'രാവിലെ ചായ,ബിസ്കറ്റ്.. ഉച്ചയ്ക്ക് മീൻകറി ചോറ്; രാഹുലിന്റെ ഭക്ഷണക്രമം ഇങ്ങനെ
തിരുവനന്തപുരം: രാവിലെ ഏഴ് മണിക്ക് തുടങ്ങുന്നതാണ് രാഹുൽ ഗാന്ധിയുടെയും സംഘത്തിന്റേയും ഭാരത് ജോഡോ യാത്ര. മഴയും വെയിലും കൂസാതെ കുതിച്ച് പായുന്ന രാഹുൽ ഗാന്ധിയ്ക്കൊപ്പം ഓടിയെത്താൻ പെടാപാടിലാണ് തങ്ങളെന്നാണ് കഴിഞ്ഞ ദിവസം ചെന്നിത്തല ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കൾ പറഞ്ഞത്. കൃത്യമായ ഭക്ഷണവും വിശ്രമവും ഉറപ്പാക്കിയ ശേഷമാണ് രാഹുൽ പദയാത്ര നടത്തുന്നത്.
കേരളത്തിൽ എത്തിയാൽ ചായക്കടകളിലും ഹോട്ടലുകളിലും കയറി തന്റെ ഇഷ്ട ഭക്ഷണം കഴിക്കുന്ന പതിവ് പദയാത്രയിലും രാഹുൽ മുടക്കിയിട്ടില്ല. ഒരു ചൂട് ചായയും രണ്ട് ബിസ്കറ്റും കഴിച്ചാണത്രേ മണിക്കൂറുകളോളം നീളുന്ന പദയാത്ര രാഹുൽ ആരംഭിക്കുന്നത്.

പദയാത്ര തുടങ്ങി മൂന്ന് മണിക്കൂർ കഴിയുമ്പോഴാണ് പ്രഭാത ഭക്ഷണം കഴിക്കുന്നത്. ഇതിന് പലപ്പോഴും പ്രദേശത്ത് കാണുന്ന ഹോട്ടലിൽ വെച്ചാകും. ഇഷ്ട ഭക്ഷണം മസാല ദോശയും ഉഴുന്നുവടയും. കേരളത്തിലേക്ക് കടന്നതോടെ രാഹുലിന്റെ ഭക്ഷണം ദോശ, ഉപ്പുമാവ് , ഇഡലിയിലേക്ക് മാറ്റിയിട്ടുണ്ട്.
'ശ്ശെടാ, ഇതെന്തൊക്കെ ഭാവങ്ങളാണ്, കണ്ണാണ് മെയിൻ'; അഹാനയുടെ സൂപ്പർ കൂൾ ഫോട്ടോസ് വൈറൽ

വിശ്രമത്തിനിടിൽ ഒപ്പമുള്ളവർ കഴിക്കുന്ന ഭക്ഷണം തന്നെയാണ് രാഹുൽ ഗാന്ധിയും കഴിക്കുന്നത്. എല്ലാ ക്യാമ്പ് സൈറ്റുകളിലും ഭക്ഷണം കഴിക്കാൻ പ്രത്യേക ഇടം തന്നെ തയ്യാറാക്കിയിട്ടുണ്ട്. വെജിറ്റേറിയൻ ഭക്ഷണമാണ് ഇവിടെ വിതരണം ചെയ്യുന്നത്. ബാഹ്യ ഏജൻസികൾക്കാണ് ഇതിന്റെ ചുമതല. ഉച്ച ഭക്ഷണത്തിനൊപ്പം രാഹുലിന് മീൻകറി നിർബന്ധമാണത്രേ.
അമിതമായി മുടി കൊഴിയുന്നുണ്ടോ? പരിഹാരത്തിന് ഇത് പരീക്ഷിച്ച് നോക്കൂ

കോഴിക്കോട് എത്തിയാൽ പാരഗൺ ഹോട്ടലിലെ നെയ്മീൻ കറിയും ചോറും രാഹുൽ മുടക്കാറില്ല. രാഹുലിന്റെ മീനിനോടുള്ള ഇഷ്ടം അറിഞ്ഞ് കഴിഞ്ഞ ദിവസം സംഘാടകർ പ്രത്യേക മീൻകറി ഭക്ഷണം രാഹുലിനായി ഒരുക്കിയിരുന്നു. മീൻ അല്ലാതെ വെജിറ്റേറിയൻ ഭക്ഷണങ്ങളോടാണ് രാഹുൽ ഗാന്ധിയ്ക്ക് താത്പര്യമെന്ന് ഭക്ഷണ കമ്മിറ്റി ഭാരവാഹികൾ പറഞ്ഞതായി കേരള കൗമുദി റിപ്പോർട്ട് ചെയ്തു.

രാത്രി ആഹാരം അത്ര ഹെവിയില്ല. റോട്ടിയോ പനീറോ ആണ് താത്പര്യം. എന്നാൽ യാത്രക്കിടയിൽ ഇടയ്ക്കിടെ ജ്യൂസുകളും ശീതളപാനീയങ്ങളും രാഹുൽ കഴിക്കാറുണ്ട്. അപ്പോഴും മിതമായി മാത്രമാണ് ഇവ കഴിക്കാറുള്ളതെന്നും സംഘാടകർ പറയുന്നു.

അതേസമയംകന്യാകുമാരി മുതൽ കശ്മീർ വരെ രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര തിരുവനന്തപുരത്തെ പര്യടനത്തിന് ശേഷം ഇന്ന് കൊല്ലം ജില്ലയിൽ പ്രവേശിച്ചിരിക്കുകയാണ്. രാവിലെ ആറരയ്ക്ക് വർക്കല ശിവഗിരിയിൽ ശ്രീനാരാണ ഗുരുവിന്റെ സമാധി സന്ദർശിച്ച ശേഷമായിരുന്നു രാഹുൽ യാത്ര തുടങ്ങിയത്. ഇന്ന് വൈകീട്ട് പള്ളിമുക്ക് മാടൻനടയിലാണ് യാത്ര സമാപിക്കുക.

കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു 3570 കിലോമീറ്റർ ദൂരം താണ്ടുന്ന ഭാരത് ജോഡോ യാത്രയ്ക്ക് രാഹുൽ ഗാന്ധിയും സംഘവും തുടക്കം കുറിച്ചത്. ഏകദേശം 5 മാസമെടുത്ത് 12 സംസ്ഥാനങ്ങളിലൂടെയും രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളിലൂടെയുമാണ് യാത്ര കടന്ന് പോകുക.












Click it and Unblock the Notifications