ബിജെപിയില്‍ വന്‍ കൊഴിഞ്ഞുപോക്ക്; വിമര്‍ശിച്ചവരും പുറത്ത്, എറണാകുളത്ത് പാര്‍ട്ടി പ്രതിസന്ധിയില്‍
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപനം മുതല്‍ വലിയ പ്രതിസന്ധികളിലൂടേയും തിരിച്ചടികളിലൂടെയുമാണ് കേരളത്തിലെ ബിജെപി കടന്ന് പോവുന്നത്. നിയമസഭാ തിരഞ്ഞെടുപ്പില്‍ വലിയ പ്രതീക്ഷ വെച്ച് പുലര്‍ത്തിയ പാര്‍ട്ടിക്ക് അതിനേക്കാള്‍ വലിയ തിരിച്ചടിയായിരുന്നു നേരിടേണ്ടി വന്നത്. ദേശീയ നേതൃത്വം പോലും അഞ്ചിലേറെ സീറ്റുകളില്‍ വിജയം പ്രതീക്ഷിച്ചപ്പോള്‍ 10 ന് മുകളില്‍ എന്നായിരുന്നു സംസ്ഥാന നേതൃത്വത്തിന്‍റെ കണക്ക് കൂട്ടല്‍.
എന്നാല്‍ ഫലം വന്നപ്പോള്‍ ആകെ കൈവശമുണ്ടായിരുന്ന നേമം കൂടി കൈവിട്ടു. ഒരിക്കല്‍ കൂടി സംസ്ഥാത്ത് പാര്‍ട്ടി സംപൂജ്യരായി എന്ന് മാത്രമല്ല വോട്ട് വിഹിതം കുത്തനെ ഇടിയികയും ചെയ്തു.
സാരിയിലും ഹോട്ട് ആയി പ്രിയ താരം ഒവിയ ഹെലന്‍: ചിത്രങ്ങള്‍ വൈറല്‍

തിരഞ്ഞെടുപ്പ് തോല്‍വിയില്‍ സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദേരന്‍ ഉള്‍പ്പടേയുള്ള നേതൃത്വത്തിനെതിരെ വലിയ വിമര്‍ശനം ഉയരുകയും ചെയ്തിരുന്നു. മഞ്ചേശ്വരത്തിന് പുറമെ കോന്നിയിലും മത്സരിച്ച സുരേന്ദ്രന്‍റെ നടപടിക്കെതിരായി ചില നേതാക്കള്‍ വിമര്‍ശനം ഉന്നയിച്ചു. മഞ്ചേശ്വരത്ത് മാത്രം മത്സരിക്കുകയും അവിടെ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്തിരുന്നെങ്കില്‍ വിജയ സാധ്യതയുണ്ടായിരുന്നുവെന്നാണ് ചിലര്‍ ചൂണ്ടിക്കാണിച്ചത്.

തിരഞ്ഞെടുപ്പ് തോല്‍വി ഇത്തരത്തില്‍ വലിയ പ്രതിസന്ധി സൃഷ്ടിച്ചു കൊണ്ടിരിക്കെയാണ് സംസ്ഥാന നേതാക്കളെ തന്നെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്ന തരത്തിലുള്ള ആരോപണം ഉയര്‍ന്ന് വരാന്‍ തുടങ്ങിയത്. കൊടകര കുഴല്‍പ്പണവുമായി ബന്ധപ്പെട്ടായിരുന്നു ആദ്യത്തെ കേസ്. പിന്നാലെ തിരഞ്ഞെടുപ്പില്‍ നിന്ന് പിന്മാറാന്‍ ബിജെപി പണം വാഗ്ദാനം ചെയ്തെന്ന് ആരോപിച്ച് മഞ്ചേശ്വരത്ത് ബിഎസ്പി സ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ നാമനിര്‍ദേശ പത്രിക നല്‍കിയ കെ സുന്ദര രംഗത്ത് വന്നു.

സുന്ദരയുടെ ആരോപണത്തില്‍ കെ സുരേന്ദ്രനെതിരെ കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു. സികെ ജാനുവിനെയും അവരുടെ പാര്‍ട്ടിയേയും മുന്നണിയില്‍ എത്തിക്കാന്‍ കോടികള്‍ കോഴ നല്‍കിയെന്ന ആരോപണവുമായി പ്രസീത അഴീക്കോട് രംഗത്ത് എത്തുന്നതും ഇതേ സമയമാണ്. കെ സുരേന്ദ്രന്‍റേതായ ചില ഫോണ്‍ സംഭാഷണങ്ങളും പ്രസീത അഴീക്കോട് പുറത്ത് വിടുകയും ചെയ്തു.

