'ഞാൻ കരയുന്നുണ്ട്, പ്രാർത്ഥിക്കുന്നുണ്ട്, മരണം വരെ തീ അണയില്ല'... നടി പറഞ്ഞത്... കണ്ണുനിറയും!!

  • By: Akshay
Subscribe to Oneindia Malayalam

കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ പണവും സ്വാധീനവും ഉണ്ടായിട്ടും പ്രതി രക്ഷപ്പെടാതെ പോയത് നടിയുടെ കണ്ണൂനീർ കണ്ടുകൊണ്ടാകാമെന്ന് ഡബ്ബിങ് ആട്ടിസ്റ്റും നടിയുമായ ഭാഗ്യലക്ഷ്മി. ആക്രമിക്കപ്പെട്ട നടി രണ്ട് ദിവസം മുമ്പ് ഭാഗ്യ ലക്ഷ്മിയോട് പറഞ്ഞത് കേട്ടാൽ ആരുടെ കണ്ണിൽ നിന്നും ഒരിറ്റ് കണ്ണൂനീർ വരും.

'‍ഞാനിങ്ങനെ ഇപ്പോഴും ഓടി നടന്ന് അഭിനയിക്കുന്നത് കാണുമ്പോൾ എനിക്ക് സങ്കടമില്ലെന്ന് പലരും കരുതുന്നുണ്ടാകും, ഞാൻ കരയുന്നുണ്ട്, പ്രാർത്ഥിക്കുന്നുണ്ട്, എന്റെ ഉള്ളിലെ തീ അണയാതെ മരണം വരെ ഞാനിതിന് വേണ്ടി പോരാടും, എന്നെ കുറ്റപ്പെടുത്തുന്നവരെയും, എനിക്ക് വേണ്ടി കേരളവും മാധ്യമവും പോരാടുന്നതും ഞാൻ ഞാണുന്നുണ്ട്' എന്നാണ് നടി ഭാഗ്യവക്ഷ്മിയോട് പറഞ്ഞത്.

നീ സമാധാനമായി ഉറങ്ങു

നീ സമാധാനമായി ഉറങ്ങു

പണവും സ്വാധീനവുമെല്ലാം ഉണ്ടായിട്ടും അവർ രക്ഷപെടാതിരുന്നതിന് കാരണം നിന്റെ കണ്ണുനീർ ദൈവം കണ്ടതുകൊണ്ടാണ്,,
ഇത്രയെങ്കിലും നീതി കിട്ടിയ കേരളത്തിലെ ആദ്യത്തെ പെൺകുട്ടി നീയാണ്,
അതോർത്ത് ഇനി നീ സമാധാനമായി ഒന്നുറങ്ങൂ..എന്നും ഭാഗ്യലക്ഷ്മി തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.

നടപടിക്ക് കാരണം മാധ്യമങ്ങൾ

നടപടിക്ക് കാരണം മാധ്യമങ്ങൾ

ഈ കേസ് ഇത്ര വേഗത്തിൽ നടപടിയിലേക്ക് എത്തിയതിന് കാരണം മാധ്യമങ്ങളുടെ നിരന്തര ഇടപെടലുകളാണ്,അതിന് അവർ കേട്ട പഴി ചെറുതല്ല,Tam Rating കൂട്ടാൻ എന്ത് വൃത്തികേടും കാണിക്കും എന്ന് പോലും വിമർശനം കേട്ടുവെന്നും അവർ പറയുന്നു.

പൊതുജനം പെൺകുട്ടിക്ക് വേണ്ടി പ്രാർത്ഥിച്ചു

പൊതുജനം പെൺകുട്ടിക്ക് വേണ്ടി പ്രാർത്ഥിച്ചു

വ്യക്തി വിരോധമാണെന്നും പറഞ്ഞു പലരും. എന്നിട്ടും മാധ്യമങ്ങൾ പിന്മാറാതെ നിന്നു..
പൊതുജനം പെൺകുട്ടിക്ക് വേണ്ടി പ്രാർത്ഥിച്ച്കൊണ്ടേയിരുന്നുവെന്നും ഭാഗ്യലക്ഷ്മി പറയുന്നു.

സിനിമ ലോകത്തിന് മൗനം

സിനിമ ലോകത്തിന് മൗനം

സിനിമാലോകം എല്ലാം കണ്ടും കേട്ടും മൗനമായിരുന്നു. എനിക്കെന്തെങ്കിലും നഷ്ടമാകുമോ എന്ന ഭയമായിരുന്നു ആ മൗനത്തിന് കാരണമെന്നും അവർ പറയുന്നു.

ഇനി എന്താകും അടുത്തത്?

ഇനി എന്താകും അടുത്തത്?

തെളിവിന്റെ പേരിൽ കോടതിയിൽ ഇനി ഇതെന്താവും എന്നതാണ് അടുത്ത വിഷയം. അത് നമുക്ക് കാത്തിരുന്ന് കാണാമെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു.

ഇതൊരു ശുദ്ധികലശമാകട്ടെ

ഇതൊരു ശുദ്ധികലശമാകട്ടെ

സിനിമാലോകത്തെ ചുറ്റി വരിഞ്ഞിരിക്കുന്ന മാഫിയകളെ അകറ്റാൻ, ശുദ്ധികലശം നടത്താൻ ഈ കേസ് ഒരു നിമിത്തമാകട്ടേ എന്ന് ഞാനാഗ്രഹിക്കുന്നു എന്ന് പറഞ്ഞാണ് ഭാഗ്യലക്ഷ്മി തന്റെ ഫേസ്ബുക്ക് പേസ്റ്റ് അവസാനിപ്പിക്കുന്നത്

English summary
Bhagyalakshmi says you are the first girl who got minimum justice
Please Wait while comments are loading...