• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ബിഗ് ബോസ് ഹൗസില്‍ പൊട്ടിക്കരഞ്ഞ് ഡിംപല്‍ ഭാല്‍; മനംനൊന്തത് ഫിറോസിന്‍റെ ആ പരാമര്‍ശത്തില്‍

ബിഗ്ബോസില്‍ ഏറ്റവും രസകരമായ കടന്നു പോവുന്ന നാട്ടുകൂട്ടം എന്ന വീക്കിലി ടാസ്ക് ഇന്നലേയും ഒട്ടും മോശമാക്കിയില്ല. സൂര്യ-മണിക്കുട്ടന്‍ പ്രണയം, കിടിലന്‍ ഫിറോസിനെതിരായ ആരോപണങ്ങള്‍ എന്നിവകൊണ്ട് ഈ ആഴ്ചയിലെ നാട്ടുകൂട്ടവും സമ്പന്നമായിരുന്നു. നാട്ടുകൂട്ടത്തിനെതിരെ ഫിറോസിന്‍റെ ആരോപണത്തില്‍ മനംനൊന്ത് ഡിംപല്‍ ഭാല്‍ പൊട്ടിക്കരയുന്നതിനും ഇന്നലത്തെ എപ്പിസോഡ് സാക്ഷ്യം വഹിച്ചു. കിടിലം ഫിറോസിന്‍റെ ചില പരാമര്‍ശങ്ങളായിരുന്നു ഡിംപല്‍ ഭാലിനെ വിഷമിപ്പിച്ചത്. ടാസ്ക് അവസാനിച്ചതിന് പിന്നാലെയായിരുന്നു ഡിംപലിന്‍റെ പൊട്ടിക്കരച്ചില്‍.

ഗ്ലാമറസ് ലുക്കിൽ ഹീന പഞ്ചൽ; ഏറ്റവും പുതിയ ഫൊട്ടോകൾ വൈറലാകുന്നു

നാട്ടുകൂട്ടം

നാട്ടുകൂട്ടം

നാട്ടുകൂട്ടം ടാസ്കിലെ വിചാരണയ്ക്കായി കോലത്തുനാട് തിരഞ്ഞെടുത്തത് കിടിലം ഫിറോസിനെയായിരുന്നു. എതിരാളികളുടെ ചോദ്യം ചെയ്യലിനിടയിലാണ് ഡിംപലിനെതിരായ ഫിറോസിന്‍റെ വിവാദ പരാമര്‍ശങ്ങള്‍ ഉണ്ടാവുന്നത്. സിമ്പതി പിടിച്ച് പറ്റാനുള്ള കളിയാണ് ഹൗസില്‍ ഡിംപല്‍ കളിക്കുന്നതെന്നായിരുന്നു ഫിറോസിന്‍റെ ആരോപണം.

ഡിംപലിന്‍റെ കരച്ചില്‍

ഡിംപലിന്‍റെ കരച്ചില്‍

ഇതിന് മറുപടിയായി തന്റെ നട്ടെല്ലിൽ നടത്തിയ ശസ്ത്രക്രിയയുടെ പാടുകൾ ഡിംപൽ കാണിച്ച് കൊടുക്കുകയാണ് ചെയ്തത്. പിന്നാലെ നാട്ടുകൂട്ടം ടാസ്ക് അവസാനിച്ചപ്പോള്‍ കിച്ചന്‍റെ ഭാഗത്ത് എത്തിയ ഡിംപല്‍ പൊട്ടിക്കരയുകയായിരുന്നു. ഇത് ടാസ്ക് അല്ല. എനിക്ക് അച്ഛനും അമ്മയും ഇല്ലേ. ചങ്കിൽ തീവച്ചു കൊണ്ടായിരിക്കും അവർ അവിടെ ഇരിക്കുന്നുണ്ടാവുക എന്നായിരുന്നു ഡിംപല്‍ കരഞ്ഞുകൊണ്ട് പറഞ്ഞത്.ത

ഫിറോസിന്‍റെ ചോദ്യം

ഫിറോസിന്‍റെ ചോദ്യം

പന്ത്രണ്ടാമത്തെ വയസിലാണ് എനിക്ക് ക്യാന്‍സര്‍ വന്നത്. നിങ്ങള്‍ക്ക് അതിന്‍റെ അര്‍ത്ഥം അറിയാമോ. വേദന സഹിക്കാന്‍ പറ്റാതെ ഒന്ന് കരയാന്‍ പോലും കഴിയാത്ത അവസ്ഥയില്‍ ഞാന്‍ നിന്നിട്ടുണ്ട്. തന്റെ കുട്ടികളുടെ വയസിലാണല്ലോ നിനക്ക് ക്യാൻസർ വന്നതെന്ന് ചോദിച്ചയാളാണ് ഫിറോസെന്നും ഡിംബല്‍ ഭാല്‍ ചോദിക്കുന്നു.

