Get Updates
Get notified of breaking news, exclusive insights, and must-see stories!

നിങ്ങൾ അത് കണ്ടെത്തുന്ന ദിവസം ആളുകൾ ഭയപ്പെടും: അല്ലാതെ ആരും വന്ന് രക്ഷിക്കില്ല: ജാസ്മിന്‍ മൂസ

ബിഗ് ബോസ് മലയാളം സീസണ്‍ ഫോറിലെ പൊട്ടിത്തെറിക്കുന്ന, അല്‍പ്പമൊക്കെ തെറി വിളിക്കുന്ന അതോടൊപ്പം തന്നെ ശക്തമായ നിലപാടുകളുള്ള ജാസ്മിന്‍ മൂസയെയാണ് പ്രേക്ഷകരില്‍ പലർക്കും അറിയാവുന്നത്. ബാംഗ്ലൂരില്‍ ജിം ട്രെയിനറായ ഇത്രയും ശക്തയായ ജാസ്മിന്‍ മൂസയിലേക്ക് മുക്കത്ത് നിന്നുള്ള ഒരു സാധാരണ പെണ്‍കുട്ടി എത്തിയതിന് പിന്നില്‍ കഷ്ടപ്പാടുകളുടേയും കഠിനാധ്വാനത്തിന്റേയും വലിയ കഥകള്‍ പറയാനുണ്ട്.

ജീവിതത്തില്‍ യാതനകള്‍ നിറഞ്ഞ ഒരു ഭൂതകാലമുള്ള വ്യക്തിയാണ് ജാസ്മിന്‍. ആ അനുഭവങ്ങളുടെ കരുത്താണ് ജാസ്മിനെ ഇന്നത്തെ ജാസ്മിനാക്കി മാറ്റിയിരിക്കുന്നത്. ഇപ്പോഴിതാ തന്റെ വളർച്ചയെ സൂചിപ്പിക്കുന്ന ഒരു പോസ്റ്റുമായി രംഗത്ത് എത്തിയിരിക്കുകയാണ് ജാസ്മിന്‍ മൂസ.

ജീവിതത്തിൽ ആരും നിങ്ങളെ വന്നു രക്ഷിക്കാൻ

ജീവിതത്തിൽ ആരും നിങ്ങളെ വന്നു രക്ഷിക്കാൻ പോവുന്നില്ലെന്നാണ് തന്റെ പഴയ ചിത്രവും പുതിയ ചിത്രവും പങ്കുവെച്ചുകൊണ്ട് ജാസ്മിന്‍ മൂസ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച കുറിപ്പില്‍ വ്യക്തമാക്കുന്നത്. ജീവിതത്തിൽ ഒരിക്കലെങ്കിലും മറ്റുള്ളവർ എന്ത്‌ വിചാരിക്കും എന്ന് ചിന്തിക്കുന്നത് മാറ്റി ഒരിക്കലെങ്കിലും "ഇതാണ് ഞാൻ ചെയ്യാൻ ആഗ്രഹിക്കുന്നത്" എന്ന മനസ്സിലാക്കി മുന്നോട്ട് പോവണമെന്നും ജാസ്മിന്‍ മൂസ വ്യക്തമാക്കുന്നു.

ജീവിതത്തിൽ ഒരിക്കലെങ്കിലും മറ്റുള്ളവർ എന്ത്‌

''ജീവിതത്തിൽ ഒരിക്കലെങ്കിലും മറ്റുള്ളവർ എന്ത്‌ വിചാരിക്കും എന്ന് ചിന്തിക്കുന്നത് മാറ്റി ഒരിക്കലെങ്കിലും "ഇതാണ് ഞാൻ ചെയ്യാൻ ആഗ്രഹിക്കുന്നത്" എന്ന് ചിന്തിച്ചാൽ തീരാവുന്നതേ ഉള്ളൂ പല പ്രശ്നങ്ങളും. എപ്പോഴും ഓർക്കുക ജീവിതത്തിൽ ആരും നിങ്ങളെ വന്നു രക്ഷിക്കാൻ പോവുന്നില്ല. ആരെങ്കിലും വന്ന് നിങ്ങളനുഭവിക്കുന്ന കഷ്ടപ്പാട് എല്ലാം കണ്ടറിഞ്ഞു നിങ്ങളെ രക്ഷപ്പെടുത്തും എന്നുള്ള വിശ്വാസത്തിന്റെ പുറത്തു ജീവിതം തള്ളി നീക്കാതെ "എന്റെ ജീവിതം മാറ്റിമറിക്കാൻ മറ്റാരും വരില്ല അത്‌ മാറ്റി മറിക്കാൻ എനിക്കാണ് എനിക്ക് മാത്രമാണ് പറ്റുക" എന്നുള്ളത് എന്ന് നിങ്ങൾ മനസ്സിലാക്കുന്നോ അന്ന് നിങ്ങൾക്ക് മനസ്സിലാവും നിങ്ങൾ നിങ്ങൾക്കറിയാവുന്നതിനേക്കാൾ ശക്തനാണ്, നിങ്ങൾ അത് കണ്ടെത്തുന്ന ദിവസം ആളുകൾ ഭയപ്പെടുന്നു."- ജാസ്മിന്‍ മൂസ ഇന്‍സ്റ്റഗ്രാമില്‍ കുറിക്കുന്നു.

