'ആറാട്ടണ്ണനെ വീട്ടിൽ വിളിച്ച് വരുത്തി കോകില കരണത്തടിച്ചു, ബാല തല്ലാനും കൊല്ലാനും ഇറങ്ങുന്നുവെന്ന് അജു അലക്സ്
വീഡിയോ ചെയ്തതിന്റെ പേരിൽ നടൻ ബാല തന്നെ ടാർഗറ്റ് ചെയ്യുകയാണ് എന്ന് യൂട്യൂബർ അജു അലക്സ് എന്ന ചെകുത്താൻ. ബാല പലരേയും ആക്രമിച്ചിട്ടുണ്ടെന്നും ഇത് എലിസബത്ത് അടക്കം കണ്ടിട്ടുണ്ടെന്നും അജു അലക്സ് പറയുന്നു.
ആറാട്ടണ്ണൻ എന്ന് അറിയപ്പെടുന്ന സന്തോഷ് വർക്കിയെ വീട്ടിൽ വിളിച്ച് വരുത്തി ബാലയുടെ ഭാര്യയായ കോകില മുഖത്ത് അടിച്ചിട്ടുണ്ടെന്നും അമൃത സുരേഷ് ഭാര്യയായിരിക്കുന്ന സമയത്ത് ഡ്രൈവറായ ആളെ ബാല അടിച്ചിട്ടുണ്ടെന്നും അജു അലക്സ് പറയുന്നു. ബാലയിൽ നിന്ന് ജീവന് ഭീഷണി ഉണ്ടെന്ന് പോലീസിൽ പരാതി നൽകിയ ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അജു അലക്സ്.

''എലിസബത്തിന്റെ വിഷയത്തില്‍ തന്നേക്കാളും കൂടുതല്‍ വീഡിയോകള്‍ മറ്റുളളവര്‍ ചെയ്യുന്നുണ്ട്. പക്ഷേ ബാല തന്നെത്തന്നെ ടാര്‍ഗറ്റ് ചെയ്യുകയാണ്. ബാലയോട് താനറിയാതെ ആരെങ്കിലും 50 ലക്ഷം ചോദിച്ചിട്ടുണ്ടെങ്കില്‍ അയാളെ തനിക്ക് കണ്ടെത്തണം''. അതിന് വേറെ പരാതി കൊടുക്കുമെന്നും അജു അലക്സ് പ്രതികരിച്ചു.
''എലിസബത്ത് മെന്റലാണ്, മരുന്ന് കഴിക്കുന്നുണ്ട് എന്നൊക്കെയാണ് ഇപ്പോള്‍ പറയുന്നത്. അത് കോകിലയെ കൊണ്ട് പറയിച്ചു. സ്ഥിരമായിട്ട് ഇങ്ങനെ അപവാദങ്ങള്‍ പറഞ്ഞ് കൊണ്ടിരിക്കുന്നു. തനിക്കെതിരെയുളള അപവാദ പ്രചാരണം പ്രശ്‌നമല്ല. പക്ഷേ ഇതങ്ങനെയല്ല. തോക്കുമായി വന്നപ്പോള്‍ താന്‍ അവിടെ ഇല്ലാത്തത് കൊണ്ട് രക്ഷപ്പെട്ടതാണ്. അന്ന് സുഹൃത്തിനോട് പറഞ്ഞത്, നിന്നെയും കൊല്ലും അവനെയും കൊല്ലും എന്നാണ്. അന്നും ഇന്നും പറയുന്നത് അവനെ കുറിച്ചുളള വീഡിയോയെ കുറിച്ചാണ്.
വീഡിയോയെപ്പറ്റി പറഞ്ഞ് അവന്‍ തല്ലാനും കൊല്ലാനും ഇറങ്ങുന്നുണ്ട്. ആറാട്ടണ്ണനെ വീട്ടില്‍ വിളിച്ച് വരുത്തി അടിച്ചു. കോകില കരണക്കുറ്റിക്ക് അടിച്ചിട്ടുണ്ടെന്ന് അവന്‍ ഒരുതവണ വീഡിയോയില്‍ പറഞ്ഞിട്ടുണ്ട്. അമൃതയുടെ സമയത്ത് ഉണ്ടായിരുന്ന ഒരു ഡ്രൈവറുടെ ചെവിക്കല്ല് അടിച്ച് പൊട്ടിച്ചു എന്നൊക്കെ അവന്‍ വീഡിയോ ഇടുന്നുണ്ട്. എലിസബത്തിനെ അടിച്ചിട്ടുണ്ട്. വേറെ കുറേ പേരെ ഉപദ്രവിക്കുന്നത് എലിസബത്ത് കണ്ടിട്ടും ഉണ്ട്. പരാതി കൊടുക്കാന്‍ പോലീസ് സ്‌റ്റേഷനില്‍ പോവുകയും അവിടെ വെച്ച് കോംപ്രമൈസ് ആക്കി വിടുകയും ചെയ്യുന്നുണ്ട്.
ഇതൊക്കെ ചെയ്യാനുളള ലൈസന്‍സ് എവിടെ നിന്നാണ് കിട്ടിയത്. അവന് ആരെയും പേടിയില്ല. പോലീസിനേയും നിയമത്തേയും പേടിയില്ല. ഇവന് ഉന്നത ഉദ്യോഗസ്ഥര്‍ കൂട്ടുകാരായിട്ടുണ്ട്. അതേക്കുറിച്ച് എലിസബത്തും പറയുന്നുണ്ട്. തന്നോട് മുന്‍വൈരാഗ്യം ഉണ്ട്. ഇതൊരു സമാധാനപ്രിയനെതിരെയൊന്നുമല്ല പരാതി കൊടുത്തത്. നിരന്തരം പ്രശ്‌നമുണ്ടാക്കുന്നയാളാണ്. ചാരിറ്റിയൊക്കെ മറ മാത്രമാണ്. രണ്ട് ഭാര്യമാരുടെ അടുത്ത് നിന്നും കുറേ കേസുകള്‍ ഉണ്ടല്ലോ. ഇനി എലിസബത്ത് പരാതി കൊടുക്കുമ്പോള്‍ എങ്ങനെയാവും.
ആക്രമിക്കുന്നു എന്നുളളതാണ് അവന് എതിരെയുളള പരാതികളെല്ലാം. പിന്നെ അപവാദപ്രചാരണം. അവന്റെ ഭാര്യമാരെ പറ്റിയും തന്നെക്കുറിച്ചുമെല്ലാം. ഇപ്പോള്‍ ഭാര്യയെ ഇറക്കി അപവാദം പറയിക്കുന്നു. അതിനോട് പ്രതികരിച്ച തനിക്കെതിരെ കേസുണ്ട്. ജീവന് ഭീഷണി ഉണ്ടെന്ന് പറഞ്ഞാല്‍ കേസില്ല. കളിയാക്കിയാലാണ് കേസ്. ബാല ആരെയെങ്കിലും കൊല്ലും എന്നുളള കാര്യത്തില്‍ യാതൊരു സംശയവും വേണ്ട. ബാല കൊല്ലുന്നത് വരെ ഇവരൊക്കെ വെയിറ്റ് ചെയ്യും. വെളിവുളളവനൊന്നും അല്ല. അവന് ഭയങ്കര പിന്തുണയുണ്ട്. കുറേ ഗുണ്ടകളുടെ കൂട്ടും ഉണ്ട്. അന്വേഷിച്ചാൽ പലതിലും പങ്ക് കണ്ടെത്താം'' എന്നും അജു അലക്സ് പറഞ്ഞു.












Click it and Unblock the Notifications