'ദൈവങ്ങളെ സംരക്ഷിക്കാന്‍ വേണ്ടി മനുഷ്യന് തെരുവിലിറങ്ങരുത്'; മുതലെടുപ്പുകാരെ സൂക്ഷിക്കണമെന്ന് അഖില്‍ മാരാര്‍
മിത്ത് വിവാദത്തില്‍ മുതലെടുപ്പുകാരെ സൂക്ഷിക്കണമെന്ന് ബിഗ് ബോസ് മലയാളം സീസണ് 5 ജേതാവും സംവിധായകനുമായ അഖില്‍ മാരാര്‍. ദൈവങ്ങളെ സംരക്ഷിക്കാന്‍ വേണ്ടി മനുഷ്യന് തെരുവിലിറങ്ങുന്നത് ഖേദകരമാണ് എന്ന് അഖില്‍ മാരാര്‍ പറഞ്ഞു. ഫേസ്ബുക്ക് ലൈവില്‍ എത്തിയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. മിത്ത് പരാമര്‍ശത്തില്‍ സ്പീക്കര്‍ എഎന്‍ ഷംസീറിന് ജാഗ്രത കുറവുണ്ടായി എന്നും അഖില്‍ മാരാര്‍ പറഞ്ഞു.
അഖില്‍ മാരാരുടെ വാക്കുകള്‍
ദൈവങ്ങളെ സംരക്ഷിക്കാന്‍ വേണ്ടി മനുഷ്യന് തെരുവിലിറങ്ങുന്നത് വളരെ ഖേദകരമായ കാഴ്ചയാണ്. ഓണമാണ്. മലയാളികള്‍ എല്ലാവരും ജാതിമതഭേദമന്യേ ഒരുമിച്ച് ഒരു മനസോടെ ആഘോഷിക്കുന്ന സമയത്താണ് ഈശ്വരന്റെ പേരില്‍ തെരുവിലിറങ്ങിയുള്ള പ്രശ്നങ്ങള്‍. അത് ഉള്‍ക്കൊള്ളാന്‍ കഴിയുന്ന കാര്യമല്ല. ആരെങ്കിലും എന്തെങ്കിലും പറഞ്ഞെന്ന് വെച്ച് അതിന്റെ പേരില്‍ മനുഷ്യനെ തമ്മിലടിപ്പിക്കാന്‍ വേണ്ടിയിട്ട് കുറെ ആള്ക്കാര് ശ്രമിക്കുന്നു.

കുറെ ആള്‍ക്കാരുടെ പ്രസ്താവനകളൊക്കെ തന്നെ ആത്യന്തികമായിട്ട് ഈ സമൂഹത്തെ നശിപ്പിക്കാന്‍ മാത്രമുള്ളതായി മാറുമ്പോള്‍ പ്രതികരിക്കാതിരിക്കാന്‍ പറ്റില്ല. ഈ വിഷയത്തില്‍ മുതലെടുക്കാന്‍ ആഗ്രഹിക്കുന്നവരുണ്ട്. മനുഷ്യരെ വിശദമായി കാര്യങ്ങള്‍ മനസിലാക്കി കൊടുത്തിട്ട് അവനെ മുന്നോട്ട് നയിക്കാണം. അവന് സന്തോഷത്തോട് കൂടിയിരിക്കാന്‍ പരസ്പരം സ്നേഹിക്കാനൊന്നും പറഞ്ഞ് കൊടുക്കാതെ എങ്ങനെ തമ്മിലടിക്കാം, പ്രശ്നങ്ങളുണ്ടാക്കാം എന്ന് നോക്കുന്നത് ഗതികേടാണ്.
ഇത്രയേറെ കച്ചവടവത്കരിക്കപ്പെടുന്ന കാലത്തില്‍ എനിക്കീ ലോജിക്ക് മനസിലാകുന്നില്ല. ഒരു മനുഷ്യന് ആത്മീയമായും മാനസികമായും ശാരീരികമായും സാമ്പത്തികമായുമൊക്കെ വിഷമം വരുന്ന സമയത്ത് എന്നെ രക്ഷിക്കണെ എന്ന് പറഞ്ഞ് പോയി പ്രാര്‍ത്ഥിക്കുന്ന ഒരു സ്ഥലം. അത് മുസ്ലീം പള്ളിയോ ക്ഷേത്രമോ ക്രിസ്ത്യന്‍ പള്ളിയോ ആയിക്കോട്ടെ. അവിടെയിരിക്കുന്ന ആള്‍ക്കാരെയൊക്കെ സംരക്ഷിക്കാന്‍ മനുഷ്യന് തെരുവിലിറങ്ങുന്നതില്‍ എനിക്ക് യാതൊരു യോജിപ്പുമില്ല.
