Get Updates
Get notified of breaking news, exclusive insights, and must-see stories!

പിന്നോക്ക വിഭാഗങ്ങള്‍ അകലുമോ? ആശങ്ക, കേശവ് പ്രസാദ് മൗര്യയെ മുന്‍ നിർത്തി പ്രതിരോധിക്കാന്‍ ബിജെപി

ദില്ലി: മന്ത്രി സ്വാമി പ്രസാദ് മൗര്യയുടേയും അനുയായികളുടേയും രാജി നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന യുപിയില്‍ ബിജെപിക്ക് കനത്ത തിരിച്ചടിയായിട്ടാണ് വിലയിരുത്തപ്പെടുന്നത്. ബി ജെ പി സർക്കാർ പിന്നോക്കെ വിഭാഗങ്ങളെ അവഗണിക്കുന്നുവെന്ന ആരോപണം ഉയർത്തിയാണ് നേതാക്കളുടെ രാജിയെന്നതും ശ്രദ്ധേയമാണ്. നേരത്തേ പാര്‍ട്ടി വിട്ട രണ്ട് മന്ത്രിമാര്‍ക്ക് പിന്നാലെ ഇന്ന് ഒരു മന്ത്രികൂടെ സ്ഥാനം രാജിവെക്കുകയും ചെയ്തിട്ടുണ്ട്.

ആയുഷ് മന്ത്രി ധരം സിംഗ് സൈനിയാണ് പാര്‍ട്ടി വിട്ടത്. ഇതോടെ രാജിവെക്കുന്ന എം എല്‍ എമാരുടെ എണ്ണം ഒമ്പതായി. സ്വാമി പ്രസാദ് മൗര്യയാണ് തങ്ങളുടെ നേതാവെന്നും അദ്ദേഹത്തിനൊപ്പം എസ് പിയില്‍ ചേരുമെന്നും മുകേഷ് വര്‍മ്മ രാജി വെച്ച ശേഷം പറഞ്ഞു. ഇതോടെ പിന്നോക്ക വിഭാഗങ്ങള്‍ക്കിടയിലെ സ്വാധീനം നിലനിർത്താന്‍ തീവ്രമായ ശ്രമവും യുപിയില്‍ ബി ജെ പി ആരംഭിച്ചു.

സംസ്ഥാനത്ത ബി ജെ പിയുടെ പിന്നോക്ക വിഭാഗ മുഖ

സംസ്ഥാനത്തെ ബി ജെ പിയുടെ പിന്നോക്ക വിഭാഗ മുഖങ്ങളിലെ പ്രമുഖന്‍ പമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയാണ്. ഇദ്ദേഹത്തിനെ മുന്‍ നിർത്തി സ്വാമി പ്രസാദ് മൗര്യ ഉള്‍പ്പടേയുള്ളവരുടെ നീക്കങ്ങളെ പ്രതിരോധിക്കാന്‍ കഴിയുമെന്നാണ് ബി ജെപി വിലയിരുത്തുന്നത്. തിരഞ്ഞെടുപ്പിൽ തന്റെ പരമ്പരാഗത സീറ്റായ സിരാത്തുവിൽ നിന്ന് തന്നെ കേശവ് പ്രസാദ് മൗര്യ മത്സരിച്ചേക്കുമെന്നാണ് പാർട്ടി വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്.

ഇന് പത്ത് നാള്‍ മാത്രം: അനൂപ് കൃഷ്ണന്‍ ഇഷയ്ക്ക് സ്വന്തമാവും, വൈറലായി പുതിയ ചിത്രങ്ങള്‍