ഈ മൂന്ന് ആരോപണങ്ങളില്‍ ബിജെപിയെ ഏറ്റവും കൂടുതല്‍ പ്രതിസന്ധിയിലാക്കിയത് കൊടകര കുഴല്‍പണ ഇടപാടാണ്. ദേശീയ തലത്തില്‍ തന്നെ ഈ സംഭവം പാര്‍ട്ടിയെ പ്രതിക്കൂട്ടില്‍ നിര്‍ത്തി. പാര്‍ട്ടിയില്‍ വലിയ ആഭ്യന്തര കലഹത്തിനും ഈ കേസ് ഇടയാക്കിയിട്ടുണ്ട്. നേതാക്കളെ സമൂഹ മാധ്യമങ്ങളിലൂടെ വിമര്‍ശിച്ച മുന്‍ സംസ്ഥാന നേതാവ് അടക്കം ഏഴുപേരെയാണ് കഴിഞ്ഞ ദിവസം പുറത്താക്കിയത്.

യുവമോർച്ച മുൻ സംസ്ഥാന സമിതി അംഗം ആർ. അരവിന്ദന് പുറമെ കോതമംഗലം നിയോജക മണ്ഡലത്തിലെ പി.കെ. ബാബു, എം.എൻ. ഗംഗാധരൻ, സന്തോഷ് പത്മനാഭൻ, മനോജ് കാനാട്ട്, ജയശങ്കർ, അനിൽ മഞ്ചപ്പിള്ളി എന്നിവരെയാണ് പുറത്താക്കിയത്. ഇതോടൊപ്പം പാര്‍ട്ടിയില്‍ കൊഴിഞ്ഞ് പോക്കും രൂക്ഷമായിട്ടുണ്ട്. നിയമസഭാ തിരഞ്ഞെടുപ്പിലെ തോല്‍വിക്ക് പിന്നാലെ നിരവധി പ്രാദേശിക നേതാക്കള്‍ ഉള്‍പ്പടേയുള്ളവര്‍ ബിജെപി വിട്ടിരുന്നു.

പുതിയ വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ കൊഴിഞ്ഞ് പോക്ക് കൂടുതല്‍ ശക്തമാവുകയും ചെയ്തു. കുഴൽപണ ഇടപാടുമായി ബന്ധപ്പെട്ട് ആർ അരവിന്ദൻ മുമ്പ് കെ. സുരേന്ദ്രനെതിരെ ഫേസ്ബുക്ക് പോസ്റ്റ് ഇട്ടിരുന്നു. കമ്മറ്റിയില്‍ വിമര്‍ശനം ഉന്നയിച്ചതാണ് മറ്റുള്ളവര്‍ക്കെതിരായ നടപടിക്ക് കാരണം. ഇതില്‍ പാര്‍ട്ടിക്കുള്ളില്‍ നിന്ന് തന്നെ എതിര്‍പ്പും ഉയര്‍ന്നിട്ടുണ്ട്.

പാര്‍ട്ടിക്കുള്ളില്‍ നടക്കുന്ന യോഗങ്ങളില്‍ പോലും വിമര്‍ശനം ഉന്നയിക്കുന്നവരെ പുറത്താക്കുന്നത് എന്ത് നീതിയാണെന്നാണ് ഇവര്‍ ചോദിക്കുന്നത്. നേതൃത്വത്തിനെതിരെ പാര്‍ട്ടി വേദികളില്‍ എതിര്‍പ്പ് ഉയര്‍ത്തുന്നു എന്നതിന്‍റെ പേരില്‍ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കുന്നത് ഉള്‍പ്പടേയുള്ള നടപടികള്‍ സ്വീകരിക്കുന്നതിന്‍റെ ജനാധിപത്യ മര്യാദ എന്താണെന്നും ഇവര്‍ ചോദിക്കുന്നു.

ധർമരാജ് പക്ഷത്ത് നിൽക്കാത്ത ധർമത്തിെൻറ പക്ഷത്ത് നിൽക്കുന്ന ആളുകളെയാണ് പാര്‍ട്ടി നേതൃത്വം പുറത്താക്കിയതെന്നായിരുന്നു ആര്‍ അരവിന്ദന്‍ മാധ്യമത്തോട് പറഞ്ഞത്. ജില്ലയില്‍ പാര്‍ട്ടിക്കുള്ളിലുണ്ടായ പ്രശ്നങ്ങള്‍ മനസ്സിലാക്കാനും പരിഹാര മാര്‍ഗങ്ങള്‍ നിര്‍ദേശിക്കാനും സംസ്ഥാന കമ്മിറ്റി നിര്‍ദേശ പ്രകാരം മൂന്നംഗ സമിതി രണ്ടാഴ്ച മുമ്പ് ജില്ലയില്‍ എത്തിയിരുന്നു.

