മാണിയെ കുടുക്കാന്‍ വീണ്ടും ജേക്കബ് തോമസ്? ബാര്‍ കോഴയില്‍ പുനരന്വേഷണത്തിന്
തിരുവനന്തപുരം: ബാര്‍ കോഴ കേസില്‍ നിന്ന് രക്ഷപ്പെട്ട ആശ്വാസത്തിലായിരുന്നു കെഎം മാണി. രാജിവച്ചെങ്കിലും കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ അദ്ദേഹം തരക്കേടില്ലാത്ത ഭൂരിപക്ഷത്തില്‍ പാലായില്‍ നിന്ന് വിജയിക്കുകയും ചെയ്തു. കഴിഞ്ഞ സര്‍ക്കാരിനെ വിജിലന്‍സ് കേസുകളുടെ പേരില്‍ ഏറെ പ്രതിസന്ധിയിലാക്കിയ ജേക്കബ് തോമസ് ആണ് ഇപ്പോള്‍ വിജിലന്‍സ് ഡയറക്ടര്‍. അന്ന് ജേക്കബ് തോമസിനെ സര്‍ക്കാര്‍ വേട്ടയാടുകയാണെന്ന് പോലും ആക്ഷേപം ഉയര്‍ന്നിരുന്നു.
എന്നാലിപ്പോള്‍ പഴയ ബാര്‍ കോഴ കേസ് പൊടി തട്ടിയെടുക്കാനുള്ള നീക്കത്തിലാണ് വിജിലന്‍സ് ഡയറക്ടര്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍. ബാര്‍ കോഴ കേസില്‍ വിജിലന്‍സ് നടത്തിയ ദ്രുതപരിശോധന റിപ്പോര്‍ട്ട് മാണിയ്‌ക്കെതിരായിരുന്നു. തുടര്‍ന്ന് നടത്തിയ വിശദമായ അന്വേഷണത്തില്‍ ഏതെങ്കിലും തരത്തിലുള്ള വീഴ്ചകള്‍ വന്നിട്ടുണ്ടോ എന്നാണ് ഇനി പരിശോധിയ്ക്കാന്‍ പോകുന്നത്.

ചുരുക്കിപ്പറഞ്ഞാല്‍ കേസില്‍ പുരന്വേഷണത്തിനുള്ള സാധ്യത തേടുകയാണ് വിജിലന്‍സ്. വെറും ഒരു അന്വേഷണത്തില്‍ ഇത് ഒതുങ്ങില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. തുടരന്വേഷണത്തില്‍ വീഴ്ചവരുത്തിയിട്ടുണ്ടെങ്കില്‍ എത്ര വലിയ ഉദ്യോഗസ്ഥനാണെങ്കിലും ഡയറക്ടറുടെ പിടിവീഴുമെന്ന് സാരം.
ജേക്കബ് തോമസിനേയും എസ്പി സുകേശനേയും മാറ്റി നിര്‍ത്തിയതിന് ശേഷം ബാര്‍ കോഴ കേസില്‍ നടന്ന അന്വേഷണങ്ങളില്‍ പല തിരിമറികളും നടന്നതായി പല ആക്ഷേപങ്ങളും നേരത്തെ ഉയര്‍ന്നിരുന്നു.












Click it and Unblock the Notifications