• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ഈ സീസണിലെ വിന്നര്‍ ആര്: ഉത്തരം നല്‍കി കിടിലന്‍ ഫിറോസ്, മണിക്കുട്ടനും ഡിംപലും എങ്ങനെ

Google Oneindia Malayalam News

ബിഗ് ബോസ് മലയാളം സീസണ്‍ 3 യിലെ വിന്നര്‍ ആരെന്നുള്ളത് ഇതുവരെ പ്രഖ്യാപിച്ചില്ലെങ്കിലും മത്സരാര്‍ത്ഥികളെല്ലാം തന്നെ സാമുഹ്യ മാധ്യമങ്ങളില്‍ വീണ്ടും സജീവമായിരിക്കുകയാണ്. കോവിഡ് നിയന്ത്രണങ്ങളെ തുടര്‍ന്ന് 95-ാദിവസം ഷൂട്ടിങ് നിര്‍ത്തി വെക്കേണ്ടി വരികയും പിന്നീട് വിജയിയെ തീരുമാനിക്കാന്‍ നടത്തിയ വോട്ടെടുപ്പും കഴിഞ്ഞതോടെയാണ് താരങ്ങള്‍ സാമൂഹ്യമാധ്യമങ്ങളിലൂടെ ആരാധകരുമായി സംവദിക്കാന്‍ തുടങ്ങിയത്.

ഇത്തരത്തില്‍ കഴിഞ്ഞ ദിവസം ഇന്‍സ്റ്റഗ്രാം ലൈവില്‍ വന്ന കിടിലം ഫിറോസ് ബിഗ് ബോസിനെ കുറിച്ചും അതുമായി ബന്ധപ്പെട്ട ആരാധകരുടെ വിവിധ തരത്തിലുള്ള ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയും ചെയ്തിരിക്കുകയാണ്.

കെ സുരേന്ദ്രനെ വേട്ടയാടുന്നു, സത്യാഗ്രഹവുമായി ബിജെപി നേതാക്കൾ- ചിത്രങ്ങൾ

ഡിംപലുമായി

ഡിംപലുമായി ഉണ്ടായെന്ന് പറയപ്പെടുന്ന പ്രശ്നങ്ങള്‍ എല്ലാം ഗെയി കഴിഞ്ഞതോടെ അവസാനിച്ചെന്നാണ് ഷംനാദ് എന്ന പ്രേക്ഷകന്‍റെ ചോദ്യത്തിന് മറുപടിയായി കിടിലം ഫിറോസ് മറുപടി നല്‍കുന്നത്. ഗെയിം കഴിഞ്ഞിട്ട് ഒരു മാസത്തിലേറെയായി ഇതൊക്കെയാണോ ഇപ്പോഴും നിങ്ങള്‍ മനസ്സില്‍ വെച്ച് നടക്കുന്നതെന്നും അദ്ദേഹം പ്രേക്ഷകനോട് ചോദിക്കുന്നു.

മണിക്കുട്ടനെ ബഹുദൂരം പിന്നിലാക്കി റംസാന്‍; സായിക്ക് മുന്നില്‍ ഡിംപലും ഋതുവും: ആരാധക പിന്തുണ അറിയാംമണിക്കുട്ടനെ ബഹുദൂരം പിന്നിലാക്കി റംസാന്‍; സായിക്ക് മുന്നില്‍ ഡിംപലും ഋതുവും: ആരാധക പിന്തുണ അറിയാം

പിആര്‍ വര്‍ക്കുണ്ട്

തനിക്ക് പിആര്‍ വര്‍ക്കുണ്ട്. രാജരാജേശ്വരി പിആര്‍ വര്‍ക്ക് എന്നാണ് പേര്. ഇനിയും ഞങ്ങള്‍ വര്‍ക്ക് എടുക്കുന്നതാണെന്നും താമാശരൂപേണ ഫിറോസ് പറയുന്നു. കുറച്ച് പിള്ളേരാണ് ഇതിന് പിന്നില്‍. ഞാന്‍ ഇതുവരെ അവരെ നേരില്‍ കണ്ടിട്ടില്ല. സൂം മീറ്റിങ്ങിലൂടെയൊക്കെയാണ് കണ്ടത്. എത്രമാത്രം ഒരാളെ അക്രമിക്കുന്നോ അതിനെ തടുത്ത് നിര്‍ത്തും. അന്ധമായ താരാരാധന കാരണം അവര്‍ വേറെ ആരെ ഒന്നും പറയില്ല. മറിച്ച് അവര്‍ ഇഷ്ടപ്പെടുന്ന വ്യക്തിക്ക് വേണ്ടി പ്രതിരോധം തീര്‍ക്കും. ഈ പിആര്‍ വര്‍ക്കെന്ന് പറയുന്ന എന്‍റെ പിള്ളേര്‍ എല്ലാ ദിവസവും ഞാനുമായി ബന്ധപ്പെടുന്നവരും എന്‍റെ ഒപ്പം ഉള്ളവരുമാണ്.

