കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാണിയില്‍ സഭ പ്രക്ഷുബ്ധം; വി ശിവന്‍കുട്ടിക്ക് സസ്‌പെന്‍ഷന്‍

  • By Soorya Chandran
Google Oneindia Malayalam News

തിരുവനന്തപുരം: നിയമസഭയില്‍ പ്രതിപക്ഷ ബഹളം രൂക്ഷമായപ്പോള്‍ അച്ചടക്ക നടപടിയുമായി സ്പീക്കര്‍. സ്പീക്കറുടെ കസേരക്ക് തൊട്ടടുത്ത് വരെ എത്തിയ വി ശിവന്‍കുട്ടിയെ സഭയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. നാല് ഇടത് എംഎല്‍എമാരെ താക്കീത് ചെയ്തു.

ബാര്‍ കോഴ വിവാദത്തില്‍ കെഎം മാണിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യണം എന്നും മാണിയെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കണം എന്നും ആയിരുന്നു പ്രതിപക്ഷത്തിന്റെ ആവശ്യം. പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് സഭ പിരിഞ്ഞു.

Niyamasbha

സ്പീക്കറുടെ ഡയസില്‍ എത്തി മൈക്ക് തട്ടിയെടുക്കാന്‍ വി ശിവന്‍കുട്ടി ശ്രമിച്ചു. മുദ്രാവാക്യം വിളികളുമായി ഇടത് എംഎല്‍എമാര്‍ ഒപ്പമുണ്ടായിരുന്നു. ശിവന്‍കുട്ടിയുടെ നടപടി കടുത്ത അച്ചടക്ക ലംഘനമാണെന്ന് സ്പീക്കറുടെ ചുമതലയില്‍ ഉണ്ടായിരുന്ന എന്‍ ശക്തന്‍ പറഞ്ഞു. ഒരു ദിവസത്തേക്കാണ് ശിവന്‍കുട്ടിയെ സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നത്.

ബാബു എം പാലിശ്ശേരി, പി ശ്രീരാമകൃഷ്ണന്‍, ടിവി രാജേഷ്, ആര്‍ രാജേഷ് എന്നിവരെയാണ് സ്പീക്കര്‍ താക്കീത് ചെയ്തത്.

ഇടത് എംഎല്‍എമാരുടെ നടപടി കടുത്ത അച്ചടക്കലംഘനമാണെന്നും നടപടിയെടുക്കണം എന്നും ആവശ്യപ്പെട്ട് സര്‍ക്കാര്‍ തന്നെയാണ് രംഗത്ത് വന്നത്. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയാണ് പ്രമേയം അവതരിപ്പിച്ചത്.

അച്ചടക്കത്തിന്‍റെ വാളോങ്ങി പ്രതിപക്ഷത്തിന്റെ പ്രതിഷേധത്തെ ഇല്ലാതാക്കാനാണ് സ്പീക്കര്‍ ശ്രമിക്കുന്നതെന്ന് പിന്നീട് വിഎസ് അച്യുതാനന്ദനും കോടിയേരി ബാലകൃഷ്ണനും ആരോപിച്ചു.

English summary
Bar Bribe Controversy: V Sivankutty suspended from Niyamasbha for one day
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X