പോസ്റ്റിന് പിന്നാലെ ജാസ്മിനെ അഭിനന്ദിച്ചുകൊണ്ട്

പോസ്റ്റിന് പിന്നാലെ ജാസ്മിനെ അഭിനന്ദിച്ചുകൊണ്ട് നിരവധിയാളുകളാണ് മുന്നോട്ട് വന്നിരിക്കുന്നത്. പലർക്കും ജാസ്മിന്‍ വലിയ പ്രചോദനമാണെന്നാണ് ആളുകള്‍ അഭിപ്രായപ്പെടുന്നത്. തന്റെ ഭൂതകാലത്തിന്റെ അനുഭവങ്ങള്‍ നല്‍കിയ കരുത്താണ് ജാസ്മിനെന്ന പെണ്‍കുട്ടിയെ ഇന്നത്തെ ജാസ്മിനാക്കിയതെന്നും പലരും ചൂണ്ടിക്കാണിക്കുന്നു.

Hair lose: മുടി കൊഴിയുന്നോ? എങ്കില്‍ ഉറപ്പായും ഡോക്ടറെ കാണണം, പക്ഷെ എപ്പോള്‍ മുതല്‍

കോഴിക്കോട് മുക്കം സ്വദേശിയായ ജാസ്മിൻ

കോഴിക്കോട് മുക്കം സ്വദേശിയായ ജാസ്മിൻ എം മൂസ ജീവിതത്തിലുടനീളം വളരെ വെല്ലുവിളി നിറഞ്ഞ സാഹചര്യങ്ങളിലൂടെയാണ് കടന്നു പോയ ഒരുസാധാരണ പെണ്‍കുട്ടിയായിരുന്നു. വളരെ ചെറുപ്പത്തിൽത്തന്നെ വിവാഹിതയായ ജാസ്മിന് വലിയ ഗാർഹിക പീഡനമായിരുന്നു നേരിടേണ്ടി വന്നത്. ആദ്യ വിവാഹം വേർപിരിഞ്ഞ് രണ്ടാം വിവാഹ ബന്ധത്തിലേക്ക് കടന്നെങ്കിലും അതിലും യാതനകള്‍ തന്നെയായിരുന്നു.

18 ആം വയസിൽ വിവാഹിതയായ ആളാണ് ഞാൻ.

'18 ആം വയസിൽ വിവാഹിതയായ ആളാണ് ഞാൻ. അറക്കാൻ കൊണ്ടുപോകുന്ന അവസ്ഥ. ആദ്യരാത്രി അയാൾ റൂമിലേക്ക് കടന്ന് വന്നപ്പോൾ പ്രേതത്തെ കണ്ട അവസ്ഥ ആയിരുന്നു. ബഹളം വെച്ചു, വീട്ടുകാരെല്ലാം ഓടി വന്നു. ചെറിയ കുട്ടി ആയിരുന്നല്ലൊ ഞാൻ. അത് ആ നാട്ടിലൊക്കെ ഇങ്ങനെ തന്നെയാണ്. കല്യാണം കഴിഞ്ഞ് പോകുന്ന കുട്ടികൾക്ക് ഈ അനുഭവം തന്നെയാണ് മിക്കപ്പോഴും'.- എന്നായിരുന്നു തന്റെ ആദ്യരാത്രിയെക്കുറിച്ച് ജാസ്മിന്‍ തന്നെ വ്യക്തമാക്കിയത്.

