സുകേശനെതിരെ ക്രൈം ബ്രാഞ്ച് അന്വേഷണം; ആഭ്യന്ത്ര മന്ത്രി ഉത്തരവിട്ടു
തിരുവനന്തപുരം: ബാര്‍ കോഴ കേസില്‍ കെഎം മാണിയ്‌ക്കെതിരെ ക്വിക്ക് വെരിഫിക്കേഷന്‍ നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ച വിജിലന്‍സ് എസ്പി ആര്‍ സുകേശനെതിരെ ക്രൈം ബ്രാഞ്ച് അന്വേഷണം പ്രഖ്യാപിച്ചു. വിജിലന്‍സ് ഡയറക്ടറുടെ ശുപാര്‍ശ ആഭ്യന്ത്ര മന്ത്രി രമേശ് ചെന്നിതല അംഗീകരിച്ചു.
ബാര്‍ കോഴ കേസില്‍ ബിജു രമേശുമായി ഗൂഢാലോചന നടത്തി എന്നാണ് എസ്പി ആര്‍ സുകേശനെതിരെയുള്ള ആക്ഷേപം. ബാര്‍ ഉടമകളുടെ യോഗത്തിന്റെ ശബ്ദരേഖ ബിജു രമേശ് മജിസ്‌ട്രേറ്റിന് മുന്നില്‍ സമര്‍പ്പിച്ചിരുന്നു. ഇതില്‍ നിന്ന് ലഭിച്ച് തെളിവുകളുടെ അടിസ്ഥാനത്തിലാണ് സുകേശനെതിരെ വിജിലന്‍സ് അന്വേഷണത്തിന് ശുപാര്‍ശ ചെയ്തത്.

ബിജു രമേശ് മജിസ്‌ട്രേറ്റിന് മുന്നില്‍ സമര്‍പ്പിച്ച സിഡികളില്‍ നിനും മെമ്മറി കാര്‍ഡുകളില്‍ നിന്നും ചില ഫയലുകള്‍ ഡിലീറ്റ് ചെയ്തിരുന്നു. ഫോറന്‍സിക് പരിശോധനയില്‍ ഇത് കണ്ടെത്തി പരിശോധിച്ചപ്പോള്‍ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് കേസ് എടുക്കുന്നത്.
ബാര്‍ കോഴ കേസില്‍ മന്ത്രിമാരുടെ പേരുകള്‍ വെളിപ്പെടുത്താന്‍ പ്രേരിപ്പിച്ചു എന്നാണ് ആരോപണം. ബിജുരമേശുമായി തേര്‍ന്ന് ഗൂഢാലോചന നടത്തിയതായും പറയുന്നു. ബാര്‍ ഉടമകളുടെ യോഗത്തില്‍ ബിജു രമേശ് നടത്തിയ സംഭാഷണം ആണ് ഇപ്പോള്‍ തെളിവായി പരിഗണിയ്ക്കുന്നത്.
സുകേശന്‍ എസ്‌ഐ ആയിരുന്ന കാലം മുതലേ അറിയാം ന്നൊണ് ബിജു രമേശ് പറഞ്ഞതത്രെ. കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്താന്‍ സുകേശന്‍ പറഞ്ഞിട്ടുണ്ടെന്നാണത്രെ ബിജു രമേശ് യോഗത്തില്‍ പറഞ്ഞത്.












Click it and Unblock the Notifications