Get Updates
Get notified of breaking news, exclusive insights, and must-see stories!

കാസര്‍കോഡിന് ആധുനിക സൗകര്യങ്ങളോടു കൂടിയ മികച്ച മീന്‍ മാര്‍ക്കറ്റ്; ഉറപ്പ് നൽകി കേന്ദ്രമന്ത്രി

കാസർഗോഡ്: കാസര്‍കോടിന് ആധുനിക സൗകര്യങ്ങളോടു കൂടിയ മികച്ച മീന്‍ മാര്‍ക്കറ്റ് എന്ന ഉറപ്പ് നൽകി കേന്ദ്ര ഫിഷറീസ് മന്ത്രി പർഷോത്തം രൂപാല. സാഗര്‍ പരിക്രമ യാത്ര ഏഴാം ഘട്ടത്തിലെ ഗുണ ഭോക്തൃ സംഗമം കാസര്‍കോട് ടൗണ്‍ ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മത്സ്യ മേഖലയുമായി ബന്ധപ്പെട്ട കേരളത്തിന്റെ ആവശ്യങ്ങളും നിര്‍ദേശങ്ങളും അനുഭാവ പൂര്‍വം പരിഗണിക്കുമെന്ന് മന്ത്രി പറഞ്ഞു.

മത്സ്യമേഖലയിലെ വെല്ലുവിളികളും പ്രശ്‌നങ്ങളും പരിഹാരങ്ങളും ചര്‍ച്ച ചെയ്യുന്നതിനായി വിവിധ സംസ്ഥാനങ്ങളിലെ ഫിഷറീസ് മന്ത്രിമാരുമായി ചേര്‍ന്ന് മഹാബലി പുരത്ത് രണ്ട് ദിവസത്തെ ചര്‍ച്ച നടത്തുമെന്നും മന്ത്രി പറഞ്ഞു. മൂന്നു ദിവസങ്ങളിലായി കേരളത്തിലെ മത്സ്യ മേഖലകള്‍ സന്ദര്‍ശിച്ച് പ്രശ്‌നങ്ങള്‍ മനസിലാക്കും. അതനുസരിച്ച് മേഖലയുടെ സമഗ്ര വികസനത്തിന് നടപടികള്‍ നടപടികള്‍ ക്രമീകരിക്കുമെന്നും മന്ത്രി അറിയിച്ചു.

kasargod-

എണ്ണായിരത്തിലധികം കിലോമീറ്റര്‍ കടല്‍ യാത്ര ചെയ്ത് ഇതാദ്യമായാണ് ഒരു കേന്ദ്ര മന്ത്രി തീരമേഖലയുടെ പ്രശ്‌നങ്ങള്‍ നേരിട്ടു മനസിലാക്കുന്നതെന്ന് ചടങ്ങില്‍ സംസാരിച്ച കേന്ദ്ര സഹമന്ത്രി ഡോ. എല്‍ മുരുകന്‍ പറഞ്ഞു. കേന്ദ്ര സര്‍ക്കാറിന്റെ സ്വപ്‌നപദ്ധതിയായി ആധുനിക സൗകര്യങ്ങളെല്ലാം ചേര്‍ന്ന അഞ്ച് തുറമുഖങ്ങള്‍ അനുവദിച്ചതില്‍ ഒന്ന് ഈ കേരളത്തിലെ കൊച്ചിയിലാണെന്ന് അദ്ദേഹം പറഞ്ഞു. ഇനിയും 4000 കിലോമീറ്റര്‍ സഞ്ചരിക്കുവാനുണ്ട് .ഇന്ത്യയുടെ തീര മേഖല പൂര്‍ത്തിയാക്കാനെന്നും മീന്‍ കയറ്റുമതിയുടെ കാര്യത്തില്‍ മുന്നിലെത്താന്‍ നമ്മെ സഹായിക്കുന്നത് കടലിന്റെ മക്കളാണെന്നും അവരുടെ ക്ഷേമം പ്രധാനമാണെന്നും എല്‍.മുരുകന്‍ പറഞ്ഞു.

സാഗര്‍ പരിക്രം യാത്രയ്ക്ക് മുന്‍പേ ഫിഷറീസ് വകുപ്പ് 47 മണ്ഡലങ്ഹളില്‍ തീര സദസ്സ് നടത്തി തീര ജനങ്ങളുടെ പ്രശ്‌നങ്ങള്‍ പഠിച്ചിട്ടുണ്ടെന്നും മത്സ്യതൊഴിലാളികളും സംഘടനാ പ്രതിനിധികളുമായി ചര്‍ച്ച നടത്തി പ്രശ്‌നങ്ങള്‍ മനസ്സിലാക്കി പരിഹാരങ്ങള്‍ കണ്ട് വരികയാണെന്ന് ഫിഷറീസ് സാംസ്‌ക്കാരികം യുവജന കാര്യവകുപ്പ് മന്ത്രി സജി ചെറിയാന്‍ പറഞ്ഞു. ഫിഷറീസ് മേഖലയുടെ ശക്തിപ്പെടലിന് സംസ്ഥാനസര്‍ക്കാറിനൊപ്പം കേന്ദ്രസര്‍ക്കാരും നില്‍ക്കേണ്ടതുണ്ടെന്നും ഒരുമിച്ചുള്ള പ്രവര്‍ത്തനത്തിലൂടെ ഈ മേഖലയെ ഏറെ മുന്നിലേക്കെത്തിക്കാമെന്നും അദ്ദേഹം പറഞ്ഞു.

കാസര്‍കോട് ചെറുവത്തൂര്‍ ഫിഷിങ് ഹാര്‍ബറിന്റെ വികസനത്തിന് തയ്യാറാക്കിയ 40 കോടി രൂപയുടെ പദ്ധതി രൂപരേഖ, ചെറുവത്തൂര്‍ ഉള്‍പ്പെടെ മൂന്ന് മത്സ്യ ബന്ധന ഡ്രഡ്ജിങ്ങിനുള്ള 520 ലക്ഷം രൂപയുടെ പദ്ധതി രേഖ, നീലേശ്വരം മത്സ്യബന്ധന കേന്ദ്രത്തിന്റെതുള്‍പ്പെടെ നാല് മത്സ്യബന്ധന കേന്ദ്രളുടെവികസനത്തിനായുള്ള 2275 ലക്ഷം രൂപയുടെ പദ്ധതി രേഖ എന്നിവ ഫിഷറീസ്, സാംസ്‌ക്കാരികം വകുപ്പ് മന്ത്രി സജി ചെറിയാന്‍ കേന്ദ്ര ഫിഷറീസ് മന്ത്രി പരുഷോത്തം രൂപാലയ്ക്ക് കൈമാറി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+