കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ബിഗ്ബോസിലെ രാഷ്ട്രീയ ശരികളുടെ നീരിക്ഷണമാണോ സാബുമോന്റെ മെയിന്‍: എങ്കില്‍ സംശയങ്ങളുണ്ട്'

Google Oneindia Malayalam News

ബിഗ് ബോസ് റിയാലിറ്റിഷോയുടെ റിവ്യൂ പങ്കുവെന്നവരില്‍ ഏറ്റവും ശ്രദ്ധേയരായ രണ്ട് വ്യക്തികളാണ് സാബു മോനും സുനിത ദേവദാസും. ബിഗ് ബോസ് മലയാളം സീസണ്‍ 1 ന്റെ വിന്നർ കൂടിയായ സാബുമോന്‍ ചിലസമയങ്ങളില്‍ സുനിത ദേവദാസുമായി ചേർന്നും ബിഗ് ബോസ് വിശേഷങ്ങളും ഇത്തവണത്തെ മത്സരാർത്ഥികളുടെ പ്രകടനവുമെല്ലാം വിലയിരുത്താറുമുണ്ട്. ഇപ്പോഴിതാ സാബുമോന്റെ ബിഗ് ബോസ് നിരീക്ഷണങ്ങളെ വിലയിരുത്തിക്കൊണ്ട് രംഗത്ത് എത്തിയിരിക്കുകയാണ് മറ്റൊരു വ്യക്തി.

എല്ലാ കാര്യങ്ങളിലും മത്സരാർത്ഥികളുടെ പൊളിറ്റിക്കല്‍ കറക്ട്നസ് നോക്കുന്ന സാബുമോന്‍ മുമ്പ് നടത്തിയ ഒരു പ്രസ്താവന ചൂണ്ടിക്കാട്ടിയുള്ള വിമർശനവും ഇവിടെ ഉന്നയിക്കപ്പെടുന്നുണ്ട്. അതോടൊപ്പം തന്നെ 'ഇങ്ങനെയാകുമ്പോഴും, ഒരു മനുഷ്യന് മാറ്റങ്ങൾ ഉണ്ടാകാമല്ലോ. നീതിയുടെ, ന്യയത്തിൻ്റെ, ധർമ്മത്തിൻ്റെ, രാഷ്ട്രീയ ശരികളുടെ പക്ഷത്ത് നിലകൊള്ളാൻ തീരുമാനിച്ച സാബുമോന് ആശംസകൾ' നേരുന്നുവെന്നും ആരാധകന്‍ പങ്കുവെച്ച കുറിപ്പില്‍ വ്യക്തമാക്കുന്നു. കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..

ബിഗ് ബോസില്‍ അടുത്ത അടി നടക്കാന്‍ പോവുന്നത് നവീനും റോണ്‍സണും തമ്മിലായിരിക്കും; വൈറല്‍ കുറിപ്പ്ബിഗ് ബോസില്‍ അടുത്ത അടി നടക്കാന്‍ പോവുന്നത് നവീനും റോണ്‍സണും തമ്മിലായിരിക്കും; വൈറല്‍ കുറിപ്പ്

സാബുമോൻ കൂടുതൽ ധാർമ്മികനും നീതിമാനും അതിലുപരി

സാബുമോൻ കൂടുതൽ ധാർമ്മികനും നീതിമാനും അതിലുപരി രാഷ്ട്രീയ ശരികളെ പിന്തുണച്ച് ജീവിതത്തിൽ പിൻപറ്റി ജീവിതത്തിൽ തുടരുന്നത് സന്തോഷം തന്നെ. താങ്കളുടെ സ്വഭാവ സവിശേഷതകളുടെ അടിസ്ഥാനത്തിൽ ബിഗ്ബോസ് 4 നെ സമീപിക്കുന്നതും, റിവ്യു ചെയ്യുന്നതും, അതും മറ്റൊരു രാഷ്ട്രീയ ശരികളുടെ മൊത്തം കച്ചവടക്കാരിയായ സുനിത ദേവദാസിനോടു കൂടി ആകുന്നതും മറ്റൊരു സന്തോഷം.

കഴിഞ്ഞ ദിവസം, ബിഗ്ബോസ് ഷോയിൽ ജാസ്മിൻ എന്ന

കഴിഞ്ഞ ദിവസം, ബിഗ്ബോസ് ഷോയിൽ ജാസ്മിൻ എന്ന മത്സരാർത്ഥി റോബിൻ എന്ന മത്സരാർത്ഥിയോട് ഒരു ടാസ്കിൻ്റെ ഭാഗമായി നടന്ന ചർച്ചയിൽ "താങ്കൾക്ക് 50 ഗ്രാം വാട്ടർവെയിറ്റ് കൂടി കുറയ്ക്കമായിരുന്നില്ലേ" എന്ന് ജാസ്മിൻ റോബിനോട് ചോദിക്കുന്നത് ബോഡി ഷെയ്മിംഗ് ആണെന്ന് താങ്കൾ കണ്ടെത്തി ജാസ്മിനെന്ന വ്യക്തിയുടെ തെറ്റ് ചൂണ്ടിക്കാണിച്ചതിലെ ഉത്സാഹം നല്ലതാണ്. സാഹചര്യവശാൽ, അമിതഭാരത്തിൽ ബുദ്ധിമുട്ടുന്ന മനുഷ്യരുടെ ട്രോമയെ ട്രിഗർ ചെയ്യുന്ന പ്രസ്തവന അല്ലാന്ന് വരികിലും ജാസ്മിനെ വിമർശിക്കാനായാണെങ്കിലും താങ്കളുടെ സൂക്ഷമത പ്രശംസനീയം തന്നെ.

