കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബാര്‍ കോഴ: വിജിലന്‍സിനെ ഉപദേശിച്ചത് ബാറുടമകളുടെ വക്കീലോ?

Google Oneindia Malayalam News

തിരുവനന്തപുരം: ബാര്‍ കോഴ കേസ് മറ്റൊരു വിവാദത്തിലേയ്ക്ക്. സര്‍ക്കാരിന്റെ ഔദ്യോഗിക സംവിധാനങ്ങളില്‍ നിന്ന് നിയമോപദേശം ലഭിയ്ക്കാതിരുന്ന സാഹചര്യത്തില്‍ വിജിലന്‍സ് നിയമോപദേശം തേടിയത് ആരില്‍ നിന്നാണെന്നതാണ് പുതിയ വിവാദം.

ബാര്‍ ഉടമകള്‍ക്ക് വേണ്ടി സര്‍ക്കാരിനെതിരെ സുപ്രീം കോടതിയില്‍ ഹാജരായ അഭിഭാഷകനില്‍ നിന്നുള്ള നിയമോപദേശത്തെത്തുടര്‍ന്നാണ് കേസില്‍ കുറ്റപത്രം വേണ്ടെന്ന് വിജിലന്‍സ് തീരുമാനിച്ചതെന്നാണ് റിപ്പോര്‍ട്ട്. സുപ്രീം കോടതി അഭിഭാഷകനായ നാഗേശ്വര റാവുവില്‍ നിന്നായിരുന്നു ഉപദേശം തേടിയത്.

Bar

മുന്‍ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ കൂടിയാണ് നാഗേശ്വര റാവു. സര്‍ക്കാരിന്റെ മദ്യ നയത്തിനെതിരെ ക്ലാസിഫൈഡ്‌സ് ബാര്‍ ഹോട്ടല്‍സ് അസോസിയേഷന് വേണ്ടി സുപ്രീം കോടതിയില്‍ നാഗേശ്വര റാവു ആണ് ഹാജരായിരുന്നത്. ഈ കേസ് ഇപ്പോഴും സുപ്രീം കോടതിയില്‍ നിലനില്‍ക്കുന്നുണ്ട്.

എന്ത് അടിസ്ഥാനത്തിലാണ് വിജിലന്‍സ് ഡയറക്ടര്‍ ബാര്‍ ഉടമകളുടെ അഭിഭാഷകനില്‍ നിന്ന് നിയമോപദേശം തേടിയതെന്ന് വ്യക്തമല്ല. ബാര്‍ കേസില്‍ അന്വേഷണ ഉദ്യോഗസ്ഥനായ വിജിലന്‍സ് എസ്പി സുകേശന്‍ നടത്തിയ വെളിപ്പെടുത്തലുകളും ഇതോടൊപ്പം ചേര്‍ത്ത് വായിക്കാവുന്നതാണ്. കെഎം മാണി ബാര്‍ ഉടമളോട് സംസാരിക്കുന്നതിന്റെ ശബ്ദരേഖ ഉണ്ടെന്നായിരുന്നു സുകേശന്‍ വെളിപ്പെടുത്തിയത്.

English summary
Bar Bribe Case: Vigilance got legal advice from Bar Owners' advocate- Report. Vigilance sought legal advice from Supreme Court advocate Nageswara Rao, who appeared for Bar Owners for court.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X