കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'പുറ്റിങ്ങല്‍ സ്‌ഫോടനം ഇങ്ങനെയാണ് ഉണ്ടായത്'; എകെജി സെന്റര്‍ ആക്രമണ കേസിലെ പ്രതിയുടെ ജാമ്യാപേക്ഷ തള്ളി

Google Oneindia Malayalam News

തിരുവനന്തപുരം: സി പി ഐ എം സംസ്ഥാന കമ്മിറ്റി ഓഫീസായ എ കെജി സെന്റര്‍ ആക്രമണ കേസിലെ പ്രതി ജിതിന്റെ ജാമ്യാപേക്ഷ തള്ളി കോടതി. തിരുവനന്തപുരം ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് അപേക്ഷ ജിതിന്റെ ജാമ്യാപേക്ഷ തള്ളിയത്.

പ്രതിക്ക് ജാമ്യം അനുവദിച്ചാല്‍ തെളിവുകള്‍ നശിപ്പിക്കാന്‍ സാധ്യതയുണ്ട് എന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. കൂട്ടു പ്രതികളെ കുറിച്ചുള്ള അന്വേഷണം നടക്കുകയാണ് എന്നും പ്രോസിക്യൂഷന്‍ കൂട്ടിച്ചേര്‍ത്തു. സ്‌ഫോടക വസ്തു എറിയാന്‍ പ്രതി എത്തിയ സ്‌കൂട്ടര്‍ കണ്ടെത്തേണ്ടതുണ്ട് എന്നും പൊട്ടാസ്യം ക്ലോറൈഡ് ചേര്‍ത്താണ് സ്‌ഫോടക വസ്തു നിര്‍മിച്ചത് എന്നും പ്രോസിക്യൂഷന്‍ പറഞ്ഞു.

1

ഇത്തരം ചെറിയ സ്‌ഫോടനത്തില്‍ നിന്നാണ് നൂറ് കണക്കിനു പേരുടെ ജീവന്‍ നഷ്ടമായ പുറ്റിങ്ങല്‍ വെടിക്കെട്ട് ദുരന്തം ഉണ്ടായത് എന്നും പ്രോസിക്യൂഷന്‍ കൂട്ടിച്ചേര്‍ത്തു. പ്രതി ചെയ്ത കുറ്റങ്ങള്‍ ഗൗരവതരമാണ് എന്നും പ്രോസിക്യൂഷന്‍ കൂട്ടിച്ചേര്‍ത്തു. അതേസമയം ജിതിന്‍ രാഷ്ട്രീയ ഗൂഢാലോചനയുടെ ഇരയാണ് എന്ന് പ്രതിഭാഗം കോടതിയില്‍ വാദിച്ചു. സാധാരണക്കാരനായ ജിതിന് തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ കഴിയില്ല എന്നും പ്രതിഭാഗം പറഞ്ഞു.

'പോപ്പുലര്‍ ഫ്രണ്ടുമായി കൂട്ടിക്കെട്ടേണ്ട, ഞങ്ങള്‍ ജനാധിപത്യത്തിന്റെ കാവല്‍ക്കാര്‍'; ആര്‍.എസ്.എസ്'പോപ്പുലര്‍ ഫ്രണ്ടുമായി കൂട്ടിക്കെട്ടേണ്ട, ഞങ്ങള്‍ ജനാധിപത്യത്തിന്റെ കാവല്‍ക്കാര്‍'; ആര്‍.എസ്.എസ്

2

180 സി സി ടി വികളുടെ ദൃശ്യം പരിശോധിച്ചിട്ടും ഹെല്‍മെറ്റ് പോലും ധരിക്കാതിരുന്ന പ്രതിയുടെ മുഖം എന്തുകൊണ്ട് പൊലീസ് തിരിച്ചറിഞ്ഞില്ല എന്ന ചോദ്യവും പ്രതിഭാഗം ഉയര്‍ത്തി. ജൂണ്‍ 30 ന് രാത്രി 11.25 നായിരുന്നു സി പി ഐ എം സംസ്ഥാന കമ്മിറ്റി ഓഫീസായ എ കെ ജി സെന്ററിനു നേരെ സ്‌ഫോടക വസ്തു എറിഞ്ഞത്. സംസ്ഥാനത്ത് വലിയ കോളിളക്കമുണ്ടാക്കിയതായിരുന്നു.

'ഇത് ആരാണ് തുടങ്ങിവെച്ചത് എന്ന് വ്യക്തമായറിയാം... അത് തല്ലിക്കെടുത്തിയേ തീരൂ...' പ്രകാശ് ബാരെ'ഇത് ആരാണ് തുടങ്ങിവെച്ചത് എന്ന് വ്യക്തമായറിയാം... അത് തല്ലിക്കെടുത്തിയേ തീരൂ...' പ്രകാശ് ബാരെ

3

ആക്രമണം നടന്ന ഉടന്‍ സി പി ഐ എം നേതാക്കള്‍ കോണ്‍ഗ്രസിന് എതിരെ ആരോപണം ഉന്നയിച്ചിരുന്നു. എന്നാല്‍ സി പി ഐ എം നേതാക്കള്‍ തന്നെയാണ് എ കെ ജി സെന്റര്‍ ആക്രമിച്ചത് എന്നായിരുന്നു കോണ്‍ഗ്രസ് ആരോപിച്ചത്. പ്രതിയെ പിടിക്കാന്‍ പൊലീസിന് സാധിക്കാതിരുന്നതും വലിയ വിമര്‍ശനത്തിന് വഴിവെച്ചിരുന്നു. പൊലീസ് ഒരു മാസം അന്വേഷിട്ടും കണ്ടെത്താനാകാത്തത് വലിയ വിമര്‍ശനം വരുത്തി വെച്ചിരുന്നു.

പശുക്കള്‍ക്ക് പാട്ടിനായി മ്യൂസിക് സിസ്റ്റം, ക്ലിഫ് ഹൗസില്‍ കാലിത്തൊഴുത്ത് നിര്‍മാണം; ചെലവ് എത്രയെന്നറിയാമോ?പശുക്കള്‍ക്ക് പാട്ടിനായി മ്യൂസിക് സിസ്റ്റം, ക്ലിഫ് ഹൗസില്‍ കാലിത്തൊഴുത്ത് നിര്‍മാണം; ചെലവ് എത്രയെന്നറിയാമോ?

4

പിന്നീട് അന്വേഷണ ചുമതല ക്രൈംബ്രാഞ്ചിനെ ഏല്‍പ്പിച്ചിരുന്നു. അതേസമയം കോണ്‍ഗ്രസ് ഓഫീസുകള്‍ തകര്‍ത്തതിന്റെ വൈരാഗ്യത്തിലാണ് ആറ്റിപ്ര യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റായ ജിതിന്‍ എ കെ ജി സെന്റര്‍ ആക്രമിച്ചത് എന്നാണ് ക്രൈംബ്രാഞ്ച് പറയുന്നത്.

English summary
Bail plea of accused named jithin in AKG center attack case rejected by court
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X