21 വയസായപ്പോഴാണ് രണ്ടാം വിവാഹത്തിന് വീട്ടുകാർ

21 വയസായപ്പോഴാണ് രണ്ടാം വിവാഹത്തിന് വീട്ടുകാർ നിർബന്ധിക്കുന്നത്. വളരെ ഓപ്പണായുള്ള ഒരു ജിമ്മനായിരുന്നു പെണ്ണ് കാണാൻ വന്നത്. 'അയാളോട് എല്ലാ കാര്യവും ഞാൻ തുറന്നു പറഞ്ഞു. 18 വയസിൽ വിവാഹമോചിതയായെന്നും കന്യകയാണെന്നും അടക്കമുള്ള കാര്യങ്ങൾ പറഞ്ഞു. എല്ലാ കാര്യവും തുറന്നു പറഞ്ഞപ്പോൾ കഴിഞ്ഞത് കഴിഞ്ഞു എന്ന് അദ്ദേഹം പറഞ്ഞു. അങ്ങനെ രണ്ടാംവിവാഹം കഴിഞ്ഞു.'

സന്തോഷത്തിൽ നിൽക്കുന്ന ആദ്യരാത്രി

'സന്തോഷത്തിൽ നിൽക്കുന്ന ആദ്യരാത്രി. റൂമിൽ കയറി വന്നപ്പോൾ അയാൾ ആദ്യം ചെയ്തത് എന്റെ മോന്തയ്ക്ക് ഒരു അടി അടിച്ചതായിരുന്നു. എന്ത്, എങ്ങനെ, എന്തിന് ഒന്നും എനിക്ക് മനസിലായില്ല. നിന്ന നിൽപ്പിൽ ഫ്രീസ് ആയി പോയി. രണ്ടാം ചരക്കായ അന്നെ കെട്ടിയത് ഇതൊക്കെ സഹിച്ച് നിക്കാൻ പറ്റുമെങ്കിൽ നിന്നാ മതിയെന്ന് പറഞ്ഞ്. എന്റെ കാലുകൾ കെട്ടിയിട്ട് അയാൾ എന്നെ ക്രൂരമായി ഉപദ്രവിച്ചു. പീഡിപ്പിച്ചു.'- എന്നും ജാസ്മിന്‍ വ്യക്തമാക്കിയിരുന്നു.

Christmas Day 2022: ജനുവരി 7 നുമുണ്ട് ക്രിസ്തുമസ്: അറിയാം ചില ക്രിസ്തുമസ് കൗതുകങ്ങള്‍

രണ്ട് മാസത്തോളം ഇങ്ങനെ തന്നെ ആയിരുന്നു

രണ്ട് മാസത്തോളം ഇങ്ങനെ തന്നെ ആയിരുന്നു. അപ്പോഴാണ് ഗർഭിണി ആണെന്ന് അറിഞ്ഞത്. അതുവരെ ഇല്ലാതിരുന്ന ഹാപ്പി എനിക്ക് ഉണ്ടായി. ഗർഭിണി ആണെന്ന് പറഞ്ഞതേ ഓർമയുള്ളു, അയാളെന്റെ വയറ്റിൽ ആഞ്ഞ് ചവിട്ടി. സർജറി ചെയ്തില്ലെങ്കിൽ മരിച്ച് പോകുമെന്ന് ഡോക്ടർ പറഞ്ഞെങ്കിലും അയാള്‍ താമസിപ്പിച്ചു. സർജറി കഴിഞ്ഞപ്പോൾ അയാൾ വിളിച്ച് മൊഴി ചൊല്ലണമെന്ന് പറഞ്ഞു. കുഞ്ഞ് മരിച്ച് ഡിപ്രഷനിലായിരുന്നു. ഒരിക്കല്‍ ഉമ്മയേയും അയാള്‍ കൈവെച്ചതോട് ക്രിമിനല്‍ കേസായി. അയാളെ റിമാൻഡ് ചെയ്തു. ജയിലിലിട്ടു. എന്റെ കേസിലും റിമാൻഡ് ചെയ്തു, പിന്നെ പുറത്തിറങ്ങി.' ഈ ബന്ധം വേർപെടുത്തിയതിന് ശേഷമാണ് താന്‍ തനിക്ക് വേണ്ടി ജീവിക്കാന്‍ തുടങ്ങിയതെന്നും ജാസ്മിന്‍ തന്നെ ഒരു ഷോയില്‍ പങ്കെടുത്ത് പറഞ്ഞിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+