കേരളത്തില്‍ ബിജെപി അധികാരത്തില്‍ വരാന്‍ പോകുന്നില്ല: കാരണം ഇതാണ്, തുറന്ന് പറഞ്ഞ് അഖില്‍ മാരാർ
പാലക്കാട്: കേരളത്തില്‍ ബി ജെ പി അധികാരത്തില്‍ വരാന്‍ പോകുന്നില്ലെന്ന് സംവിധായകനും ബിഗ് ബോസ് മലയാളം സീസണ്‍ 5 ജേതാവുമായ അഖില്‍ മാരാർ. പാർട്ടി സംസ്ഥാനത്ത് ഭരണത്തില്‍ വരരുതെന്ന് ആഗ്രഹിക്കുന്നത് ബി ജെ പിക്കാർ തന്നെയാണെന്നും അദ്ദേഹം വ്യക്തമാക്കുന്നു. 'ചോദ്യം ശരിയല്ല' എന്ന യൂട്യൂബ് ചാനലിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ ആത്മാർത്ഥമായി പരിശ്രമിക്കുകയാണെങ്കില്‍ ഇവർക്ക് ജയിക്കാമായിരുന്നു. ആ ഒരു സാഹചര്യത്തില്‍ ജയസാധ്യത കൂടിയ സ്ഥാനാർത്ഥിയെ അവർക്ക് മത്സരിപ്പിക്കാമായിരുന്നു. കൃഷ്ണകുമാർ ജയസാധ്യതയില്ലാത്ത സ്ഥാനാർത്ഥിയാണ് എന്നല്ല ഞാന്‍ പറയുന്നത്. എന്നാല്‍ നമ്മള്‍ മനസ്സിലാക്കേണ്ട മറ്റ് ചില കാര്യങ്ങളുണ്ട്. ബി ജെ പിയില്‍ നിന്നും ഒരാള്‍ ഇപ്പോള്‍ നിയമസഭയിലേക്ക് എത്തുകയാണെങ്കില്‍ അയാള്‍ ഭാവിയില്‍ മുഖ്യമന്ത്രി സ്ഥാനാർത്ഥിയാകുന്ന തരത്തില്‍ സീനിയറാകും. പാർലമെന്ററി മണ്ഡലത്തില്‍ നന്നായി പ്രവർത്തിക്കുന്ന ആളായും അദ്ദേഹത്തെ മാറ്റും.

നന്നായി സംസാരിക്കാനും കാരങ്ങ്യളെ ക്വളിറ്റിയോടെ കൈകാര്യം ചെയ്യാനും അറിയാവുന്ന, ലീഡർഷിപ്പ് ക്ലാളിറ്റിയുള്ള, ജനങ്ങള്‍ക്കിടയില്‍ സ്വാധീനം ചെലുത്താന്‍ സ്വാധിക്കുന്ന ഒരാള്‍ നിയമസഭയില്‍ വന്നാല്‍ ഇതുവരെ വലിയ അപ്രമാദിത്വത്തോടെ നടന്ന പലരും അപ്രസക്തരായി പോകും. ഒരുകാരണവശാലും അങ്ങനെ സംഭവിക്കാന്‍ പാടില്ലെന്ന ഉറച്ച തീരുമാനമാണ് കൃഷ്ണകുമാറിന്റെ സ്ഥാനാർത്ഥിത്വം. ഒരുപക്ഷെ ജയിച്ചാലും ഇവർക്ക് ആർക്കും അദ്ദേഹം വെല്ലുവിളിയാകില്ല. അദ്ദേഹത്തിന്റെ ഒരു രീതി അങ്ങനേയല്ല.
സന്ദീപ് വാര്യറെ പോലുള്ള ഒരു നേതാവാണ് പാലക്കാട് വരുന്നതെങ്കില്‍ ഒരു നേതാവ് എന്ന തരത്തിലുള്ള ഒരു ഓറ സൃഷ്ടിക്കപ്പെടുമായിരുന്നു. അല്ലെങ്കില്‍ കെ സുരേന്ദ്രന്‍ തന്നെ അവിടെ മത്സരിക്കണം. അദ്ദേഹത്തിന് അത് സന്തോഷമായിരിക്കും. കേരളത്തില്‍ ബി ജെ പിയില്‍ നിന്നും നിയമസഭയിലേക്ക് ആരെങ്കിലും ജയിച്ച് വന്നാല്‍ അത് ഞാനായിരിക്കണമെന്ന് ആഗ്രഹിച്ചതുകൊണ്ടാണ് അദ്ദേഹം മഞ്ചേശ്വരത്തും കോന്നിയിലും മത്സരിച്ചത്.
89 വോട്ടിന് മാത്രം തോറ്റ ഒരു മണ്ഡലത്തില്‍ കൃത്യമായ രീതിയില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് പരിശ്രമിച്ചിരുന്നെങ്കില്‍ ഉറപ്പായും മഞ്ചേശ്വരത്ത് ജയിക്കാമായിരുന്നു. കോന്നിയില്‍ കുമ്മനം രാജശേഖരനയോ, അല്ലെങ്കില്‍ ശബരിമലയ്ക്ക് വേണ്ടി എന്നതിന്റെ അടിസ്ഥാനത്തില്‍ ഒരു സ്വതന്ത്രനെയോ നിർത്തിയെങ്കില്‍ അവിടേയും ജയസാധ്യതയുണ്ടായോനെ. കോന്നിയില്‍ അങ്ങനെ ഒരാള്‍ ജയിച്ച് വന്നാല്‍ പണിപാളുമല്ലോ എന്ന് അദ്ദേഹം ചിന്തിച്ചതുകൊണ്ടായിരിക്കും രണ്ടിടത്തും മത്സരിക്കാന്‍ തീരുമാനിച്ചതെന്നും അഖില്‍ മാരാർ ചിരിച്ചുകൊണ്ട് പറയുന്നു.
