കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുകേഷ് വിഷയത്തില്‍ തുറന്നടിച്ച് ഭാഗ്യലക്ഷ്മി; ഓര്‍മയില്ലെന്ന് പറയരുത്, ഞാന്‍ നോ പറഞ്ഞിട്ടുണ്ട്

Google Oneindia Malayalam News

Recommended Video

cmsvideo
മുകേഷ് വിഷയത്തില്‍ തുറന്നടിച്ച് ഭാഗ്യലക്ഷ്മി | Oneindia Malayalam

കൊച്ചി: നടന്‍ മുകേഷിനെതിരായ മീ ടു കാമ്പയിന്‍ വെളിപ്പെടുത്തല്‍ സിനിമാ ലോകത്ത് വീണ്ടും പുതിയ വിവാദങ്ങള്‍ക്ക് തിരികൊളുത്തിയിരിക്കുന്നു. സംഭവത്തില്‍ പ്രതികരിച്ച ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി, മുകേഷ് മറുപടി പറയണമെന്ന് ആവശ്യപ്പെട്ടു. ജനപ്രതിനിധി കൂടിയായ മുകേഷിന് മറുപടി പറയാന്‍ ബാധ്യതയുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ഇത്തരം ആള്‍ക്കാര്‍ക്കെതിരെ താന്‍ ശക്തമായ നടപടി മുമ്പേ സ്വീകരിച്ചിട്ടുണ്ട്. ഇപ്പോള്‍ തുടര്‍ച്ചയായുള്ള വെളിപ്പെടുത്തല്‍ സ്വാഗതം ചെയ്യുന്നു. കുറവുകള്‍ നോക്കി അമ്മ നടപടിയെടുക്കുകയാണെങ്കില്‍ സംഘടനയിലെ എല്ലാവരെയും പുറത്താക്കേണ്ടി വരുമെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു. വിശദാംശങ്ങള്‍ ഇങ്ങനെ...

ചെന്നൈയിലെ ഹോട്ടലില്‍ വച്ച്

ചെന്നൈയിലെ ഹോട്ടലില്‍ വച്ച്

നടന്‍ മുകേഷിനെതിരെ കാസ്റ്റിങ് ഡയറക്ടറായ ടെസ് ജോസഫ് ആണ് രംഗത്തുവന്നിരിക്കുന്നത്. 19 വര്‍ഷം മുമ്പ് മുകേഷ് ചെന്നൈയിലെ ഹോട്ടലില്‍ വച്ച് മോശമായി പെരുമാറിയെന്ന് അവര്‍ ആരോപിക്കുന്നു. ഇടതുപക്ഷ എംഎല്‍എയും താരസംഘടനയായ അമ്മയുടെ ഭാരവാഹിയും കൂടിയാണ് മുകേഷ്.

മുംബൈക്കാരി ടെസ് ജോസഫ്

മുംബൈക്കാരി ടെസ് ജോസഫ്

കോടീശ്വരന്‍ പരിപാടിയുടെ ഷൂട്ടിങിനിടെയാണ് മോശമായ പെരുമാറ്റമുണ്ടായതെന്നും ടെസ് ജോസഫ് ട്വിറ്ററില്‍ പറയുന്നു. കോടീശ്വരന്‍ പരിപാടിയുടെ അവതാരകനായിരുന്നു മുകേഷ്. പരിപാടിയുടെ അണിയറ പ്രവര്‍ത്തകരിലുണ്ടായിരുന്ന ഏക വനിതയായിരുന്നു മുംബൈക്കാരിയായ ടെസ് ജോസഫ്. പരിപാടിയുടെ സാങ്കേതിക പ്രവര്‍ത്തകയായിരുന്നു അവര്‍.