സൂര്യ എങ്ങനെ

സൂര്യയെ കുറിച്ച് പ്രത്യേകിച്ച് വിശദീകരിക്കേണ്ട കാര്യമൊന്നും ഇല്ലെന്നായിരുന്നു സൂര്യയെ സംബന്ധിച്ചുള്ള ചോദ്യത്തിനുള്ള ഫിറോസിന്‍റെ മറുപടി. അവളെ ഏഴെട്ട് വര്‍ഷമായി അറിയാം. പാവം മോളാണ്. അവിടുത്തെ ജീവിത്തതില്‍ എന്നെ നന്നായി നോക്കി. ബിഗ് ബോസിലെ 24 മണിക്കൂറില്‍ നിങ്ങള്‍ കാണാത്ത ഒരുപാട് സംഭവങ്ങള്‍ ഉണ്ട്. നമുക്ക് വയ്യായ്കളും ശാരീക ബുദ്ധിമുട്ടുകളും വരും. അപ്പോഴൊക്കെ എന്ന നന്നായി നോക്കിയ വ്യക്തിയാണ് സൂര്യ.

എന്‍റെ അനിയത്തിയാണ്

സൂര്യ മുന്‍പും എന്‍റെ അനിയത്തിയാണ്. ഇപ്പോഴും എന്‍റെ അനിയത്തിയാണ്. ഷോയില്‍ എനിക്കായി അവള്‍ ചായ ഇട്ടുകൊണ്ട് വരുമായിരുന്നു. ഇതിന് മറ്റുള്ളവര്‍ അവളെ കുറ്റപ്പെടുത്തണ്ടാ എന്ന് കരുതിയിട്ട് അത് ഞാന്‍ വിലക്കുന്ന സാഹചര്യവും ഉണ്ടായിരുന്നു. പാവം മോളാണ്. അതിലപ്പുറം സൂര്യയെ കുറിച്ച് എന്ത് പറയാനാണെന്നും കിടിലം ഫിറോസ് ചോദിക്കുന്നു.

ചാനലുകള്‍ക്ക്

തുടര്‍ന്ന് പിആര്‍ വര്‍ക്കിനെ കുറിച്ചും കിടിലം ഫിറോസ് പറയുന്നു. നമ്മളുടെ അടുത്ത് കാശുണ്ടെങ്കില്‍ നമ്മളെ സംബന്ധിച്ച് പറയാന്‍ നിരവധി യൂട്യൂബ് ചാനലുകള്‍ ഒക്കെ വരും. എന്നെ സംബന്ധിച്ച് എന്‍റെ കാര്യം ഞാന്‍ നിങ്ങളെ ഏല്‍പ്പിച്ചിട്ടാണ് പോയത്. തന്നെ വിമര്‍ശിച്ചതിലൂടെ ചില യൂട്യൂബ് ചാനലുകള്‍ക്കൊക്കെ കുറെ പൈസ കിട്ടിയിട്ടുണ്ടാവും. അവര്‍ക്ക് കാശ് കിട്ടിയെങ്കില്‍ അതിനെ ഞാന്‍ നല്ലതായിട്ടാണ് കാണുന്നത്. ഇനിയും അങ്ങനെ തന്നെയുണ്ടാവട്ടെ.

വ്യത്യസ്ത അഭിപ്രായം

കുറ്റപ്പെടുത്തമ്പോഴൊക്കെ ഞാനും വളരുകയായിരുന്നു. യൂട്യൂബ് ചാനല്‍ അല്ല. ആര് പറഞ്ഞാലും നമ്മള്‍ ഇവിടെയൊക്കെ തന്നെ കാണും.ബിഗ് ബോസില്‍ 19 പേര്‍ ഉണ്ടായിരുന്നു. ഈ 19 പേര്‍ക്കും ആരാധകര്‍ ഉണ്ട്. അതുപോലെ തന്നെ എതിര്‍ അഭിപ്രായം ഉള്ളവരും ഉണ്ട്. അത് ആ ഷോയുടെ ഒരു സ്വഭാവം ആണ്. ഇതൊക്കെ ആദ്യമെ അറിഞ്ഞുകൊണ്ട് നമ്മള്‍ അങ്ങോട്ട് പോവുന്നതെന്നും ഫിറോസ് പറയുന്നു.

