ദേശീയ പാതയോരത്തെ മദ്യവില്‍പ്പനശാലകള്‍ ബിവറേജസ് മാറ്റി തുടങ്ങി
കോടതിവിധിക്കെതിരെ അപ്പീല്‍ പോകണോ എന്നകാര്യത്തില്‍ സര്‍ക്കാര്‍ നിലപാട് അറിഞ്ഞശേഷമേ കണ്‍സ്യൂമര്‍ഫെഡ് നിലപാടെടുക്കൂ.
തിരുവനന്തപുരം: ദേശീയപാതയോരത്തെ മദ്യ വില്‍പ്പനശാലകള്‍ ബിവറേജസ് കോര്‍പ്പറേഷന്‍ മാറ്റി തുടങ്ങി. ദേശീയ, സംസ്ഥാന പാതകളുടെ 500 മീറ്റര്‍ പരിധിയില്‍ മദ്യശാലകള്‍ പാടില്ലെന്ന് സുപ്രീംകോടതി വിധിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ബിവേറജസ് കോര്‍പ്പറേഷന്‍ നടപടി തുടങ്ങി. സംസ്ഥാന്ത് 135 വില്‍പ്പനശാലകളാണ് മാറ്റേണ്ടത്.
ജനുവരി അവസാനത്തോടെ മാറ്റം പൂര്‍ത്തിയാകും. മാറ്റേണ്ടവയില്‍ അധികവും തിരുവനന്തപുരം ജില്ലയിലാണ്. കെട്ടിടം ലഭിക്കുന്ന മുറയ്ക്ക് മാറ്റമുണ്ടാകും. ബിവറേജസ് കോര്‍പ്പറേഷന് 270ഉം കണ്‍സ്യൂമര്‍ഫെഡിന് 39ഉം മദ്യവില്പനശാലകളാണുള്ളത്.

കണ്‍സ്യൂമര്‍ഫെഡ്
ദേശീയ, സംസ്ഥാന പാതയോരത്ത് പ്രവര്‍ത്തിക്കുന്ന കണ്‍സ്യൂമര്‍ഫെഡിന്റെ 27 വില്പനശാലകള്‍ മാറ്റുന്നതു സംബന്ധിച്ച് തീരുമാനമെടുത്തിട്ടില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി.

കോടതിവിധി
കോടതിവിധിക്കെതിരെ അപ്പീല്‍ പോകണോ എന്നകാര്യത്തില്‍ സര്‍ക്കാര്‍ നിലപാട് അറിഞ്ഞശേഷമേ കണ്‍സ്യൂമര്‍ഫെഡ് നിലപാടെടുക്കൂ.

എച്ച് വെങ്കിടേഷ്
കെട്ടിടങ്ങള്‍ ലഭിക്കുന്നമുറയ്ക്ക് മാറ്റാനാണ് നിര്‍ദേശം നല്‍കിയതെന്ന് ബിവറേജസ് കോര്‍പ്പറേഷന്‍ മാനേജിങ് ഡയറക്ടര്‍ എച്ച് വെങ്കിടേഷ് പറഞ്ഞു.

എല്ലാവര്‍ക്കും ബാധകം
സുപ്രീംകോടതിയിലെ കേസില്‍ സംസ്ഥാനസര്‍ക്കാര്‍ കക്ഷിയായിരുന്നില്ലെങ്കിലും സുപ്രീംകോടതി വിധി എല്ലാ സംസ്ഥാനങ്ങള്‍ക്കും ബാധകമാണെന്ന പശ്ചാത്തലത്തിലാണ് വില്‍പ്പനശാലകള്‍ മാറ്റാന്‍ തുടങ്ങിയത്.












Click it and Unblock the Notifications