കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബാലുശ്ശേരി അക്രമം: നജാഫിന് സംഘടനയുമായി ബന്ധമില്ല, നടക്കുന്നത് വ്യാജപ്രചരണമെന്ന് ഡിവൈഎഫ്ഐ നേതൃത്വം

Google Oneindia Malayalam News

കോഴിക്കോട്: ബാലുശ്ശേരിയില്‍ ഡി വൈ എഫ് ഐ പ്രവർത്തകന്‍ ജിഷ്ണുവിനെ മർദ്ദിച്ച സംഭവത്തില്‍ അറസ്റ്റിലായ നജാഫിന് സംഘടനയുമായി യാതൊരു ബന്ധവുമില്ലെന്ന് ഡി വൈ എഫ് ഐ പ്രാദശിക നേതൃത്വം. നജാഫ് പ്രാദേശികമായി ഡി വൈ എഫ് ഐയുമായോ മറ്റ് ഇടത് സംഘടനകളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന വ്യക്തിയല്ല. സോഷ്യല്‍ മീഡിയയില്‍ ഏതാനും പോസ്റ്റുകള്‍ പങ്കുവെച്ചന്നതിന്റെ അടിസ്ഥാനത്തില്‍ മാത്രമാണ് അയാളെ ഡി വൈ എഫ് ഐ പ്രവർത്തകനായി ചിത്രീകരിക്കുന്നതെന്നാണ് ഡി വൈ എഫ് ഐ ബാലുശ്ശേരി ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് വണ്‍ഇന്ത്യ മലയാളത്തോട് വ്യക്തമാക്കിയത്.

കാര്യങ്ങള്‍ ദിലീപിന്റെ വഴിക്ക് തന്നെ?: മെമ്മറികാർഡ് പരിശോധന കേന്ദ്രത്തിലേക്ക്, ഡിജിപി നിലപാടറിയിച്ചുകാര്യങ്ങള്‍ ദിലീപിന്റെ വഴിക്ക് തന്നെ?: മെമ്മറികാർഡ് പരിശോധന കേന്ദ്രത്തിലേക്ക്, ഡിജിപി നിലപാടറിയിച്ചു

ഡി വൈ എഫ് ഐയുടെ ഒരു പരിപാടിയിലും ഇന്നുവരെ നജാഫ് പങ്കെടുത്തിട്ടില്ല. ഇക്കാര്യം പ്രദേശത്തെ ആരുമായും അന്വേഷിച്ചാല്‍ വ്യക്തമാവുന്ന കാര്യമാണ്. എന്നിട്ടും ഡി വൈ എഫ് ഐ പ്രവർത്തകന്‍ എന്ന പ്രചരണം നടത്തുന്നതിന് പിന്നിലെ താല്‍പര്യത്തില്‍ സംശയങ്ങള്‍ ഉന്നയിക്കേണ്ടിയിരിക്കുന്നുവെന്നും ഡി വൈ എഫ് ഐ നേതാവ് കൂട്ടിച്ചേർത്തു. ജിഷ്ണുവിനെതിരെ പൊലീസില്‍ ആദ്യം പരാതി നല്‍കിയത് ഡി വൈ എഫ് ഐ പ്രവർത്തകനായ നജാഫാണെന്ന വാർത്തകള്‍ പുറത്ത് വന്ന പശ്ചാത്തലത്തിലായിരുന്നു സംഘടനയുടെ ബ്ലോക്ക് ഭാരവാഹിയുടെ വിശദീകരണം.

dssd

അതേസമയം, ജിഷ്ണുവിനെ മര്‍ദ്ദിച്ച ഗുരുതരമായി പരിക്കേല്‍പ്പിച്ച എസ് ഡി പിഐ സംഘത്തിനെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് സി പി എം കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റും രംഗത്ത് എത്തി. പിറന്നാള്‍ ആഘോഷം കഴിഞ്ഞ് സുഹൃത്തിനെ വീട്ടിലാക്കി മടങ്ങിവരവെയാണ് എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ ജിഷ്ണുവിനെ ഭീകരമായി മര്‍ദ്ദിച്ചത്. ജിഷ്ണു സഞ്ചരിച്ചിരുന്ന ബൈക്ക് തടഞ്ഞുനിര്‍ത്തി ഭീകരമായി
മര്‍ദ്ദിക്കുകയും തൊട്ടടുത്ത വയലിലെ വെള്ളത്തില്‍ മുക്കിക്കൊല്ലാന്‍ ശ്രമിക്കുകയുമായിരുന്നു.

എസ് ഡി പി ഐയുടെ പോസ്റ്റര്‍ നശിപ്പിച്ചു എന്നാരോപിച്ചാണ് ക്രിമിനല്‍ സംഘം ജിഷ്ണുവിനെ മര്‍ദ്ദിച്ചത്. അവരുടെ കയ്യിലുണ്ടായിരുന്ന വടിവാളുകള്‍ കാണിച്ച്
കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തുകയും ജിഷ്ണുവിന്‍റെ കയ്യില്‍ വടിവാള്‍ പിടിപ്പിച്ച് സി.പി.ഐ(എം) നേതാവ് പറഞ്ഞിട്ടുവന്നതാണെന്ന് ഭീഷണിപ്പെടുത്തി പറയിപ്പിക്കുകയും വീഡിയോ പിടിച്ച് സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയുമാണ് ഈ തീവ്രവാദിസംഘം ചെയ്തത്. ക്രിമിനല്‍ സംഘങ്ങളുടെ ഇത്തരം നടപടികള്‍ ഭയപ്പെടുത്തുന്നതാണെന്നെന്നും സി പി എം ജില്ലാ സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ പറഞ്ഞു.

Recommended Video

cmsvideo
Covid | Vacine ഇനി മൂക്കിലൂടെയും, Covidൽ ഗത്യന്തരമില്ലാതെ ജനം | *Covid

ഈ പ്രദേശത്ത് എസ് ഡി പി ഐ മുസ്ലീം ലീഗ് പ്രവര്‍ത്തകര്‍ സംഘടിച്ച് ആയുധ പരിശീലനം നടത്താറുണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്. ഇക്കാര്യങ്ങളെല്ലാം ഗൗരവാവഹമായി അന്വേഷിച്ച് നാടിന്‍റെ സമാധാനത്തിനും സാധാരണക്കാരന്‍റെ ജീവനും ഭീഷണിയുയര്‍ത്തുന്ന
ക്രിമിനല്‍ സംഘങ്ങളെ അമര്‍ച്ച ചെയ്യണമെന്നും സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

English summary
Balussery attack: Najaf has no ties to the organization; dyfi local leaders to oneindia malayalam
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X