ഒരു ലക്ഷം നല്‍കിയതിന്റെ തെളിവിതാ..:കാരണം പറഞ്ഞ് അഖില്‍ മാരാർ; ഒപ്പം പുതിയ വെല്ലുവിളിയും
ഏറെ വിവാദങ്ങള്‍ക്കൊടുവില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു ലക്ഷം രൂപ സംഭാവന നല്‍കി സംവിധായകനും ബിഗ് ബോസ് താരവുമായ അഖില്‍ മാരാർ. ദുരിതാശ്വാസ നിധിയെക്കുറിച്ചുള്ള തന്റെ ചോദ്യങ്ങൾക്ക് മുഖ്യമന്ത്രി മറുപടി പറഞ്ഞാൽ 1 ലക്ഷം കൊടുക്കാം എന്ന് പറഞ്ഞിരുന്നു. പിന്നാലെ ഇന്നലെ വൈകുന്നേരം മുഖ്യമന്ത്രി ഈ വിഷയത്തില്‍ മറുപടി നല്‍കുകയും ചെയ്തു.
എന്നാല്‍ മറുപടി ലഭിച്ച ശേഷം ഇട്ട പോസ്റ്റിൽ ഇതിനെക്കുറിച്ച് പറഞ്ഞിരുന്നില്ല. ഇതോടെ വലിയ വിമർശനം അഖില്‍ മാരാറിനെ ഉയരുകയും ചെയ്തു. അല്‍പനേരം കഴിഞ്ഞതോടെ അതേ പോസ്റ്റ് എഡിറ്റ് ചെയ്ത് 1 ലക്ഷം കൊടുക്കാം എന്ന് വ്യക്തമാക്കുകയും ചെയ്തു. ഇപ്പോഴിതാ ദുരിതാശ്വാസ നിധിയിലേക്ക് ഒരു ലക്ഷം രൂപ കൊടുത്തതിന്റെ തെളിവ് അടക്കം പങ്കുവെച്ച് പുതിയ കുറിപ്പുമായി രംഗത്ത് വന്നിരിക്കുകയാണ് അഖില്‍ മാരാർ.

അഖില്‍ മാരാറിന്റെ കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..
എന്ത് തെമ്മാടിത്തരം കാണിച്ചാലും പഞ്ച പുച്ഛമടക്കി വോട്ട് ചെയ്യുന്ന കഴുതകൾ ആയ ജനങ്ങൾ ആണ് പലപ്പോഴും കമ്മ്യൂണിസ്റ് പാർട്ടിയുടെ ശക്തി.
തെറ്റുകളെ ചോദ്യം ചെയ്യാനുള്ള ഭയം ഇവരിൽ സൃഷ്ട്ടിച്ചു എടുത്തതാണ്. പാർട്ടിയുടെ നയത്തെ എതിർത്ത യഥാർത്ഥ കമ്മ്യൂണിസ്റ്കാരെ വെട്ടിയൊതുക്കി യാതൊരു കമ്മ്യൂണിസ്റ് മൂല്യവും ഇല്ലാത്ത ഒരു മുഖ്യമന്ത്രി ആയി പിണറായി തുടരുമ്പോൾ ദുരന്ത മുഖത്തു രാഷ്ട്രീയം പറയല്ലേ എന്ന വാദത്തിന് പ്രസക്തി നഷ്ട്ടപെടുന്നത് ഇന്നലെകളിലെ പ്രവർത്തിയാണ്.
പ്രളയത്തിനും കോവിഡിനും സമയം ലഭിച്ച തുക എവിടെ ചിലവഴിച്ചു എന്ന ചോദ്യത്തിന് മറുപടി നൽകാതെ ഉരുണ്ട് കളിച്ചവർ വയനാട്ടിൽ ദുരന്തം ഉണ്ടായപ്പോൾ രാഷ്ട്രീയം പറയരുത് എന്ന വാദങ്ങൾ നിരത്തി മുങ്ങുകയല്ല വേണ്ടത്. അഭിമാനത്തോടെ ആത്മധൈര്യത്തോടെ ഇന്നലെകളിൽ ചിലവഴിച്ച കണക്കുകൾ പുറത്ത് വിട്ട ശേഷം സർക്കാരിനെ സഹായിക്കാൻ പറയണം.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ പണം നൽകേണ്ട എന്ന വ്യക്തിപരമായ അഭിപ്രായം പറഞ്ഞതിന് എനിക്കെതിരെ കേസ് എടുത്തു. ഒരാളോട് പോലും കൊടുക്കരുത് എന്ന് ഞാൻ പറഞ്ഞിട്ടില്ല. പകരം 3വീടുകൾ വെച്ചു നൽകും എന്ന് പറഞ്ഞു. കണക്കുകൾ 6മാസത്തിനുള്ളിൽ പ്രസിദ്ധീകരിച്ചാൽ വീട് വെയ്ക്കാനുള്ള തുക മുഖ്യമന്ത്രിയുടെ ദുരുതാശ്വാസ നിധിയിൽ തന്നെ ഇടാൻ തയ്യാറാണ് എന്ന് അന്ന് തന്നെ ഞാൻ പറഞ്ഞിരുന്നു...