ഋതുവും റംസാനും

ഋതുവും റംസാനും തമ്മില്‍ വളരെ നല്ല ബന്ധമായിരുന്നു. എന്നാല്‍ ചിലര്‍ അതിനെ മോശമായി ചിത്രീകരിച്ചു. ലാലേട്ടന്‍ ചോക്ലേറ്റും കൊണ്ടുവരുന്ന മൊമന്‍റായിരുന്നു ഏറ്റവും നല്ല മൊമന്‍റായി തോന്നിയത്. യൂട്യൂബ് ചാനലുകള്‍ ആര്‍മികളെ നിയന്ത്രിക്കുന്നുവെന്ന് മാത്രമേയുള്ളു. അവര്‍ അല്ല ബിഗ് ബോസിലെ ഗെയിമുകള നിയന്ത്രിക്കുന്നതെന്നും കിടിലം ഫിറോസ് വ്യക്തമാക്കുന്നു.

ബിഗ് ബോസ് വിന്നര്‍


ഈ സീസണിന്റെ വിന്നര്‍ ആരാണെന്ന് ഒരുപാട് പേര്‍ ചോദിക്കുന്നുണ്ട്. അത് ഏഷ്യാനെറ്റ് തന്നെയാണെന്നായിരുന്നു ഫിറോസിന്‍റെ മറുപടി. ഈ ഷോ ഇത്രയും ഹിറ്റായി പോയപ്പോള്‍ അവര്‍ക്കാണ് വിജയം ഉണ്ടായത്. നോമിനേഷന്‍ പറയുമ്പോള്‍ ഒന്നും കാണില്ല. അവസാനം നമ്പര്‍ പറയുമ്പോഴാണ് അറിയുന്നത്. പുറത്ത് വന്നതിന് ശേഷം സന്ധ്യ വിളിച്ചിരുന്നു. മണിക്കുട്ടന്‍, സായി, ഡിംപല്‍, അനൂപ് എന്നിവര്‍ വിളിച്ചില്ലെന്നും അദ്ദേഹം തുറന്ന് പറയുന്നു.

മത്സരം നടക്കുന്നത്

ബിഗ് ബോസിലെ പത്തൊന്‍പത് മത്സരാര്‍ഥികളും നമ്മുടെ സമൂഹത്തിലെ പത്തൊന്‍പത് തരം ആള്‍ക്കാരെ പ്രതിനിധികരിക്കുന്നവരാണ്. അവരെ പിന്തുണയ്ക്കുന്നവര്‍ അവരെ പോലോ ചിന്തിക്കുന്നവരായിരിക്കും. എന്നെ സപ്പോര്‍ട്ട് ചെയ്യുന്നവര്‍ എന്റെ ചിന്താഗതി ഉള്ളവരാണ്. റംസാനെ പിന്തുണയ്ക്കുന്നവര്‍ അവനെ പോലെയുള്ളവരായിരിക്കും. അവര്‍ തമ്മില്‍ കൂടിയാണ് ഈ മത്സരം നടക്കുന്നത്.

cmsvideo
  bigg boss malayalam season 3: fans requested to asianet for conduct soon grand finale
  മണിക്കുട്ടന്‍

  ഇഷ്ടപ്പെട്ട മത്സരാര്‍ഥി ആരാണെന്ന ചോദ്യത്തിന് ലക്ഷ്മി ജയനെ കുറിച്ചാണ് ഫിറോസ് പറയുന്നത്. ഡിംപലും മണിക്കുട്ടനും ശരിക്കും ഫ്രണ്ട്‌സ് ആണോ അതോ ഗെയിമാണോ എന്ന ചോദ്യത്തിന് ഫ്രണ്ട്‌സ് ആയാലും ഗെയിം ആയാലും അവര്‍ക്ക് കൊള്ളാം. എന്നെ ബാധിക്കുന്ന കാര്യമല്ലെന്നായിരുന്നു മറുപടി. എനിക്ക് മണിയെ ഇഷ്ടമാണ്. ഗെയിമിന് അല്ലാതെ ഞാനും മണിയും തമ്മില്‍ ആ വീടിനുള്ളില്‍ കലിപ്പുണ്ടാക്കിയിട്ടില്ല'. എനിക്ക് തോന്നുന്നത് മണിയും അങ്ങനെയെ പറയുകയുള്ളു. മണി മാത്രമല്ല, ആ വീട്ടിലുണ്ടായിരുന്ന എല്ലാവരും പരസ്പരം സുഹൃത്തുക്കളാണെന്നുകൂടി കിടിലം ഫിറോസ് പറയുന്നു.

  മന്നാര ചോപ്രയുടെ കിടലന്‍ ചിത്രങ്ങള്‍ കാണാം

  ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ - രജിസ്ട്രേഷൻ സൗജന്യം!

  English summary
  bigg boss malayalam season 3; answer given by Kitilan Firoz to question of who is winner goes viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X