രക്ഷപ്പെട്ടത് ഇങ്ങനെ

രക്ഷപ്പെട്ടത് ഇങ്ങനെ

ഹോട്ടലില്‍ ടെസ് താമസിച്ചിരുന്ന മുറിയിലേക്ക് മുകേഷ് നിരന്തരം വിളിക്കുകയായിരുന്നുവത്രെ. ഫോണ്‍ വിളി മണിക്കൂറുകളോളം നീണ്ടു. പിന്നീട് മുകേഷ് താമസിച്ചിരുന്ന മുറിയുടെ അടുത്തേക്ക് തന്റെ റൂം മാറ്റിയെന്നും ടെസ് ജോസഫ് ആരോപിക്കുന്നു. ദെരക് ഒബ്രിയന്റെ സഹായത്തോടെ മണിക്കൂറുകള്‍ക്കകം തന്നെ നാട്ടിലേക്ക് യാത്ര തിരിച്ചുവെന്നും ടെസ് പറഞ്ഞു.

മലയാളത്തില്‍ ആദ്യം

മലയാളത്തില്‍ ആദ്യം

ദേശീയ തലത്തില്‍ ഒട്ടേറെ പ്രമുഖര്‍ക്കെതിരെ യുവതികളുടെ വെളിപ്പെടുത്തല്‍ തുടരുകയാണ്. എന്നാല്‍ ആദ്യമായിട്ടാണ് മലയാളത്തിലെ പ്രമുഖ നടനെതിരെ ആരോപണം ഉയരുന്നത്. സംഭവം നിഷേധിച്ചിരിക്കുകയാണ് മുകേഷ്. ടെസ് ജോസഫ് എന്ന കുട്ടിയെ തനിക്ക് ഓര്‍മ പോലുമില്ല. ആരോപണം ശരിയാമെങ്കില്‍ അവര്‍ ഇത്രകാലം എവിടെയായിരുന്നുവെന്നും മുകേഷ് ചോദിച്ചു.

മുകേഷിന്റെ കടമ

മുകേഷിന്റെ കടമ

വിഷയത്തില്‍ പ്രതികരിക്കേണ്ടത് എംഎല്‍എ കൂടിയായ മുകേഷിന്റെ കടമയാണെന്ന് ഭാഗ്യലക്ഷ്മി പറഞ്ഞു. എന്താണ് യാഥാര്‍ഥ്യമെന്ന് മുകേഷ് പറയണം. എന്തുപറഞ്ഞാലും പെണ്ണ് നുണ പറയുന്നു, ഇല്ലാക്കഥ പറയുന്നു എന്നാണല്ലോ പ്രചാരണം. ഈ സാഹചര്യത്തില്‍ മുകേഷ് തന്നെ പറയട്ടെ എന്താണ് സംഭവിച്ചതെന്ന്- ഭാഗ്യലക്ഷ്മി ഏഷ്യാനെറ്റിനോട് പറഞ്ഞു.

ഓര്‍മയില്ല എന്ന് പറയരുത്

ഓര്‍മയില്ല എന്ന് പറയരുത്

ഓര്‍മയില്ല എന്ന് മുകേഷ് പറയുന്നത് ശരിയല്ല. ഒന്നുമില്ലെങ്കില്‍ അത് പറയണം. ഓര്‍മയില്ല എന്ന് പറയുന്നത് ശരിയായ രീതിയല്ല. പ്രത്യേകിച്ച് ഒരു ജനപ്രതിനിധി കൂടിയല്ലേ. ഇത്തരം തുറന്നുപറച്ചിലുകള്‍ ഗൗരവമുള്ളതാണ്. ഏറെ കാലമായി ഇത്തരം കാര്യങ്ങള്‍ തുറന്നുപറയാറില്ല. ഈ സാഹചര്യത്തില്‍ തുറന്നുപറയുക എന്നത് ധീരമായ നടപടിയാണെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു.

ഞാന്‍ മറുപടി കൊടുത്തിട്ടുണ്ട്

ഞാന്‍ മറുപടി കൊടുത്തിട്ടുണ്ട്

എന്നോട് ഇത്തരത്തില്‍ സംസാരിച്ചവര്‍ക്ക് ആ സമയം തന്നെ ഞാന്‍ മറുപടി കൊടുത്തിട്ടുണ്ട്. അത്തരക്കാരുടെ സിനിമകള്‍ വേണ്ടെന്ന് വയ്ക്കുകയും ചെയ്തിട്ടുണ്ട്. ഇപ്പോള്‍ കാലം മാറി. പെണ്‍കുട്ടികള്‍ രഹസ്യമായി പറയുകയും മൂടിവയ്ക്കുകയും ചെയ്യുന്ന കാലം പോയി. അവര്‍ തുറന്നുപറയുകയാണെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു.

