Get Updates
Get notified of breaking news, exclusive insights, and must-see stories!

'ബാലയുടെ കൈയ്യിൽ നിന്നും ഒന്ന് അയാൾക്ക് കിട്ടി, പറ്റിക്കുമെന്ന് ഞാൻ പറഞ്ഞിരുന്നു, കരച്ചിലായിരുന്നു'; എലിസബത്ത്

കൊച്ചി: ഷെഫീഖിന്റെ സന്തോഷങ്ങൾ എന്ന സിനിമയുടെ പ്രതിഫല തർക്കവുമായി ബന്ധപ്പെട്ട് കൂടുതൽ വെളിപ്പെടുത്തലുകളുമായി ബാലയുടെ ഭാര്യ എലിസബത്ത്. ബാലയെ അവർ ചതിച്ചതാണെന്നും താൻ നേരത്തേ മുന്നറിയിപ്പ് നൽകിയിരുന്നതാണെന്നും എലിസബത്ത് പറഞ്ഞു. ഇദ്ദേഹത്തിന് എല്ലാവരേയും വിശ്വാസമാണ്. ഇതിന്റെ പേരിൽ തർക്കം വരെ ഉണ്ടായിട്ടുണ്ട്. ചിത്രത്തിന്റെ പ്രൊഡക്ഷൻ കൺട്രോളർ ആയ വിനോദ് മംഗലത്ത് വളരെ മോശമായാണ് പെരുമാറിയിട്ടുള്ളതെന്നും എലിസബത്ത് പറഞ്ഞു. മിക്സ് ഇന്ത്യ എന്ന ഓൺലൈൻ മാധ്യമത്തോടായിരുന്നു എലിസബത്തിന്റെ പ്രതികരണം. വായിക്കാം

ഇങ്ങേരെ എല്ലാവരും പറ്റിക്കും


'ഞാൻ അന്നേ പറഞ്ഞിരുന്നു പുള്ളിയോട് പറ്റിക്കുമെന്ന്. ഇങ്ങേരെ എല്ലാവരും പറ്റിക്കും അത് വേറെ കാര്യം. ഇങ്ങേർക്ക് എല്ലാവരേയും വിശ്വാസമാണ്. ആ വിശ്വാസത്തിന്റെ പേരിലാണ് യാതൊരു എഗ്രിമെന്റും വെക്കാതെ അഭിനയിച്ചത്. നേരത്തേ അഡ്വാൻസ് വാങ്ങിയിട്ട് അഭിനയിക്കാൻ പോയാമതി എന്ന് പറഞ്ഞിരുന്നു. പുള്ളി അതൊന്നും കേട്ടില്ല. ഷൂട്ടിംഗിന്റെ അവസാനം മതി എന്നതായിരുന്നു നിലപാട്'.

ഡബ്ബിംഗിന് പോകാതെയൊക്കെ ഇരുന്നിരുന്നു


അവസാനം ഷൂട്ടിംഗിന്റെ അവസാനം ഞാൻ തിരക്ക് പിടിക്കുന്നില്ല, എല്ലാം കഴിഞ്ഞ് അവസാനം തന്നാൽ മതിയെന്ന് പുള്ളി ഉണ്ണി ചേട്ടനെ വിളിച്ച് പറഞ്ഞിരുന്നു. അപ്പോൾ തരാം ബ്രോ എന്നൊക്കെ പറഞ്ഞാണ് അദ്ദേഹം ഫോൺ വെച്ചത്. ഡബ്ബിംഗിന്റെ ഇടയിലും കാശ് ചോദിച്ചിരുന്നു. ഇതേ ചൊല്ലി വിനോദ് മംഗലം എന്ന് പറഞ്ഞയാളും ഇദ്ദേഹവും തമ്മിൽ വഴക്കായിരുന്നു. അദ്ദേഹം മര്യാദയില്ലാതെയാണ് സംസാരിച്ചത്. ഇതോടെ ഡബ്ബിംഗിന് പോകാതെയൊക്കെ ഇരുന്നിരുന്നു.
എന്നിട്ട് പിന്നെ സിനിമയാണ്, ദൈവമാണ് എന്നൊക്കെ പറഞ്ഞിട്ട് അവസാനം ഡബ്ബിംഗിന് പോയി. സിനിമ കഴിഞ്ഞിട്ടും പലതവണ ഇക്കാര്യം പറഞ്ഞ് വിളിച്ചിട്ടുണ്ട്. പിന്നെ ഇങ്ങേർക്ക് തന്നെ നാണക്കേടായിട്ട് ശരി എന്നാൽ നീ എന്താണ് വെച്ചാൽ ചെയ് എന്ന് പറഞ്ഞ് വിടുകയായിരുന്നു.

