'ഉദ്ദേശ്യശുദ്ധി അങ്ങേയറ്റം സംശയകരം', ബിബിസി ഓഫീസുകളിലെ പരിശോധനയ്ക്ക് എതിരെ മുഖ്യമന്ത്രി

തിരുവനന്തപുരം: രാജ്യത്തെ ബിബിസി ഓഫീസുകളിലെ ആദായ നികുതി വകുപ്പ് പരിശോധനകള്‍ക്ക് എതിരെ വ്യാപക വിമര്‍ശനം. ബിബിസിയുടെ ദില്ലി, മുംബൈ ഓഫീസുകളിലായിരുന്നു റെയ്ഡ്. ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് ബിബിസി സംപ്രേഷണം ചെയ്ത ഡോക്യുമെന്ററി അടുത്തിടെ വിവാദമായിരുന്നു. ബിബിസിയുടെ ഡൽഹി, മുംബൈ ഓഫീസുകളിലെ ആദായ നികുതി വകുപ്പ് നടപടികളുടെ ഉദ്ദേശ്യശുദ്ധി അങ്ങേയറ്റം സംശയകരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രതികരിച്ചു.
'ഗുജറാത്ത് വംശഹത്യയുമായി ബന്ധപ്പെട്ട ബിബിസി ഡോക്യുമെന്ററിയിൽ ബിജെപി ഭരണകൂടം പ്രകോപിതരായിരുന്നു. ആ പശ്ചാത്തലത്തിലാണ് ആദായ നികുതി വകുപ്പ് ബിബിസിക്ക് നേരെ തിരിഞ്ഞിരിക്കുന്നത്. മാധ്യമ സ്വാതന്ത്ര്യത്തിനുമേലുള്ള കടന്നുകയറ്റമാണ് ഇതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങളിൽ വിമർശനം ഉയർന്നുകഴിഞ്ഞു. ഇത് അന്താരാഷ്ട്ര സമൂഹത്തിനുമുന്നിൽ രാജ്യത്തിന് നാണക്കേടുണ്ടാക്കുന്നതാണ്. മാധ്യമ സ്വാതന്ത്ര്യത്തിനുനേരെയുണ്ടാകുന്ന ഏതൊരു തെറ്റായ നടപടിയും പ്രതിഷേധാർഹമാണ്. ഇതിനെ ജനാധിപത്യ സമൂഹം ആശങ്കയോടെ കാണണം' എന്നും മുഖ്യമന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.