ചിദാനന്ദപുരിയോട് ഒരിക്കല്‍ ഒരാള്‍ പറഞ്ഞു. സ്വാമി കൃഷ്ണന് ജീവിച്ചിരുപ്പുണ്ടായിരുന്നില്ല എന്ന്. സ്വാമി പറഞ്ഞു അതിനെന്താ കൃഷ്ണന് ജീവിച്ചിരുന്നിരിക്കില്ല, എന്ത് വേണം. അതിന് നിങ്ങള്‍ക്കെന്താണ് പ്രശ്നം. പക്ഷെ എന്റെ മുന്നിലുള്ള ഭഗവത് ഗീത യാഥാര്‍ത്ഥ്യമാണ്. ഗീത ആരെഴുതിയോ ഗീത എഴുതാന്‍ ആര് കാരണമായോ അയാളെ കൃഷ്ണന് എന്ന് വിളിക്കുന്നു.
നിങ്ങള്‍ക്കയാളെ രാമനെന്നും രമണനെന്നും ഗോപാലനെന്നും വിളിക്കാം. പേരിലല്ല കാര്യം.
എന്റെ മുന്നില്‍ സൃഷ്ടിക്കപ്പെട്ട ഗീത സന്ദേശങ്ങള്‍ മനുഷ്യര്‍ക്ക് മുന്നിലെത്തിക്കാന്‍ ആരാണോ കാരണമായത് അയാള്‍. കൃഷ്ണന് ജീവിച്ചിരുന്നോ എന്ന സ്റ്റേറ്റ്മെന്റിന് പ്രസക്തിയില്ല. യേശു ക്രിസ്തു ജീവിച്ചിരുന്നോ എന്ന സ്റ്റേറ്റ്മെന്റിന് പ്രസക്തിയില്ല. ഇവിടെ ബൈബിള്‍ സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്. മുഹമ്മദ് നബിയും അള്ളാഹുവും ഉണ്ടോ ഇല്ലയോ എന്നുള്ളതല്ല, ഇവിടെ ഖുറാനുണ്ട്.
നമുക്ക് മുന്നില്‍ തെളിവ് സംസാരിക്കുന്നത് പോലെ ആരോ ഒരാളുടെ ഉപദേശങ്ങളും സന്ദേശങ്ങളും സമൂഹത്തിന് ഗുണകരമായി മനുഷ്യന് സന്തോഷമായി ജീവിക്കാന്‍ സാധിക്കുന്നുണ്ടെങ്കില്‍ അതിനെ കച്ചവടവല്ക്കരിച്ചും രാഷ്ട്രീയവല്‍ക്കരിച്ചും മനുഷ്യനെ തമ്മിലടിപ്പിക്കാന്‍ വേണ്ടിയാണ് കുറച്ചാളുകള്‍ നടക്കുന്നത് എന്നുണ്ടെങ്കില്‍ അതിനെതിരെ പ്രതിഷേധിക്കാനാണ് എനിക്ക് താല്പര്യം.
ഇത് മതത്തിനോ ജാതിക്കോ വിശ്വാസത്തിനോ എതിരല്ല. ഓരോരുത്തരുടേയും വിശ്വാസങ്ങള്‍ ഓരോ രീതിയിലാണ് അത് ബോധതലത്തില്‍ നമുക്ക് ഉള്‍ക്കൊള്ളാന്‍ കഴിയണം. ചില ആള്‍ക്കാര്‍ക്ക് ഒരു ചിത്രം വേണം ചില ആള്‍ക്കാര്‍ക്ക് ഒരു വിഗ്രഹം വേണം. ചില ആള്‍ക്കാര്‍ക്ക് ചൂണ്ടുവിരലിനുള്ളില് ഈശ്വരനുണ്ട് എന്ന് വിശ്വസിച്ചാല്‍ അവര്‍ക്ക് അത് മതിയാകും. ഇതൊന്നുമില്ലാത്ത ആള്‍ക്കാര്‍ക്ക് ഈശ്വരന് അവരവരുടെ പ്രവൃത്തിയാണ്.
മാനവസേവ മാധവസേവ എന്ന് വിശ്വസിക്കുന്ന മനുഷ്യരെ സംബന്ധിച്ച് അവര്‍ക്ക് അതാണ് ഏറ്റവും വലിയ കാര്യം. ദയവ് ചെയ്ത് കാണുന്ന കോലാഹലങ്ങളില്‍പ്പെട്ട് നിങ്ങളാരും പോയി വീഴരുത്. തലച്ചോറുപയോഗിക്കുക. സ്വയം ചോദ്യങ്ങള്‍ ചോദിച്ച് ശരിയായ ഉത്തരം കണ്ടെത്തുക. ആരുടേയും ചതിക്കുഴികളില്‍ പോയി വീഴാതിരിക്കുക.
-
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ












Click it and Unblock the Notifications