കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്വകാര്യവത്കരണത്തിനെതിരെ ബാങ്ക് ജീവനക്കാർ: മാര്‍ച്ച്‌ 15, 16 തിയതികളില്‍ ബാങ്ക് പണിമുടക്ക്, തുടർച്ചയായി നാല്

Google Oneindia Malayalam News

തിരുവനന്തപുരം: പൊതുമേഖലാ ബാങ്കുകളെ സ്വകാര്യവൽക്കരിക്കാനുള്ള സർക്കാർ നീക്കത്തിനെതിരെ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസ് പണിമുടക്കിന്. മാർച്ച് 15, 16 തിയ്യതികളിലാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിട്ടുള്ളത്. എന്നാൽ 13, 14 തിയ്യതികളിൽ ബാങ്ക് അവധിയായതിനാൽ തുടർച്ചയായ നാല് ദിവസം രാജ്യത്തെ ബാങ്കുകള്‍ അടഞ്ഞുകിടക്കും. ചൊവ്വാഴ്ച ചേര്‍ന്ന യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമുണ്ടായത്. ഹൈദരാബാദില്‍ ഒന്‍പത് ബാങ്ക് യൂണിയനുകള്‍ സംയുക്തമായി ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.

ഇബ്രാഹിംകുഞ്ഞും മകനും വേണ്ട, കളമശ്ശേരിയില്‍ ജയിക്കില്ല, മുസ്ലീം ജില്ലാ നേതൃത്വത്തില്‍ എതിര്‍പ്പ്!!ഇബ്രാഹിംകുഞ്ഞും മകനും വേണ്ട, കളമശ്ശേരിയില്‍ ജയിക്കില്ല, മുസ്ലീം ജില്ലാ നേതൃത്വത്തില്‍ എതിര്‍പ്പ്!!

കേന്ദ്രബജറ്റിലാണ് പൊതുമേഖലാ ബാങ്കുകളുടെ ഓഹരി വിറ്റഴിക്കുമെന്ന് ധനകാര്യ വകുപ്പ് മന്ത്രി നിർമലാ സീതാരാമൻ പ്രഖ്യാപിച്ചിരുന്നു. ഈ പ്രഖ്യാപനത്തിനെതിരെയാണ് പ്രതിഷേധം. ഐഡിബിഐ ബാങ്കിനെയും മറ്റ് രണ്ട് പൊതുമേഖലാ ബാങ്കുകളെയും സ്വകാര്യവൽക്കരിക്കുമെന്നായിരുന്നു ധനകാര്യ ബജറ്റിലെ പ്രഖ്യാപനം.

 bank-strike-1606

തിങ്കളാഴ്ചയും മാർച്ച് 12നും മാസ്ക് ധരിച്ച് ജോലി ചെയ്യാനും ബാങ്ക് യൂണിയനുകളുടെ സംഘടന ആഹ്വാനം നൽകിയിട്ടുണ്ട്. ഇതിനെല്ലാം പുറമേ മാർച്ച് 17ന് ജനറൽ ഇൻഷുറൻസ് ജീവനക്കാരും തൊട്ടടുത്ത ദിവസം എൽഐസി ജീവനക്കാരും പണിമുടക്ക് പ്രഖ്യാപിച്ചിട്ടുണ്ട്.

തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി അമിത് ഷാ തമിഴ്‌നാട്ടില്‍, ചിത്രങ്ങള്‍ കാണാം

സ്വകാര്യവത്കരണം ബാങ്കിംഗ് മേഖലയെ തകർക്കുമെന്നത് പൊതുജനങ്ങളെ ബോധ്യപ്പെടുത്തുകയാണ് സമരത്തിന്റെ പ്രധാന ലക്ഷ്യം. ബാങ്കുകളിലെ മുഴുവൻ ജീവനക്കാരും സമരത്തിൽ പങ്കെടുക്കുന്നതിനാൽ രണ്ട് ദിവസം ബാങ്കുകളടഞ്ഞ് കിടക്കുമെന്നാണ് ഭാരവാഹികൽ നൽകുന്ന വിവരം.

ഐഷാ ശര്‍മയുടെ ഗ്ലാമര്‍ ഫോട്ടോ ഷൂട്ട്

English summary
Banks staffs association announces strike on March 15, 16 against privatization of banks
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X