ഞാൻ ഉയർത്തിയ സംശയങ്ങൾ ജനങ്ങൾ ഏറ്റെടുത്തതോടെ കഴിഞ്ഞ ദിവസം പത്ര സമ്മേളനത്തിൽ മുഖ്യമന്ത്രി മറുപടി പറഞ്ഞു. 2019വരെ ചിലവഴിച്ച കണക്കുകളുടെ ഓഡിറ്റ് റിപ്പോര്ട്ട് പൂർത്തിയായി. അത് നിങ്ങൾക്ക് ലഭിക്കും.
രണ്ടാമത് കെ എസ് എഫ് ഇ കുട്ടികൾക്ക് പഠിക്കാൻ ലാപ്ടോപ് നൽകിയതിന് 81കോടി നൽകി. എന്നാലിത് വലിയൊരു അഴിമതി ആണോ അല്ലിയോ എന്നത് പ്രതിപക്ഷം പഠിക്കണം.
അതായത് കോകോനിക്സ് എന്ന കമ്പനി ഉണ്ടാക്കിയ തട്ടിക്കൂട്ട് ലാപ്ടോപ്പുകൾ കെ എസ് എഫ് ഇ വഴി കുട്ടികൾക്ക് നൽകി. ഒരാഴ്ച കഴിഞ്ഞപ്പോൾ തന്നെ 70%ലാപ്ടോപ്പുകളും നശിച്ചു. പരാതിയുമായി അലഞ്ഞ പാവങ്ങളെ കെ എസ് എഫ് ഇയും കമ്പനിയും ചതിച്ചു എന്ന് കുട്ടികളും രക്ഷകർത്താക്കളും പറയുന്നു. കോകോനിക്സ് കമ്പനിയുടെ ഒരു മേജർ ഷെയർ കെ എസ് ഐ ഡി സിയുടെ കൂടിയാണ്.
കെ എസ് ഐ ഡി സി യും മുഖ്യമന്ത്രിയുടെ മകൾ വീണമായും ബന്ധപ്പെട്ട അഴിമതി ആരോപണങ്ങൾ നേരത്തെ നമുക്ക് മുന്നിലുണ്ട്. അത് കൊണ്ട് ഈ ലാപ്ടോപ്പുകൾ ആർക്കൊക്കെ ലഭിച്ചു. ലഭിച്ചവരുടെ പിന്നീടുള്ള അവസ്ഥ.. ഇകാര്യങ്ങൾ പൊതു ജനമധ്യത്തിൽ കൊണ്ട് വരാൻ പ്രതിപക്ഷത്തിന് കഴിയട്ടെ...
ദുരിതാശ്വാസ നിധിയിൽ മുഖ്യമന്ത്രിയും പരിവാരങ്ങളും മാധ്യമങ്ങളും സൂപ്പർ താരങ്ങളും ഒക്കെ പറഞ്ഞിട്ടും ആരും പണം ഇടുന്നില്ല. അബ്ദുൽ റഹ്മാന് വേണ്ടി 4ദിവസം കൊണ്ട് 34കോടി സ്വരൂപിച്ച നാട്ടിൽ ഇത്ര വലിയ ദുരന്തം ഉണ്ടായിട്ടും പലരും പണം കൊടുക്കാൻ മടിക്കുന്നത് ഭരിക്കുന്ന ആളുടെ പ്രവർത്തി കൊണ്ടാണ്. എന്നാൽ ഇന്നലെ കാണിച്ചത് ഒരു ജനാധിപത്യ മര്യാദയുടെ ഭാഗമായി എനിക്ക് തോന്നിയത് കൊണ്ട് ആ മര്യാദ തിരിച്ചും കാണിക്കുന്നു.
സർക്കാരിന്റെ ഭാഗത്തു നിന്ന് ചെയ്യേണ്ട സഹായങ്ങൾക്ക് എന്റെ ഭാഗത്തും നിന്നും ഒരു ചെറിയ പിന്തുണ. ജില്ലാ ഭരണകൂടമായി സഹകരിച്ചു അർഹത പെട്ടവർക്ക് നേരിട്ട് തന്നെ വീട് വെച്ച് നൽകും...
NB : കേസെടെടുത്തു വിരട്ടാൻ നോക്കിയപ്പോൾ ഞാൻ പ്രതികരിച്ചതും മുഖ്യമന്ത്രി മറുപടി നൽകിയപ്പോൾ ഞാൻ പ്രതികരിച്ചതും രണ്ട് രീതിയിൽ ആണ്. അത് കൊണ്ട് മഹാരാജാവ് ചമയാതെ മനുഷ്യനായി മര്യാദക്കാരനായി ജനങ്ങളെ സ്നേഹിക്കാൻ നോക്ക്.. ജനങ്ങൾ കൂടെ ഉണ്ടാകും. ബാക്കി കണക്കുകൾ പുറത്ത് വന്ന ശേഷം. അടുത്ത തിരഞ്ഞെടുപ്പ് മറക്കണ്ട..












Click it and Unblock the Notifications