ബാര്‍ കോഴക്കേസില്‍ മാണിക്കു രക്ഷയില്ല!! എല്ലാത്തിനും തെളിവുണ്ട്!! കാത്തിരിക്കുന്നത്...

  • Written By:
Subscribe to Oneindia Malayalam

കൊച്ചി: ബാര്‍കോഴക്കേസില്‍ മുന്‍ ധനമന്ത്രിയും കേരള കോണ്‍ഗ്രസ് എം ചെയര്‍മാനുമായ കെ എം മാണിക്കെതിരേ സര്‍ക്കാര്‍ കുരുക്ക് മുറുക്കുന്നു. ഹൈക്കോടതിയിലാണ് മാണിക്കെതിരേ സര്‍ക്കാര്‍ രംഗത്തുവന്നത്. മാണി സമര്‍പ്പിച്ച ഹരജിയിലാണ് സര്‍ക്കാര്‍ തങ്ങളുടെ ഭാഗം വ്യക്തമാക്കിയത്.

തെളിവുണ്ട്

ബാര്‍ കോഴക്കേസില്‍ മാണിക്കെതിരേ തെളിവുണ്ടെന്നാണ് സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കിയത്. തുടരന്വേഷണം നടക്കുകയാണെന്നും സര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചു.

ഫോറന്‍സിക് പരിശോധന

ഫോണ്‍ സംഭാഷണങ്ങളിലെ വാസ്തവം അറിയാന്‍ ഫോറന്‍സിക് പരിശോധന നടന്നു വരികയാണെന്നു സര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചു. ബാറുടമകളുടെ രണ്ടു പരാതികള്‍ അന്വേഷിക്കാനുണ്ടെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.

മാണിയുടെ ഹരജി

ബാര്‍ കോഴക്കേസില്‍ തനിക്കെതിരേ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന എഫ്‌ഐആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് മാണി കോടതിയില്‍ ഹരജി നല്‍കിയിരുന്നു. ഇതു പരിഗണിക്കവെയാണ് സര്‍ക്കാര്‍ തെളിവുണ്ടെന്ന് വ്യക്തമാക്കിയത്.

ശക്തമായ തെളിവ് വേണം

തെളിവുകള്‍ കൈവശമുണ്ടെങ്കില്‍ അത് ഹാജരാക്കണമെന്ന് ഹൈക്കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഫോണ്‍ സംഭാഷണത്തെ മാത്രം ആശ്രയിച്ച് കേസ് തുടരാന്‍ സാധിക്കില്ലെന്നും കോടതി വ്യക്തമാക്കി.

മൂന്നാഴ്ചത്തെ സമയം

തെളിവുകള്‍ നല്‍കാന്‍ മൂന്നാഴ്ചത്തെ സാവകാശം നല്‍കണമെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചുണ്ട്. അതേസമയം, മൊഴികളില്‍ വൈരുദ്ധ്യം വന്നത് പരിശോധിച്ച് അറിയിക്കണമെന്നും അഴിമതി നിരോധന നിയമം നിലനില്‍ക്കുമോയെന്നു പരിശോധിക്കണമെന്നും കോടതി ആവശ്യപ്പെട്ടു.

അനന്തമായി നീട്ടില്ല

ബാര്‍ കേസില്‍ അന്വേഷണം അനന്തമായി നീട്ടിക്കൊണ്ടുപോവാന്‍ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ തന്നെ സമയപരിധി തീരുമാനിക്കണമെന്നും ഈ സമയപരിധി വച്ചു മാത്രമേ അന്വേഷണം മുന്നോട്ടു കൊണ്ടുപോവാന്‍ കഴിയൂവെന്നും കോടതി ചൂണ്ടിക്കാട്ടി.

English summary
Bar bribary case: Kerala government says in court that they have the evidence against accused KM Mani.
Please Wait while comments are loading...