പാർട്ടി വളരുക, ജനങ്ങളെ സംരക്ഷികുക എന്നുള്ളതല്ല കുറേ നേതാക്കന്‍മാരുടെ ആഗ്രഹം. ഞങ്ങള്‍ക്ക് എന്ത് കിട്ടും, ഞങ്ങള്‍ ഇവിടെ കിട്ടുമ്പോള്‍ വേറെ ആരും വളരണ്ട, ഞങ്ങളിലൂടെ വളർന്നാല്‍ മതി, ഞങ്ങളുടെ അടിയില്‍ നിന്നാല്‍ മതിയെന്നാണ് ഈ നേതാക്കന്മാരുടെ ചിന്ത. കെ കരുണാകരന്‍ എന്ന് പറയുന്ന മനുഷ്യന്‍ ഇത്രയേറെ കോണ്‍ഗ്രസിനെ സ്നേഹിച്ചതുകൊണ്ടാണ് ആ പാർട്ടി ഇന്നും ഇവിടെ നിലനില്‍ക്കുന്നത്.
രമേശ് ചെന്നിത്തല അടക്കം നമ്മള്‍ ഇന്ന് കാണുന്ന എല്ലാം മുതിർന്ന കോണ്‍ഗ്രസ് നേതാക്കളും ജനപ്രതിനിധികളാണ്. കരുണാകരന്‍ അപ്രമാദിത്വത്തോട് കൂടി, അതായത് അന്ന് പ്രധാനമന്ത്രിയാകാന്‍ നിയോഗിക്കപ്പെട്ട ഒരാള്‍. അദ്ദേഹം പിന്നീട് അത് വേണ്ടെന്ന് പറയുകയായിരുന്നു. അത്രയും ഉന്നതിയിലുള്ള ഒരാള്‍ കോണ്‍ഗ്രസില്‍ നില്‍ക്കുന്ന കാലത്ത് അദ്ദേഹത്തിന് പുതിയ തലമുറ വരുന്നതില്‍ യാതൊരു എതിർപ്പും ഇല്ലാതിരുന്നു എന്ന് മാത്രമല്ല അവരെയെല്ലാം ഉയർത്തിക്കൊണ്ടുവന്നു. അതുകൊണ്ട് നമ്മള്‍ ഇന്ന് ഈ കാണുന്ന കോണ്‍ഗ്രസുണ്ടായിരുന്നു.
ഷാഫി പറമ്പില്‍, വിഷ്ണുനാഥ്, എം ലിജു, എന്നിവർ ഉള്‍പ്പെടുന്ന നേതൃനിരയെ സൃഷ്ടിക്കുന്നതില്‍ ഉമ്മന്‍ചാണ്ടിയുടെ പങ്ക് വലുതാണ്. അബിന്‍ വർക്കി നല്ല നേതാവാണ്. അതിന് അപ്പുറത്തേക്ക് കെ എസ് യുവിന്റെ സംസ്ഥാന പ്രസിഡന്റ് ആരാണെന്ന് ചോദിച്ചാല്‍ എനിക്ക് പേര് പോലും അറിയില്ല. അതായത് അവർ ഇവിടെ ഒന്നും ചെയ്യുന്നില്ല. ഇങ്ങനെ ഒരു പ്രതിപക്ഷമായി കോണ്‍ഗ്രസിനെ മാറ്റിയതിന് കാരണം തന്‍പ്രമാണിത്വവും സ്വന്തം കാര്യവും നോക്കുന്ന നേതാക്കളുണ്ടായതുകൊണ്ട് മാത്രമാണെന്നും അഖില്‍ മാരാർ അഭിപ്രായപ്പെടുന്നു.
-
പത്തനംതിട്ടയിൽ അഞ്ചിടത്തും പഞ്ചതന്ത്രം പയറ്റി മുന്നണികൾ -
‘ഒന്ന് മാറിത്തന്നൂടെ...’- ഇനി അപരന്മാർക്ക് ഡിമാന്റുള്ള രണ്ടുനാൾ -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
ആരും കേരളത്തിൽ സർക്കാരുണ്ടാക്കാം, നേരിയ മുൻതൂക്കം ഈ മുന്നണിക്ക്, വോട്ട് വൈബ് സര്‍വ്വേ ഫലം പറയുന്നത് -
ത്രികോണപ്പോര് മുറുകി തലസ്ഥാന ജില്ല, മൂന്ന് ഹോട്ട്സ്പോട്ടുകൾ -
രാജീവ് ഗാന്ധിയുടെ സോറി- ‘ഡീൽ’ ആരോപണം ചൂടുപിടിക്കുമ്പോൾ മൂന്നര പതിറ്റാണ്ടിനിപ്പുറവും ലൈവായി ‘കോലീബി സഖ്യം’ -
'പാലക്കാട് നേമം ആവർത്തിക്കാനുളള പുറപ്പാട്, ബിജെപിയെ നേരിടേണ്ടത് കോമഡി കൊണ്ടല്ല', രമേഷിനെതിരെ ഐസക് -
സാങ്കേതിക പിഴവ്; ബിജെപി സീലിൽ വിശദീകരണവുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..!












Click it and Unblock the Notifications