ഒ ബി സികളിലെ ഉപജാതികളെയാണ് ബി ജെ പി

സംസ്ഥാനത്ത് പാർട്ടിയുടെ ഒ ബി സി ഉപജാതി മുഖമായി ബിജെപി മൗര്യയെ മത്സരിപ്പിക്കുമെന്നും സംസ്ഥാനത്തുടനീളം ഉപയോഗിക്കുമെന്നും പ്രതീക്ഷിക്കുന്നതായും വൃത്തങ്ങൾ അറിയിച്ചു. കൗശാംഭി ജില്ലയിലെ സിറത്തു നിയമസഭ മണ്ഡലത്തില്‍ അഞ്ചാം ഘട്ടത്തിലാണ് വോട്ടെടുപ്പ് നടക്കുന്നത്. യാദവർ മുഖ്യമായും സമാജ്‌വാദി പാർട്ടിയോട് കൂറുള്ളവരാണെന്നിരിക്കെ ഒ ബി സികളിലെ ഉപജാതികളെയാണ് ബി ജെ പി ലക്ഷ്യമിടുന്നത്.

ബഹുജൻ സമാജ് വാദി പാർട്ടിയുടെ ശക്തികേന്ദ്രമായി

ബഹുജൻ സമാജ് വാദി പാർട്ടിയുടെ ശക്തികേന്ദ്രമായി കണക്കാക്കപ്പെട്ടിരുന്ന സിറാത്തു സിറാത്തു നിയമസഭാ സീറ്റിൽ നിന്നും 2012 ലാണ് മൗര്യ ആദ്യമായി എംഎൽഎയായി തിരഞ്ഞെടുക്കപ്പെടുന്നത്. ശക്തനായ ഒബിസി മുഖമായിരുന്ന മൗര്യക്ക് 2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ജവഹർലാൽ നെഹ്‌റുവിന്റെ മണ്ഡലം എന്നറിയപ്പെടുന്ന ഫുൽപൂരിൽ നിന്ന് മത്സരിക്കാൻ പാർട്ടി അവസരം നല്‍കി. മികച്ച ഭൂരിപക്ഷത്തില്‍ തന്നെ ഇവിടേയും വിജയിക്കാന്‍ സാധിച്ചു.

പാർട്ടി വന്‍ വിജയം നേടിയതോടെ എം എൽ സി തിരഞ്ഞെടുപ്പിൽ

2016ൽ നിയമസഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാന ഘടകത്തെ നയിക്കാനുള്ള ചുമതല മൗര്യയെയായിരുന്നു ഏൽപ്പിച്ചത്. പാർട്ടി വന്‍ വിജയം നേടിയതോടെ എം എൽ സി തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ അവസരം നൽകുകയും യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള സർക്കാരിൽ ഉപമുഖ്യമന്ത്രിയാവുകയും ചെയ്തു. തുടക്ക കാലം മുതൽ തന്നെ ആർഎസ്എസുമായും അതിന്റെ അനുബന്ധ സംഘടനയായ വിഎച്ച്പിയുമായും അടുത്ത ബന്ധം പുലർത്തുന്ന നേതാവ് കൂടിയാണ് മൌര്യ.

ബ്രാഹ്മണ മുഖവും മറ്റൊരു ഉപമുഖ്യമന്ത്രിയുമായ ദിനേശ് ശർമ്മ ലഖ്‌നൗവിലെ

കൂടാതെ, ബ്രാഹ്മണ മുഖവും മറ്റൊരു ഉപമുഖ്യമന്ത്രിയുമായ ദിനേശ് ശർമ്മ ലഖ്‌നൗവിലെ മൂന്ന് മണ്ഡലങ്ങളിലൊന്നിൽ മത്സരിക്കുമെന്നും പാർട്ടി വൃത്തങ്ങൾ വ്യക്തമാക്കുന്നു. 2012ൽ കോൺഗ്രസിൽ നിന്ന് അദ്ദേഹം പിടിച്ചെടുത്ത ലഖ്‌നൗ നോർത്ത് ആയിരിക്കാനാണ് സാധ്യത. പാർട്ടിയുടെ ബ്രാഹ്മണ മുഖമായാ 2014-ൽ ദേശീയ വൈസ് പ്രസിഡന്റ് സ്ഥാനവും വഹിച്ചിരുന്നു. നേരത്തെ ലഖ്‌നൗ മേയറായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+