മദ്യപാനികള്‍ക്ക് സന്തോഷിക്കാം, ബെവ് ക്യൂ ആപ്പിന് ഗൂഗിളിന്റെ അനുമതി; കേരളത്തില്‍ മദ്യ വില്‍പ്പന ഉടന്‍
തിരുവനന്തപുരം: മദ്യപാനികളുടെ കാത്തിരിപ്പിന് അവസാനം കുറിച്ച് ഓണ്‍ലൈനായി ബുക്ക് ചെയ്യുന്നതിനുള്ള ബെവ് ക്യു ആപ്പ് ഗുഗിള്‍ പ്ലേ സ്റ്റോര്‍ അനുമതി നല്കി.നാളയോ മറ്റന്നാളോ ആപ്പ് പ്ലേസ്റ്റോറില്‍ ലഭ്യമായിതുടങ്ങും. ഇന്ന് രാവിലെയോടെയാണ് ആപ്പിന് അനുമതി ലഭിച്ചത്. ഇതോടെ ഈ ആഴ്ച തന്നെ മദ്യ വിതരണം തുടങ്ങാനാകുമെന്ന പ്രതീക്ഷയിലാണ് ബീവറേജ് കോര്പ്പറേഷന്. കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനിയാണ് ആപ്പിന് പിന്നില്‍ പ്രവര്‍ത്തിച്ചിരിക്കുന്നത്. ആപ്പ് വഴി ടോക്കനെടുത്ത് മദ്യശാലകളിലെത്തി പണം നല്കി വാങ്ങുന്ന സംവിധാനമാണ് ആദ്യ ഘട്ടത്തില്‍ നടപ്പിലാക്കുന്നത്. ഒരാള്‍ക്ക് മൂന്ന് ലിറ്റര്‍ വരെ മദ്യമാണ് ലഭിക്കുക.

ആപ്പിന്റെ പ്രവര്‍ത്തനം
ബെവ് ക്യൂ എന്ന് പേരിട്ടിരിക്കുന്ന ആപ്പ് ജിപിഎസ് സംവിധാനം ഉപയോഗിച്ചാണ് പ്രവര്‍ത്തിക്കുന്നത്. ഉപഭോക്താവിന്റെ ഏറ്റവും അടുത്തുള്ള ബാര്‍, ബെവ്കോ, കണ്‍സ്യൂമര്‍ ഫെഡ്. ബീയര്‍ ആന്‍ഡ് വൈന്‍ പാര്‍ലര്‍ എന്നിവിടങ്ങളില്‍ നിന്നും മദ്യം വാങ്ങാനുള്ള സൗകര്യം ആപ്പില്‍ ലഭ്യമാണ്. ആപ്പില്‍ രജിസ്റ്റര്‍ ചെയ്യുമ്പോള്‍ ലഭിക്കുന്ന ടോക്കണിലെ സമയം അനുസരിച്ച് അതത് കേന്ദ്രങ്ങളില്‍ നിന്നും മദ്യം ലഭ്യമാകും. ആദ്യഘട്ടത്തില്‍ ബ്രാന്‍ഡ് തിരഞ്ഞെടുക്കാന്‍ സാധിക്കില്ല.

മുന്നില്‍ വലിയൊരു കടമ്പ
അതേസമയം, ആപ്പിന് അനുമതി ലഭിച്ചതോടെ രണ്ട് കടമ്പയാണ് ആപ്പ് കടക്കേണ്ടത്. ഒരേസമയം നിരവധി ആളുകള്‍ പ്രവേശിക്കുമ്പോള്‍ തകരാറിലാകാതിരിക്കാന്‍ ലോഡിംഗ് ടെസ്റ്റ് നടത്തണം. ഹാക്കിംഗ് ഉണ്ടാകാതിരിക്കാന്‍ സുരക്ഷ പരിശോധനയും നടത്തേണ്ടിവരും. ഇത് ഒരേ സമയം നടത്താനാകുമെന്നാണ് നിര്‍മ്മാതാക്കള്‍ അറിയിച്ചത്. ഇതിനിടെ മദ്യ വിതരണം എന്നും നടത്തും സംബന്ധിച്ച് എക്സൈസ് മന്ത്രിയും ബെവ്കോ ഡയറക്ടറും ചര്‍ച്ച നടത്തും