അമ്മ പ്രതികരിക്കണോ

അമ്മ പ്രതികരിക്കണോ

ധൈര്യപൂര്‍വം പെണ്‍കുട്ടികള്‍ തുറന്നുപറയുകയാണ്. തീര്‍ച്ചയായും സ്വാഗതം ചെയ്യേണ്ടതാണിത്. ഇങ്ങനെയാണ് മാറ്റം വരേണ്ടത് എന്നാണ് അഭിപ്രായമെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു. അമ്മ പ്രതികരിക്കുന്നതിന് പകരം മുകേഷ് ആണ് സത്യം തുറന്നുപറയേണ്ടതെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു.

കുറവ് നോക്കി പുറത്താക്കിയാല്‍

കുറവ് നോക്കി പുറത്താക്കിയാല്‍

എല്ലാത്തിനും സംഘടന മറുപടി പറയണമെന്ന് ആവശ്യപ്പെടുന്നത് ശരിയല്ല. പരാതി ലഭിച്ച ശേഷമാണ് സംഘടന പ്രതികരിക്കേണ്ടത്. 400ലധികം അംഗങ്ങളുള്ള സംഘടനയാണ് അമ്മ. 400 പേരും അത്ര തന്നെ സ്വഭാവക്കാരായിരിക്കും. ഓരോരുത്തരുടെയും കുറവ് നോക്കി പുറത്താക്കിയാല്‍ എല്ലാവരെയും പുറത്താക്കേണ്ട സാഹചര്യമാകുമെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു.

രാഷ്ട്രീയ തിരിച്ചടി

രാഷ്ട്രീയ തിരിച്ചടി

മുകേഷിനെതിരായ ആരോപണം രാഷ്ട്രീയമായും അദ്ദേഹത്തിന് തിരിച്ചടിയാണ്. കാരണം ജനപ്രതിനിധി കൂടിയാണ് മുകേഷ്. ആരോപണം സംബന്ധിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പ്രതികരണം മാധ്യമങ്ങള്‍ ആരാഞ്ഞു. നിയമപരമായി പരിശോധിക്കട്ടെ എന്നാണ് കോടിയേരി പ്രതികരിച്ചത്.

മുകേഷിന്റെ ഫോട്ടോ വച്ച്

മുകേഷിന്റെ ഫോട്ടോ വച്ച്

മീ ടു ഇന്ത്യ, ടൈസ്അപ്പ്, മീ ടു എന്നീ ഹാഷ് ടാഗുകള്‍ ചേര്‍ത്താണ് ഇതാണ് എനിക്ക് പറയാനുള്ളത് എന്നെഴുതി ടെസ് ജോസഫ് സംഭവം വിശദീകരിച്ചത്. താങ്കള്‍ ആരോപണം ഉന്നയിക്കുന്നത് മലയാളത്തിലെ പ്രമുഖ നടന്‍ മുകേഷിനെതിരെ ആണോ എന്ന് ട്വിറ്ററില്‍ ഒരാള്‍ ടെസ്സയോട് ചോദിച്ചു. അവര്‍ ചിത്ര സഹിതം മുകേഷ് തന്നെയാണെന്ന് വെളിപ്പെടുത്തി.

ഓഫീസിലേക്ക് വിളിച്ചു വരുത്തി!! കെട്ടിപിടിച്ചു! ചുംബിച്ചു!! സംഗീത സംവിധായകന്‍ വൈരമുത്തുവിനെതിരെ യുവതിഓഫീസിലേക്ക് വിളിച്ചു വരുത്തി!! കെട്ടിപിടിച്ചു! ചുംബിച്ചു!! സംഗീത സംവിധായകന്‍ വൈരമുത്തുവിനെതിരെ യുവതി

English summary
Me Too Campaign against Actor Mukesh, Baghya Lekshmi Response
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X