കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വക്കാലത്ത് ഇല്ലാതെ കൊച്ചി കൂട്ടബലാത്സംഗക്കേസിലെ പ്രതിക്ക് വേണ്ടി ഹാജർ, അഡ്വ. ആളൂരിന് നോട്ടീസ്

Google Oneindia Malayalam News

കൊച്ചി: കൊച്ചിയിലെ കൂട്ടബലാത്സംഗക്കേസിലെ പ്രതി ഡിമ്പിള്‍ ലാംപയ്ക്ക് വേണ്ടി വക്കാലത്ത് ഇല്ലാതെ കോടതിയില്‍ ഹാജരായ അഡ്വക്കേറ്റ് ബിഎ ആളൂരിന് നോട്ടീസ് അയച്ച് ബാര്‍ കൗണ്‍സില്‍. കുപ്രസിദ്ധമായ പല കേസുകളിലും പ്രതികള്‍ക്ക് വേണ്ടി ഹാജരായി വാര്‍ത്തകളില്‍ ഇടം പിടിച്ച അഭിഭാഷകനാണ് അഡ്വക്കേറ്റ് ബിഎ ആളൂര്‍. സൗമ്യ വധക്കേസില്‍ ഗോവിന്ദച്ചാമിക്ക് വേണ്ടി ജിഷ വധക്കേസില്‍ പ്രതി അമീറുള്‍ ഇസ്ലാമിന് വേണ്ടിയും കൂടത്തായി കേസില്‍ ജോളിക്ക് വേണ്ടിയും ആളൂര്‍ ഹാജരായിരുന്നു.

കൊച്ചിയില്‍ പത്തൊന്‍പതുകാരിയായ മോഡലിനെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ സംഭവത്തില്‍ ഡിമ്പില്‍ ലാംപയെ കൂടാതെ മൂന്ന് യുവാക്കളാണ് പ്രതികള്‍. കഴിഞ്ഞ ദിവസം എറണാകുളം ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഈ കേസ് പരിഗണിച്ചപ്പോള്‍ ഡിമ്പിള്‍ ലാംപയ്ക്ക് വേണ്ടി ആളൂരും മറ്റൊരു അഭിഭാഷകനായ അഫ്‌സലുമാണ് ഹാജരായത്. ഇതോടെ കോടതിയില്‍ ആശയക്കുഴപ്പമായി. ഇരുവരും തമ്മില്‍ കോടതിയില്‍ വെച്ച് തര്‍ക്കിച്ചു. അഫ്‌സലിനോട് കോടതി മുറിയില്‍ നിന്ന് ഇറങ്ങിപ്പോകാന്‍ ആളൂര്‍ ആവശ്യപ്പെട്ടു.

'മെസ്സിയെ ഇസ്ലാം മതത്തിലേക്ക് ക്ഷണിച്ച് സൗദി താരം': വൈറല്‍ വീഡിയോ-സത്യാവസ്ഥയെന്ത്'മെസ്സിയെ ഇസ്ലാം മതത്തിലേക്ക് ക്ഷണിച്ച് സൗദി താരം': വൈറല്‍ വീഡിയോ-സത്യാവസ്ഥയെന്ത്

Aloor

ഇതോടെ പ്രശ്‌നത്തില്‍ മജിസ്‌ട്രേറ്റ് ഇടപെട്ടു. ആരാണ് വക്കീല്‍ എന്ന് ഡിമ്പിളിനോട് കോടതി ആരാഞ്ഞു. അഫ്‌സലിനെ ആണ് വക്കാലത്ത് ഏല്‍പ്പിച്ചത് എന്ന് ഡിമ്പിള്‍ വ്യക്തമാക്കിയതോടെ ആളൂര്‍ കോടതി മുറി വിട്ട് പോവുകയായിരുന്നു. ഇതിന് പിന്നാലെയാണ് ബാര്‍ കൗണ്‍സില്‍ വിഷയത്തില്‍ ഇടപെട്ടിരിക്കുന്നത്. ആളൂരില്‍ നിന്നും മറ്റ് അഞ്ച് അഭിഭാഷകരില്‍ നിന്നുമാണ് സംഭവത്തില്‍ ബാര്‍ കൗണ്‍സില്‍ വിശദീകരണം ആവശ്യപ്പെട്ട് നോട്ടീസ് നല്‍കിയിരിക്കുന്നത്. കോടതിക്കുള്ളിലെ പെരുമാറ്റ ദൂഷ്യത്തിനാണ് കാരണം കാണിക്കല്‍ നോട്ടീസ്. രണ്ടാഴ്ചയ്ക്കുളളില്‍ ആളൂര്‍ അടക്കമുളളവര്‍ രേഖാമൂലം വിശദീകരണം നല്‍കണം.

Angel Thomas: എയ്ഞ്ചൽ എന്തൊരു ലുക്കാണിത്; ഗ്ലാമറസായി ബിഗ് ബോസ് താരം, വൈറല്‍ ചിത്രങ്ങള്‍

ഡിമ്പില്‍ ലാംപയെ കൂടാതെ കൊടുങ്ങല്ലൂര്‍ സ്വദേശികളായ സുധീപ്, നിധിന്‍, വിവേക് എന്നിവരാണ് കൊച്ചി കൂട്ടബലാത്സംഗക്കേസിലെ പ്രതികള്‍. ഇവരെ കോടതി അഞ്ച് ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്. 19കാരിയായ മോഡലിനെ മൂന്ന് പ്രതികളും ചേര്‍ന്ന് കാറില്‍ വെച്ച് കൂട്ടബലാത്സംഗം ചെയ്യുകയായിരുന്നു. ഡിമ്പിള്‍ ലാംപയുടെ സുഹൃത്തായ യുവതി സംഭവ ദിവസം ഇവര്‍ക്കൊപ്പം ബാറില്‍ പോയിരുന്നു. ബാറില്‍ വെച്ച് യുവതി മയങ്ങി വീണു തുടര്‍ന്ന് വീട്ടിലെത്തിക്കാമെന്ന് പറഞ്ഞ് പ്രതികള്‍ യുവതിയെ കാറില്‍ കയറ്റി. കാറില്‍ സഞ്ചരിച്ച് കൊണ്ടിരിക്കെയാണ് മൂന്ന് പേരും ചേര്‍ന്ന് യുവതിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയത്.

English summary
Bar Council notice to Advocate BA Aloor for appearing for Kochi Gangrape case accused without vakalath
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X