അന്ന് ദിലീപ് അയാളെ ജയിലിലയച്ചു...ഇപ്പോള്‍ അതേ സെല്ലില്‍, അതേ നമ്പറില്‍ ദിലീപ്!!

  • By: Sooraj
Subscribe to Oneindia Malayalam

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ ദിലീപിനെതിരേ സംവിധായകന്‍ ബൈജു കൊട്ടാരക്കര. ഒരിക്കല്‍ ദിലീപ് ചെക്ക് കേസില്‍ ജയിലിലാക്കിയ നിര്‍മാതാവ് ദിനേശ് പണിക്കരെ പാര്‍പ്പിച്ച അതേ സെല്ലില്‍ അതേ നമ്പറില്‍ തന്നെയാണ് ദിലീപിന് കിട്ടിയതെന്ന് ബൈജു കൊട്ടാരക്കര ചൂണ്ടിക്കാട്ടി. ഒരു പത്രത്തിലെ കോളത്തിലാണ് ബൈജു ഇക്കാര്യം പറഞ്ഞത്. അതേസമയം, ദിലീപ് ഇപ്പോള്‍ പോലീസ് കസ്റ്റഡിയിലാണുള്ളത്. രണ്ടു ദിവസത്തെ കസ്റ്റഡി കാലാവധി അവസാനിച്ച ശേഷം ഇന്നു കോടതിയില്‍ ഹാജരാക്കിയ താരത്തെ ഒരു ദിവസത്തേക്കു കൂടി കസ്റ്റഡിയില്‍ വിടുകയായിരുന്നു.

ദിലീപിന്റെ സ്വത്ത് വിവരം പുറത്ത്!! കേരളം ഞെട്ടും!! ഏറ്റവും കൂടുതല്‍ ഭൂമിയുള്ളത്...

ദിലീപിന് നല്‍കേണ്ടിയിരുന്നത്

ദിലീപിന് നല്‍കേണ്ടിയിരുന്നത്

ഉദയപുരം സുല്‍ത്താന്‍ എന്ന സിനിമയുടെ നിര്‍മാതാവായിരുന്നു ദിനേശ് പണിക്കര്‍. ഈ സിനിമയിലെ നായകനായ ദിലീപിന് ദിനേശ് ഒന്നര ലക്ഷം രൂപ നല്‍കാനുണ്ടായിരുന്നു.

ചെക്ക് നല്‍കി

ചെക്ക് നല്‍കി

ദിനേശ് അന്നു ദിലീപിന് ചെക്ക് നല്‍കുകയായിരുന്നു. അറിയിച്ച ശേഷം മാത്രമേ ചെക്ക് നല്‍കാവൂയെന്നും ദിനേശ് അന്നു പറഞ്ഞു. പക്ഷെ അയാള്‍ അറിയാതെ ദിലീപ് ചെക്ക് ബാങ്കില്‍ നല്‍കുകയായിരുന്നു. തുടര്‍ന്നു കേസും കൊടുത്തു.

ആലുവ സബ് ജയിലില്‍

ആലുവ സബ് ജയിലില്‍

അന്ന് അറസ്റ്റ് ചെയ്ത ശേഷം ആലുവ സബ് ജയിലിലേക്കാണ് ദിനേശിനെ കൊണ്ടു പോയത്. അന്നു താന്‍ അവിടെ പോയിരുന്നു. ദിനേശ് കഴിഞ്ഞ അതേ സെല്ലില്‍ തന്നെയാണ് ഇപ്പോള്‍ ദിലീപിനെ പാര്‍പ്പിച്ചിരിക്കുന്നത്. മാത്രമല്ല അതേ നമ്പറാണ് ദിലീപിനും ലഭിച്ചതെന്നും ബൈജു പറഞ്ഞു.

 മാക്ടയുടെ പിളര്‍പ്പ്

മാക്ടയുടെ പിളര്‍പ്പ്

ദിനേശിനെ സഹായിക്കാന്‍ താന്‍ എത്തിയതും നിര്‍മാതാക്കള്‍ ദിലീപിനെ വിലക്കാന്‍ ഒരുങ്ങിയതുമെല്ലാം ദിലീപ് അറിഞ്ഞു. ഇതിനെല്ലാം പിന്നില്‍ താനാണെന്നു വിശ്വസിച്ച ദിലീപ് മാക്ടയെ പിളര്‍ക്കുകയായിരുന്നുവെന്ന് ബൈജു ചൂണ്ടിക്കാട്ടുന്നു.

തിലകനെയും വിലക്കി

തിലകനെയും വിലക്കി

പ്രശസ്ത നടന്‍ തിലകന്‍ അവസാന കാലങ്ങളില്‍ സിനിമയില്‍ വിലക്ക് നേരിട്ടിരുന്നു. വിലക്കുകളുടെ രാജാവായ ദിലീപാണ് ഇതിനു നേതൃത്വം നല്‍കിയതെന്ന് ബൈജു ആരോപിച്ചു.

ക്യാമറയ്ക്ക് മുന്നിലെത്തിയത്

ക്യാമറയ്ക്ക് മുന്നിലെത്തിയത്

25 വര്‍ഷ്ങ്ങള്‍ക്കു മുമ്പ് എങ്കിലും എന്റെ ഗോപാലകൃഷ്ണയെന്ന ടെലിഫിലിമിലൂടെയാണ് ദിലീപ് ക്യാമറയ്ക്ക് മുന്നിലെക്കിയത്. എന്നാല് ഇതുവരെ താന്‍ ദിലീപിന്റെ ഡേറ്റ് ചോദിച്ചിട്ടില്ലെന്നും ബൈജു പറയുന്നു.

മണിയുടെ മരണം

മണിയുടെ മരണം

കലാഭവന്‍ മണിയുടെ മരണവുമായി ബന്ധപ്പെട്ട് ദിലീപിന് പങ്കുണ്ടെന്നു ബൈജു ആരോപിച്ചെന്ന തരത്തില്‍ കഴിഞ്ഞ ദിവസം വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ തന്റെ പേരില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്നാണ് ബൈജു പറയുന്നത്.

English summary
Bajiu kottarakkara comments about dileep
Please Wait while comments are loading...