പ്രകാശ് ബാബു, ശിവൻകുട്ടി, ജോർജ്കുര്യൻ എന്നിവര്‍ അംഗങ്ങളായ സമിതിയായിരുന്നു ജില്ലയില്‍ എത്തിയത്. അവര്‍ക്ക് മുന്നിലാണ് കൊടകര കുഴല്‍പ്പണ കേസ് ഉള്‍പ്പടേയുള്ള സംഭവങ്ങള്‍ പാര്‍ട്ടിയുടെ പ്രതിച്ഛായ ഇടിയുന്നതിന് കാരണമാക്കിയെന്ന വിമര്‍ശനം ഉന്നയിച്ചത്. എന്നാൽ, േനതാക്കൾക്ക് അനുകൂലമായി നിൽക്കുന്നവർ മാത്രം പാർട്ടിയിൽ മതിയെന്നാണ് അവരുടെ നിലപാടെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാന അധ്യക്ഷ സ്ഥാനത്ത് കെ സുരേന്ദ്രന്‍ എത്തിയത് മുതല്‍ തന്നെ എറണാകുളം ജില്ലയില്‍ പ്രശ്നങ്ങള്‍ ആരംഭിച്ചിരുന്നു. സുരേന്ദ്രന്‍ അധ്യക്ഷ സ്ഥാനത്ത് വന്നതിന് പിന്നാലെ എറണാകുളം ജില്ലയില്‍ പ്രാദേശിക നേതാക്കള്‍ ഉള്‍പ്പടേയുള്ള 300 ഓളം പേര്‍ പാര്‍ട്ടി വിട്ടു. കുന്നത്തുനാട്, പിറവം മേഖലകളിൽ നിന്നാണ് കൂടുതൽ കൊഴിഞ്ഞുപോക്ക് ഉണ്ടായിട്ടുള്ളത്.

വോട്ടും പാർട്ടിയുടെ വളർച്ചയുമല്ല പണമാണ് നേതാക്കൾക്ക് ആവശ്യം. ജനങ്ങള്‍ക്ക് ഇടയില്‍ ഇറങ്ങി പ്രവര്‍ത്തിച്ചാല്‍ അവര്‍ പാര്‍ട്ടിയോടൊപ്പം നില്‍ക്കും. എന്നാല്‍ പല നേതാക്കളും അതിന് തയ്യാറല്ല, പലരും സ്വന്തം താല്‍പര്യം മുന്‍ നിര്‍ത്തിയാണ് മുന്നോട്ട് പോവുന്നതെന്നും പുറത്താക്കപ്പെട്ടവര്‍ പറഞ്ഞു. അതേസമയം പാർട്ടി അച്ചടക്കം പാലിക്കാത്തവരെയാണ് പുറത്താക്കിയതെന്നായിരുന്നു ബിജെപി നേതൃത്വത്തിന്‍റെ പ്രതികരണം.

കേസുമായി ബന്ധപ്പെട്ട് ബി.ജ.പി നേതാക്കൾക്കെതിരെ ഫേസ്ബുക്ക് പോസ്റ്റിട്ട ഒ ബി സി മോർച്ച സംസ്ഥാന നേതാവിനെ പാര്‍ട്ടി നേരത്തെ പുറത്താക്കിയിരുന്നു. കുഴല്‍പ്പണക്കേസുമായി ബന്ധപ്പെട്ട് പാര്‍ട്ടി തൃശ്ശൂര്‍ ജില്ലാ നോതാക്കളെ കുറ്റപ്പെടുത്തുന്നതായിരുന്നു ഋഷി പല്‍പ്പു പങ്കുവച്ച പോസ്റ്റ്. ഇദ്ദേഹം പിന്നീട് കോണ്‍ഗ്രസുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കാന്‍ തീരുമാനിക്കുകയും ചെയ്തു.

കുഴല്‍പ്പണ കേസുമായി ബന്ധപ്പെട്ട കുറ്റവാളികളെ സംരക്ഷിക്കാൻ ശ്രമിക്കുന്ന ജില്ലാ കമ്മിറ്റി പിരിച്ചുവിടണമെന്നാണ് ഋഷി പൽപ്പുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്. കുഴൽപണക്കേസ് സംബന്ധിച്ചുള്ള തർക്കത്തിനിടെ വാടാനപ്പിള്ളിയിൽ ബിജെപി പ്രവർത്തകര്‍ തമ്മില്‍ ഏറ്റുമുട്ടുകയും ഒരാള്‍ക്ക് കുത്തേല്‍ക്കുകയും ചെയ്തിരുന്നു.
ഗ്ലാമറസ് ലുക്കില്‍ ബിഗ് ബോസ് മലയാളം സീസണ്‍ 3 താരം ഏഞ്ചല്‍ തോമസ്












Click it and Unblock the Notifications