ഡിവൈഎഫ്ഐയും ബിബിസി ഓഫീസുകളിലെ പരിശോധനയ്ക്ക് എതിരെ രംഗത്ത് വന്നിട്ടുണ്ട്. ' ഗുജറാത്ത് വംശഹത്യയിൽ നരേന്ദ്രമോഡിയുടെ പങ്ക് വെളിവാക്കുന്ന ഇന്ത്യ ദി മോദി ക്വസ്റ്റ്യൻ എന്ന ഡോക്യുമെൻററി നിർമ്മിച്ച് സംപ്രേക്ഷണം ചെയ്ത അന്താരാഷ്ട്ര മാധ്യമ സ്ഥാപനമായ ബിബിസിയുടെ ഡൽഹിയിലെയും മുംബെയിലെയും ഓഫീസിൽ ആദായനികുതി വകുപ്പ് റെയ്ഡ് നടത്തിയിരിക്കുകയാണ്. ബിബിസി പുറത്തുവിട്ട ഡോക്യുമെന്ററിയിൽ രാജ്യത്തെ പ്രധാനമന്ത്രി നരേന്ദ്രമോഡിക്ക് അദ്ദേഹം ഗുജറാത്തിലെ മുഖ്യമന്ത്രിയായിരിക്കുമ്പോൾ നടന്ന ഗുജറാത്ത് കലാപത്തിൽ ഉള്ള പങ്ക് വളരെ വ്യക്തമായി തുറന്നു കാട്ടുകയുണ്ടായി. അതിന്റെ പ്രതികാരമായിട്ടാണ് ബി.ബി സി ഓഫീസുകളിൽ കേന്ദ്ര സർക്കാർ ഏജൻസികൾ പരിശോധന നടത്തിക്കൊണ്ടിരിക്കുന്നത്.
രാജ്യത്ത് അഭിപ്രായ സ്വാതന്ത്ര്യത്തിനും മാധ്യമസ്വാതന്ത്ര്യത്തിനും വിലങ്ങു വീഴുന്ന ഫാസിസത്തിന്റെ മൂർത്തരൂപത്തിലുള്ള ഭരണനിർവഹണം അപ്രഖ്യാപിത അടിയന്തരാവസ്ഥക്ക് തുല്യമാണ്. ബിബിസി ഡോക്യുമെൻററി പുറത്തുവിട്ടിട്ടുള്ള വസ്തുതകൾ യാഥാർത്ഥ്യമാണെന്നതും, ഗുജറാത്ത് കലാപത്തിൽ നരേന്ദ്രമോഡി സർക്കാറിന് വ്യക്തമായ പങ്കുണ്ടെന്ന് ശരിവെക്കുന്നതുമാണ് കേന്ദ്രസർക്കാർ ബിബിസി ക്കെതിരെ നടത്തുന്ന ഈ റെയ്ഡിലൂടെ വെളിപ്പെടുന്നത്. ഗുജറാത്ത് കലാപത്തിന്റെ ധാർമികമായ ഉത്തരവാദിത്വം ഏറ്റെടുത്ത് നരേന്ദ്രമോഡി പ്രധാനമന്ത്രി സ്ഥാനം രാജിവെച്ച് രാജ്യത്തോട് മാപ്പു പറയുകയാണ് ആദ്യം ചെയ്യണ്ടേത്.
ഇന്ത്യ ദി മോഡി ക്വസ്റ്റ്യൻ ഡോക്യുമെന്ററിയുടെ പശ്ചാത്തലത്തിൽ രാജ്യത്തെ പ്രവർത്തിക്കുന്ന ഇത്തരത്തിലുള്ള മാധ്യമ സ്ഥാപനത്തിനെതിരെ നടക്കുന്ന ഫാസിസ്റ്റ് ഭരണകൂടത്തിന്റെ പ്രതികാര നടപടികൾ അപഹാസ്യമാണെന്നും രാജ്യത്ത് കേന്ദ്ര സർക്കാർ ഏജൻസികളെ ഉപയോഗിച്ചു നടത്തുന്ന ഇത്തരം പ്രതികാര നടപടികളെ ജനാധിപത്യം സമൂഹം എതിർത്തു തോൽപ്പിക്കണമെന്നും ശക്തമായ പ്രതിഷേധം ഉയർത്തണമെന്നും ഡിവൈഎഫ്ഐ കേരള സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.
മന്ത്രി പി രാജീവിന്റെ പ്രതികരണം: ' സത്യം പറയുന്നത് പോലും ചിലർക്ക് അപ്രിയമാകുന്ന കാലത്ത് അപ്രിയസത്യങ്ങൾ വിളിച്ചുപറയുന്നത് പ്രകോപനവും പ്രകമ്പനവും സൃഷ്ടിക്കും. ഗുജറാത്ത് വംശഹത്യയുമായി ബന്ധപ്പെട്ട് ഡോക്യുമെൻ്ററി പുറത്തിറങ്ങി ദിവസങ്ങൾക്കകം അന്താരാഷ്ട്ര മാധ്യമമായ ബിബിസിയുടെ ഡൽഹി, മുംബൈ ഓഫീസുകളിലുണ്ടായ ആദായ നികുതി വകുപ്പ് നടപടികളുടെ ഉദ്ദേശശുദ്ധി സംശയം ജനിപ്പിക്കുന്നതാണ്. ഇതിനോടകം തന്നെ വിവിധ അന്താരാഷ്ട്ര മാധ്യമങ്ങൾ വിമർശനം ഉയർത്തിയത് നാടിനെ യശ്ശസിന് കളങ്കമേൽപ്പിക്കുന്നു. അപ്രിയമായതെഴുതുകയാണെങ്കിൽ കൂച്ചുവിലങ്ങ് തയ്യാറാണ് എന്നാണോ ഈ നടപടിയിലൂടെ പറയുന്നത്? ഈ വിധത്തിൽ മാധ്യമ സ്വാതന്ത്ര്യത്തിനുനേരെയുണ്ടാകുന്ന തെറ്റായ നടപടികൾ തീർത്തും പ്രതിഷേധാർഹമാണ്. ജനാധിപത്യ ലോകത്തിൽ മാധ്യമങ്ങൾക്കുള്ള അവകാശങ്ങൾ ഹനിക്കപ്പെടുന്നത് ജനങ്ങളിൽ ആശങ്ക ജനിപ്പിക്കുന്നു'.
-
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍












Click it and Unblock the Notifications