എല്ലാ പെണ്‍ക്കുട്ടികള്‍ക്കും

എല്ലാ പെണ്‍ക്കുട്ടികള്‍ക്കും

എല്ലാ പെണ്‍ക്കുട്ടികള്‍ക്കും ഉള്ളത് പോലുള്ള വിഷമങ്ങള്‍ എനിക്കും ഉണ്ട്. ജീവിതകാലം മുഴുവന്‍ ഇതെന്‍റെ കൂടെ ഉണ്ടാവും. വലിയ വേദന സഹിച്ചാണ് ഞാന്‍ ഇപ്പോഴും ജീവിക്കുന്നത്. പോസിറ്റീവായ ചുറ്റുപാടുകള്‍ ആണ് എന്‍റെ മെഡിസിന്‍ എന്നും കരഞ്ഞുകൊണ്ട് ഡിംബല്‍ ഭാല്‍ പറയുന്നു. സഹമത്സരാര്‍ത്ഥികളായ സായ് വിഷ്ണുവും അഡോണിയും ഏറെ പണിപ്പെട്ടായിരുന്നു ഡിംബലിനെ സമാധാനപ്പെടുത്തിയത്.

മണിക്കുട്ടനെതിരെ

മണിക്കുട്ടനെതിരെ

അതേസമയം വീക്കിലി ടാസ്കില്‍ സൂര്യയുടെ പ്രണയമായിരുന്ന മണിക്കുട്ടനെതിരെ കലിഗ വിഭാഗം ആയുധമാക്കിയത്. പേടിതൊണ്ടനായ സ്തീ വഞ്ചകന്‍ എന്ന കിടിലന്‍ ഫിറോസിന്‍റെ ആരോപണത്തില്‍ കിടിലന്‍ മറുപടിയുമായി മണിക്കുട്ടനും രംഗത്തെത്തി. കഴിഞ്ഞ ദിവസത്തെ ഓപ്പണ്‍ നോമിനേഷനില്‍ സൂര്യയെ മണിക്കുട്ടന്‍ നോമിനേറ്റ് ചെയ്തതിനെ കുറിച്ചായിരുന്നു ഫിറോസിന്‍റെ ചോദ്യം.

സുര്യയുടെ പ്രണയം

സുര്യയുടെ പ്രണയം

സുര്യയുടെ പ്രണയത്തെകുറിച്ചുള്ള നിലപാട് പലതവണ ഇവിടെ വ്യക്തമാക്കിയതാണ്. അത് മോഹന്‍ലാലും കണ്ടിട്ടുള്ളതാണെന്നും മണിക്കുട്ടന്‍ പറഞ്ഞു. ഇന്നത്തെ എന്റെ സുഹൃത്തിനോട് നാളെ എനിക്ക് പ്രണയം ഉണ്ടാവില്ലെന്ന് നിങ്ങൾക്ക് പറയാൻ സാധിക്കുമോ? അവളുടെ പ്രണയം ആത്മാര്‍ത്ഥമാണെങ്കില്‍ നൂറല്ല, ആയിരം ദിവസം വരെ അവൾ എന്നോടൊപ്പം നിക്കുമെന്നും മണിക്കുട്ടന്‍ പറഞ്ഞു.

cmsvideo
  ബിഗ്‌ബോസിനെ പറ്റി വീണക്ക് പറയാനുള്ളത് | Veena Nair Exclusive Interview | Oneindia Malayalam
  വീക്കിലി ടാസ്ക്.

  വീക്കിലി ടാസ്ക്.

  ബിഗ് ബോസ് മത്സരത്തിലെ ഏറ്റവും പ്രധാനപ്പെട്ടതാണ് വീക്കിലി ടാസ്ക്. ഈ ടാക്കിലെ പ്രകടനത്തിന്‍റെ അടിസ്ഥാനത്തിലാവും അടുത്താഴ്ചയിലെ ക്യാപ്റ്റനെയും ജയിലിൽ പോകേണ്ടവരെയും തെരഞ്ഞെടുക്കുന്നത്. മത്സരത്തില്‍ ഇനി തുടരാന്‍ യോഗ്യതയില്ലെന്ന് തോന്നുന്ന മത്സരാര്‍ത്ഥികളെ ഒരു വിഭാഗം തിരഞ്ഞെടുപ്പ് അവരെ ചോദ്യം ചെയ്യുന്നതാണ് നാട്ടുകൂട്ടം ടാസ്ക്

  English summary
  bigg boss malayalam season 3: dimpal bhal about kidilam firoz
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X