സര്‍ക്കാര്‍ സ്റ്റേ വാങ്ങുന്നത് മുഖ്യമന്ത്രിയെ രക്ഷിക്കാന്‍: കോടിയേരി
തിരുവനന്തപുരം: ബാര്‍ കോഴക്കേസില്‍ മന്ത്രി കെ ബാബുവിനെതിരായ വിജിലന്‍സ് കേസ് റദ്ദാക്കാന്‍ സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത് മുഖ്യമന്ത്രിയെ രക്ഷിക്കാനാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.
ബാബുവിനെതിരെ കേസെടുക്കാനുള്ള വിജിലന്‍സ് കോടതി ഉത്തരവ് സ്‌റ്റേ ചെയ്യാതിരുന്ന ഹൈക്കോടതി ഉത്തരവ് സര്‍ക്കാരിന്റെ മുഖത്തേറ്റ അടിയാണെന്നും കോടിയേരി കുറ്റപ്പെടുത്തി. രാജിക്കത്ത് ഗവര്‍ണര്‍ക്ക് നല്‍കാതെ കീശയിലിട്ട് നടന്ന് ബാബുവിനെ മന്ത്രിസഭയില്‍ തിരിച്ചുകൊണ്ടുവരാന്‍ ശ്രമിക്കുന്ന മുഖ്യമന്ത്രിയുടെ കുരുട്ടുബുദ്ധിക്ക് ഏറ്റ അടികൂടിയാണിതെന്നും കോടിയേരി പറഞ്ഞു.

കോടതി ഉത്തരവിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ ഒന്നടങ്കം രാജിവയ്‌ക്കേണ്ടതാണ്. ജുഡിഷ്യറിയുടെ പക്ഷത്ത് നില്‍ക്കേണ്ട അഡ്വക്കേറ്റ് ജനറല്‍ സര്‍ക്കാരിനെ സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിച്ചത്. ഇതിനെക്കുറിച്ച് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല തന്റെ നിലപാട് വ്യക്തമാക്കണമെന്നും കോടിയേരി വ്യക്തമാക്കണം.












Click it and Unblock the Notifications