വൃത്തിക്കെട്ട സ്വഭാവമാണ്


ഉണ്ണിചേട്ടനോട് എന്റെ അച്ഛൻ ഡബ്ബിംഗ് കാണാൻ വരുമെന്ന് വിളിച്ച് ആദ്യമേ പറഞ്ഞിരുന്നു. എന്നാൽ സ്റ്റുഡിയോയിൽ വെച്ച് വിനോദ് എന്ന് പറഞ്ഞയാൾ ഡാഡിയോട് ഇറങ്ങി പോകാൻ പറഞ്ഞു. ഒടുവിൽ ഉണ്ണി ചേട്ടനാണ് ഇദ്ദേഹം പറഞ്ഞിട്ടാണ് കയറ്റിയത്.അങ്ങേരെ ഒട്ടും മര്യാദയില്ലാതെയാണ് പെരുമാറിയത്. ഇങ്ങേരുടെ കൈയ്യിൽ നിന്നും അപ്പോൾ തന്നെ ഒന്ന് അയാൾക്ക് കിട്ടിയിരുന്നു.അയാളുടെ സ്വഭാവത്തിന് രണ്ട് കിട്ടേണ്ടതാണ്. പക്ഷേ അങ്ങനെയൊന്നും ചെയ്തിട്ടില്ല.അതുമാതിരി വൃത്തിക്കെട്ട സ്വഭാവമാണ്.

10 ലക്ഷം കിട്ടിയാലും


10 ലക്ഷം കിട്ടിയാലും 20 ലക്ഷം കിട്ടിയാലുമൊന്നും ഇങ്ങേർക്ക് വലിയ വ്യത്യാസമൊന്നും വരാൻ പോകുന്നില്ല.ഇങ്ങേർക്ക് വേണമെങ്കിൽ ഇങ്ങേരെ വെച്ചിട്ട് തന്നെ പടമെടുക്കാനുള്ളതൊക്കെ പുള്ളിക്കുണ്ട്. പക്ഷേ മിനിമം മര്യാദ വേണല്ലോ. ഇങ്ങേർക്ക് എല്ലാവരേയും വിശ്വാസമാണല്ലോ. എല്ലാവരും സുഹൃത്തുക്കളാണെന്നൊക്കെയാണ് പറയുന്നത്.

പ്രശ്നം ഉണ്ടാക്കാമായിരുന്നല്ലോ


ഇത് മാത്രമൊന്നുമല്ല, കുറേ പേരുണ്ട്. ശരിക്കും ഇങ്ങേർക്ക് പണം കിട്ടിയില്ലെങ്കിലും കുഴപ്പില്ലെന്ന മട്ടാണ്. അല്ലെങ്കിൽ ആദ്യമേ തന്നെ പ്രശ്നം ഉണ്ടാക്കാമായിരുന്നല്ലോ. ഡബ്ബിംഗ് പകുതിവെച്ചിട്ട് നിർത്തിയായിട്ടാണ് പിന്നെ വീണ്ടും പോയി ചെയ്ത് കൊടുത്തത്, ചെയ്യുന്ന കാര്യത്തിന് എന്തായാലും തിരിച്ച് കിട്ടും, എലിസബത്ത് പറഞ്ഞു. ഞാൻ വരെ നേരിട്ട് ഉണ്ണി ചേട്ടനെ വിളിച്ചിട്ടുണ്ട്, ഇങ്ങേര് ഡിപ്രഷനിൽ ഒക്കെയായിരുന്നു.ഭയങ്കര കരച്ചിലായിരുന്നു. അതേസമയം എല്ലാവരും ചതിക്കുകയാണെന്ന് ബാലയും പ്രതികരിച്ചു.

മുന്നറിയിപ്പും ബാല നൽകി


ചതിക്കുന്നത് അവരുടെ സ്വഭാവമായിരിക്കും ഞാൻ എന്നാൽ എന്റെ സ്വഭാവം രക്ഷിക്കലാണ്. അവർക്ക് നാണമുണ്ടെങ്കിൽ ഇതൊക്കെ ചെയ്യുമോ? വായടിച്ച് ഇരുന്നതാണ്. ഇപ്പോൾ ഈ സിനിമ വിജയിച്ചത് എന്റെ സ്വന്തം ശബ്ദത്തിൽ ഡബ് ചെയ്തത് കൊണ്ടാണ്, ഇനി വിനോദ് എനിക്കെതിരെ എവിടെ എങ്കിലും അഭിമുഖം നൽകുമോയെന്ന് കാണാം', എന്ന മുന്നറിയിപ്പും ബാല നൽകി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+