മൂന്ന് ലിറ്റര്‍ മദ്യം
ഒരു ഉപഭോക്താവിന് ആപ്പ് വഴി രജിസ്റ്റര്‍ ചെയ്യുമ്പോള്‍ മൂന്ന് ലിറ്റര്‍ മദ്യം മ്ത്രമാണ് ലഭ്യമാകുക. അടുത്തുള്ള ബാറുകളില്‍ നിന്ന് സര്‍ക്കാര്‍ വിലയ്ക്ക് മദ്യം ലഭിക്കും. മദ്യം വങ്ങാനായി എത്തുന്നവര്‍ മാസ്ക് അടക്കമുള്ള മുന്‍കരുതല്‍ സ്വീകരിക്കണമെന്ന് സര്‍ക്കാര്‍ നേരത്തെ അറിയിച്ചിരുന്നു. സാമൂഹിക അകലം നിര്‍ബന്ധമായും പാലിച്ചിരിക്കണം. എന്നാല്‍ ബാറില്‍ നിന്ന് മദ്യപിക്കുന്നത് ഒറു കാരണവശാലും അനുവദിക്കുന്നതല്ല. ഭക്ഷണം പാര്‍സലായി വാങ്ങാവുന്ന സംവിധാനം വേണമെങ്കില്‍ ഒരുക്കാം.

35 ലക്ഷം പേര്‍ക്ക് ഒരുമിച്ച്
35 ലക്ഷം പേര്‍ക്ക് ഒരുമിച്ച് മദ്യം ബുക്ക് ചെയ്താലും പ്രശ്നമില്ലാത്ത രീതിയിലാണ് ആപ്പ് വികസിപ്പിച്ചെടുത്തത്. ആപ്പില്‍ വ്യക്തി വിവരങ്ങള്‍ ചോദിക്കില്ല. പേരും ഫോണ്‍ നമ്പരും സ്ഥലത്തെ സൂചിപ്പിക്കുന്ന അടയാളവും നല്കി ക്യൂവില്‍ ബുക്ക് ചെയ്യാം. ഇതുകൂടാതെ സാധാരണ ഫോണുകളില്‍ എസ്എംഎസ് വഴിയില്‍ വെര്‍ച്വല്‍ ക്യൂവില്‍ ബുക്ക് ചെയ്യാമെന്നും അറിയിച്ചിട്ടുണ്ട്. മദ്യശാലകള്‍ ഇത്രയും നാള് അടഞ്ഞുകിടന്നതിനാല്‍ കൂടുതല്‍ പേര് ഇതുവഴി മദ്യം വാങ്ങാന്‍ എത്തുമെന്നാണ് കരുതുന്നത്.
Recommended Video

വ്യാജന്മാര് ഇറങ്ങിയേക്കാം
ബെവ്കോയുടെ സമാനമായ പേരിലുള്ള വ്യാജ ആപ്പുകളുടെ തട്ടിപ്പില്‍ വീഴരുതെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്കി. ബെവ് ക്യൂ ആപ്പില്‍ ഒരിക്കലും പണം ഓണ്‍ലൈനായി അടയ്ക്കാന്‍ ആവശ്യപ്പെടുന്നില്ല. പണം അടയ്ക്കാന്‍ ആവശ്യപ്പെടുന്ന ആപ്പുകള്‍ വ്യാജമാണെന്നും ഇതില്‍ വീഴരുതെന്നും അധികൃതര്‍ വ്യക്തമാക്കി. കൊച്ചി ആസ്ഥാനമായ ഫെയര്‍ കോഡ് കമ്പനിയാണ് ആപ്പ് തയ്യാറാക്കിയത്. 20 പേരടങ്ങുന്ന ടീമാണ് ആപ്പിന് പിന്നില്‍ പ്രവര്‍ത്തിച്ചതെന്നാണ് കരുതുന്നത്.
-
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ












Click it and Unblock the Notifications