കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'പിഴവുകളുണ്ട്, പണം കെട്ടി വെച്ച് പരാതി നൽകണം', അതിജീവിതയ്ക്ക് ബാര്‍ കൗണ്‍സിലിന്റെ മറുപടി

Google Oneindia Malayalam News

കൊച്ചി: നടന്‍ ദിലീപിന്റെ അഭിഭാഷകന്‍ ബി രാമന്‍പിളളയ്ക്ക് എതിരെ അതിജീവിത നല്‍കിയ പരാതിക്ക് മറുപടി നല്‍കി ബാര്‍ കൗണ്‍സില്‍. ബി രാമന്‍പിളള അടക്കമുളള അഭിഭാഷകര്‍ക്ക് എതിരെ നല്‍കിയ പരാതിയില്‍ പിഴവുകളുണ്ടെന്നും ഇത് തിരുത്തി രേഖാമൂലം പരാതി നല്‍കണം എന്നാണ് ബാര്‍ കൗണ്‍സില്‍ വ്യക്തമാക്കിയിരിക്കുന്നത്.

'നീയേ ഉണ്ടായിരുന്നുള്ളൂട്ടാ... കട്ട് ചെയ്തല്ലേ', ധർമ്മജന്റെ ഫോട്ടോയിലും ദിലീപില്ല, ചർച്ചയാക്കി സോഷ്യൽ മീഡിയ'നീയേ ഉണ്ടായിരുന്നുള്ളൂട്ടാ... കട്ട് ചെയ്തല്ലേ', ധർമ്മജന്റെ ഫോട്ടോയിലും ദിലീപില്ല, ചർച്ചയാക്കി സോഷ്യൽ മീഡിയ

ബാര്‍ കൗണ്‍സിലിന്റെ മാര്‍ഗരേഖ പാലിച്ച് വേണം പരാതി നല്‍കാന്‍. പരാതിയിലെ പിഴവുകള്‍ തിരുത്താതെ പരിഗണിക്കാന്‍ സാധിക്കില്ലെന്നും ബാര്‍ കൗണ്‍സില്‍ വ്യക്തമാക്കി.

1

കേസിലെ സാക്ഷികളെ കൂറുമാറ്റിയെന്നതടക്കമുളള പരാതിയാണ് അതിജീവിത ഇ മെയില്‍ വഴി ബാര്‍ കൗണ്‍സിലിന് നല്‍കിയിരിക്കുന്നത്. 2500 രൂപ ഫീസും പരാതിയുടെ 30 പകര്‍പ്പുകളും ഹാജരാക്കണമെന്നും ബാര്‍ കൗണ്‍സില്‍ നിര്‍ദേശിച്ചു. അതിന് ശേഷം പരാതിയില്‍ തുടര്‍നടപടി സ്വീകരിക്കുമെന്നും ബാര്‍ കൗണ്‍സില്‍ അറിയിച്ചു. നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ വക്കാലത്തുളള അഡ്വക്കേറ്റ് ബി രാമന്‍പിളള, ഫിലിപ്പ് ടി വര്‍ഗീസ് അടക്കമുളളവര്‍ക്കെതിരെയാണ് പരാതി.

'രാമന്‍പിളളയുടെ ചാരനാകണം, ഇല്ലെങ്കിൽ കുടുംബം പെടും', ഗുരുതര ആരോപണവുമായി സായ് ശങ്കർ'രാമന്‍പിളളയുടെ ചാരനാകണം, ഇല്ലെങ്കിൽ കുടുംബം പെടും', ഗുരുതര ആരോപണവുമായി സായ് ശങ്കർ

2

പ്രതികള്‍ക്കൊപ്പം ചേര്‍ന്ന് കേസിലെ ഇരുപതിലേറെ സാക്ഷികളെ അഭിഭാഷകന്‍ കൂറുമാറ്റിയെന്ന് പരാതിയില്‍ പറയുന്നു. ഇത്തരത്തില്‍ നിയമവിരുദ്ധ പ്രവര്‍ത്തനം നടത്തിയ അഭിഭാഷകന് എതിരെ നടപടി വേണം എന്ന് പരാതിയില്‍ അതിജീവിത ആവശ്യപ്പെടുന്നു. കേസിലെ നിര്‍ണായക സാക്ഷിയായ ജിന്‍സണെ സ്വാധീനിക്കാന്‍ ശ്രമിച്ചത് പരാതിയില്‍ പറയുന്നുണ്ട്. ക്രിമിനല്‍ കേസിലെ പ്രതിയുടെ സഹായത്തോടെ ജിന്‍സണിന് 25 ലക്ഷം രൂപയും 2 സെന്റ് ഭൂമിയും ബി രാമന്‍പിളള വാഗ്ദാനം ചെയ്‌തെന്ന ആരോപണം പരാതിയില്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്.

3

ബി രാമന്‍പിള്ളയ്ക്ക് എതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് നോട്ടീസ് നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ ചോദ്യം ചെയ്യലിന് രാമന്‍പിളള ഹാജരായില്ല. അഭിഭാഷകരുടെ നടപടി അഭിഭാഷകവൃത്തിക്ക് ചേരാത്തതാണെന്ന് അതിജീവിത പറയുന്നു. തന്റെ കേസുമായി ബന്ധപ്പെട്ട തുടരന്വേഷണത്തിലെ നിര്‍ണായക തെളിവായ മൊബൈല്‍ ഫോണുകളിലെ തെളിവുകള്‍ നശിപ്പിച്ചതും അതിജീവിത ചൂണ്ടിക്കാട്ടുന്നു.

Recommended Video

cmsvideo
5 വർഷത്തിന് ശേഷം ഭാവന വരുന്നു, ഷറഫുദ്ദീനൊപ്പം | Oneindia Malayalam
4

ബി രാമന്‍പിളളയുടെ ഓഫീസില്‍ വെച്ച് സൈബര്‍ വിദഗ്ധന്റെ സഹായത്തോടെ തെളിവ് നശിപ്പിച്ചു. ദിലീപിന് കൈമാറാന്‍ ഒന്നാം പ്രതിയായ പള്‍സര്‍ സുനി നല്‍കിയ കത്ത് സജിത്ത് എന്നയാളെ സ്വാധീനിച്ച് ബി രാമന്‍പിളള കൈക്കലാക്കിയെന്നും ഈ കത്ത് പിന്നീട് ഇരിങ്ങാലക്കുടയിലെ ഹോട്ടലില്‍ വെച്ച് തിരിച്ച് നല്‍കിയെന്നും പറയുന്നു. കോടതിയെ സഹായിക്കേണ്ട അഭിഭാഷകന്റെ ഭാഗത്ത് നിന്നും നീതി തടയുന്ന പ്രവര്‍ത്തിയാണ് ഉണ്ടായത് എന്നും അന്വേഷണം നടത്തി നടപടിയെടുക്കണം എന്നും അതിജീവിത ബാര്‍ കൗണ്‍സിലിന് നല്‍കിയ പരാതിയില്‍ പറയുന്നു.

English summary
Bar Counsil gives reply to survivor's complaint against Dileep's advocate B Raman Pillai
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X