കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പൊടി ശ്വസിച്ച് ഒരു പ്രദേശം; റോഡ് ടാര്‍ ചെയ്ത് ഗതാഗത യോഗ്യമാക്കണമെന്ന ആവശ്യം ശക്തമാകുന്നു

Google Oneindia Malayalam News

ബദിയടുക്ക: നാടും നഗരവും വികസനത്തിന്റെ പാതയില്‍ കുതിക്കുമ്പോള്‍ നല്ലൊരു റോഡില്ലാതെ പൊടി ശ്വസിക്കാന്‍ വിധിക്കപ്പെട്ട് അധികൃതരെ ശപിക്കുകയാണ് ഇവിടെ പ്രദേശവാസികള്‍. ബദിയടുക്ക ഗ്രാമ പഞ്ചായത്തിലെ എട്ടും ആറും വാര്‍ഡുകളുടെ അതിര്‍ത്തി പങ്കിടുന്നതും കാടമന മാടത്തടുക്ക മുതല്‍ മുടിപ്പിനടുക്ക വരെയുള്ള റോഡ് പൂര്‍ണ്ണമായും തകര്‍ന്ന് ചെമ്മണ്ണ് റോഡിലുടെയുള്ള യാത്ര തീര്‍ത്തും ദുരിതമാണ്.

വാഹനങ്ങള്‍ കടന്ന് പോകുമ്പോള്‍ പൊടിഉയരുകയാണ്. പ്രദേശത്തെ അമ്പതോളം വീടുകള്‍ കഴിഞ്ഞ നാല്‍പത് വര്‍ഷമായി റോഡ് ടാറിംഗ് നടത്തി ഗതാഗത യോഗ്യമാക്കണമെന്നാവശ്യപ്പെട്ട് പഞ്ചായത്ത് അധികൃതര്‍ക്ക് നിവേദനം നല്‍കിയിട്ടും ഗൗനിച്ചില്ലെന്നാണ് നാട്ടുകാരുടെ പരാതി. റോഡിന് ഇരു വശവുമുള്ളവര്‍ക്കാണ് ദുരിതമേറേയും.

-road-

വസ്ത്രങ്ങള്‍ അലക്കി ഉണങ്ങുവന്‍ ഇട്ടാല്‍ വാഹനങ്ങള്‍ കടന്നു പോകുമ്പോള്‍ ചെമ്മണ്ണ് കാറ്റില്‍ പറന്ന് വസ്ത്രത്തില്‍ ഒട്ടിപ്പിടിക്കുന്നത് മൂലം നിറ വ്യത്യാസമുണ്ടാവുന്നു. മാത്രവുമല്ല പൊടി പടലങ്ങള്‍ ശരീരത്തില്‍ ഒട്ടിപ്പിടിക്കുന്നത് മൂലം ചൊറിച്ചില്‍ അനുഭവപ്പെടുന്നതായി പ്രദേശവാസികള്‍ പറയുന്നു. ത്വക്ക് രോഗങ്ങള്‍ വരുമെന്ന പേടിയിലാണ് പലരും. ഇവിടുത്തെ ജനങ്ങളുടെ ദുരിതം മനസ്സിലാക്കി റോഡ് ടാറിംഗ് നടത്തി ഗതാഗത യോഗ്യമാക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.

വാട്സ്ആപ്പില്‍ ചൈനീസ് ഹാക്കര്‍മാരുടെ വിളയാട്ടം! മുന്നറിയിപ്പുമായി സൈന്യം, ഈ നമ്പറുകള്‍ പണി തരും!!വാട്സ്ആപ്പില്‍ ചൈനീസ് ഹാക്കര്‍മാരുടെ വിളയാട്ടം! മുന്നറിയിപ്പുമായി സൈന്യം, ഈ നമ്പറുകള്‍ പണി തരും!!

മഹാരാഷ്ട്ര പുകയുന്നു; ഗുജറാത്തികള്‍ക്ക് നേരെ ആക്രമണം, ഹോട്ടലുകള്‍ അടിച്ചുതകര്‍ത്തുമഹാരാഷ്ട്ര പുകയുന്നു; ഗുജറാത്തികള്‍ക്ക് നേരെ ആക്രമണം, ഹോട്ടലുകള്‍ അടിച്ചുതകര്‍ത്തു

English summary
badiyadukka panchyath road is not getting tared
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X