷ് നാരായണന്‍ ഫേസ്ബുക്കില്‍ കുറിച്ചത്.

പന്തളം നഗരസഭയിലെ ആദ്യ ബിജെപി ഭരണ സമിതിയെ സര്‍ക്കാര്‍ പിരിച്ച് വിടുമോ? നടപടികളുമായി സര്‍ക്കാര്‍പന്തളം നഗരസഭയിലെ ആദ്യ ബിജെപി ഭരണ സമിതിയെ സര്‍ക്കാര്‍ പിരിച്ച് വിടുമോ? നടപടികളുമായി സര്‍ക്കാര്‍

Recommended Video

cmsvideo
സവർക്കർ ബ്രിട്ടീഷുകാരോട് മാപ്പിരന്ന് രക്ഷപ്പെട്ടെന്ന് രാഹുൽ ഗാന്ധി | Oneindia Malayalam

English summary
B Gopalakrishnan supports the decision to make Savarkar and Golwalkar's books the subject of study
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X