പാറമടയില്‍ വെള്ളം തുറന്നുവിട്ടു!! മുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുഞ്ഞ് ഒഴുക്കില്‍പ്പെട്ടു മരിച്ചു

  • Written By:
Subscribe to Oneindia Malayalam

പത്തനംതിട്ട: ഒന്നര വയസ്സുകാരന്‍ ഒഴുക്കില്‍പ്പെട്ട് മരിച്ചു. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുഞ്ഞാണ് ഒഴുക്കില്‍പ്പെട്ടു മരിച്ചത്. വള്ളിക്കോട്-കോട്ടയം തുണ്ടിയില്‍ തെക്കേതില്‍ ജിനു-വിദ്യ ദമ്പതികളുടെ മകന്‍ ആദിദേവിനെയാണ് മരണം തട്ടിയെടുത്തത്. ശനിയാഴ്ച രാവിലെ 11 മണിയോടെ കാണാതായ കുഞ്ഞിനെ ഇന്നു മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

ബിജെപിയെ അക്രമിച്ചാൽ കൂടുതൽ താമരകൾ വിരിയും!അമിത് ഷാ തറക്കല്ലിട്ടത് കേരളത്തിലെ 'എൻഡിഎ സർക്കാരിന്'...

മനുഷ്യ തലയുള്ള പശുക്കുട്ടി; കാണാന്‍ ആയിരങ്ങള്‍, ദൈവമെന്ന് നാട്ടുകാര്‍, പ്രാര്‍ഥന തുടങ്ങി!!

1

ഇവരുടെ വീടിനു സമീപത്തുള്ള പാറമടയില്‍ നിന്നു അപ്രതീക്ഷിതമായി വെള്ളം തുറന്നുവിട്ടിരുന്നു. ഇതു വീടിന്റെ മുറ്റത്തേക്ക് വന്നപ്പോള്‍ കുഞ്ഞ് ഒഴുകിപ്പോയതായിരിക്കാമെന്നാണ് സംശയിക്കുന്നത്. ഇവരുടെ വീട്ടിനു മുന്നിലൂടെ തോടും ഒഴുകുന്നുണ്ട്. 

2

കുഞ്ഞിനെ കാണാതായതിനെ തുടര്‍ന്ന് വിദ്യ സമീപവാസികളെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ഫയര്‍ഫോഴ്‌സും കോന്നി പോലീസും തിരച്ചില്‍ നടത്തിയെങ്കിലും ശനിയാഴ്ച കുഞ്ഞിനെ കണ്ടെത്താന്‍ സാധിച്ചില്ല. ഇവരുടെ വീട്ടിലേക്കുള്ള വഴി അയല്‍ക്കാരന്‍ അടച്ചിരുന്നു. തുടര്‍ന്ന് പുറത്തേക്കു പോവാന്‍ ഈ തോടിനെയാണ് കുടുംബം ആശ്രയിച്ചിരുന്നത്. അയല്‍വാസിക്കെതിരേ പോലീസില്‍ പരാതി നല്‍കിയെങ്കിലും നടപടിയൊന്നും ഉണ്ടായിരുന്നില്ല. ഇതിനു പിറകെയാണ് കുടുംബത്തിന് ഈ ദുരന്തം നേരിട്ടത്.

English summary
Baby missing in pathanamthitta.
Please Wait while comments are loading...