മറ്റൊരു സാഹചര്യത്തിൽ, ഷോയുടെ മറ്റൊരു ടാസ്കിൻ്റെ

മറ്റൊരു സാഹചര്യത്തിൽ, ഷോയുടെ മറ്റൊരു ടാസ്കിൻ്റെ ഭാഗമായുള്ള ഇൻ്റർവ്യൂവിൽ ഇൻറർവ്യൂവറായ ഡെയ്സി, ഉദ്ദ്യോഗാർത്ഥിയായ ബ്ലെസ്ലിയോട് "ഒരു ഇൻ്റർവ്യൂവിന് വരുമ്പോൾ മുടി വെട്ടി വരണ്ടേ" എന്ന് ചോദിക്കുന്നതും ബോഡി ഷെയ്മിംഗ് പരിതിയിൽ വരുമെന്ന് താങ്കൾ കണ്ടെത്തിയിരുന്നു. താങ്കളുടെ സൂക്ഷ്മത വീണ്ടും അഭിനന്ദനാർഹമാണ്. ഭൂതകാലം സിനിമയിൽ താങ്കൾ ഇതേ സാഹചര്യത്തിൽ ഷെയിം നിഗമിനോട്, ഇതേ ചോദ്യം ചോദിക്കുന്ന സീൻ അഭിനയിക്കുമ്പോൾ ഈ ആശങ്ക താങ്കളെ അലട്ടിയിരുന്നോ? വെറും കൗതുകം!

ക്ലബ് ഹൗസിൽ സംസാരിച്ച താങ്കളുടെ യുക്തിഭദ്രത

ഒരു ആർട്ടിസ്റ്റെന്ന നിലയിലെ താങ്കളുടെ പരിമിതി മനസ്സിലാകും. താങ്കൾ വിധികർത്താവായ, താങ്കളുടെ ഒരു ചിരിക്ക് പണം ലഭിക്കുന്ന, അതിലുപരി പ്രോത്സാഹനമാകുന്ന ഒരു ടി വി ഷോയിലെ റേപ്പ് ജോക്ക്, ബോഡി ഷെയ്മിഗ് അടങ്ങിയ സ്കിറ്റിന് പൊട്ടിച്ചിരിക്കുന്ന താങ്കളെ ഇവിടെ ഓർക്കാതെ വയ്യ. നീചമായ ആ കണ്ടൻ്റിന് പൊട്ടിച്ചിരിച്ച അവതാരകൻ മാപ്പ് പറഞ്ഞതിനെതിരെ ക്ലബ് ഹൗസിൽ സംസാരിച്ച താങ്കളുടെ യുക്തിഭദ്രത, വിശകലന ബുദ്ധി അനിർവചനീയമാണ്.

ഇനി ബിഗ്ബോസ് ഷോയിലെ രാഷ്ട്രീയ ശരികളുടെ സൂക്ഷ്‌മമായ

ഇനി ബിഗ്ബോസ് ഷോയിലെ രാഷ്ട്രീയ ശരികളുടെ സൂക്ഷ്‌മമായ നീരിക്ഷണമാണ് താങ്കളുടെ മെയിൻ എങ്കിൽ മറ്റൊരു സംശയം.ബിഗ്‌ബോസ് സീസൺ വൺ ഷോയിൽ വെച്ച് ദിയസന എന്ന 'വിപ്ലവ സിംഹ'ത്തിനെ ശ്വേതമേനോൻ എന്ന സിനിമാനടി ശരീരത്തിൻ്റെ നിറത്തിൻ്റെ പേരിൽ ഷെയിം ചെയ്യുന്ന സമയത്ത് ആ ചർച്ച ഒക്കെ കേട്ടുകൊണ്ട് ചിരിച്ചു കൊണ്ട് പോകുന്ന നിങ്ങൾ എന്ത് കൊണ്ട് ആ സമയത്ത് എന്ത് കൊണ്ട് അതിനെതിരെയുള്ള ആശങ്ക അറിയിച്ചില്ല..?

അതൊക്കെ കേട്ട് വിപ്ലവ സിംഹം ദിയാ സനയും

അതൊക്കെ കേട്ട് വിപ്ലവ സിംഹം ദിയാ സനയും പൊട്ടിച്ചിരിക്കുന്നുണ്ടായിരുന്നു. ചിലപ്പോൾ ദയാസനക്ക് ബോഡിഷെയിമിംഗ്- റേസിസ്റ്റ് തമാശകൾ നിസ്സാരമായേക്കാം, പക്ഷെ, ഇവിടെ കറുത്ത ശരീരമുള്ള ആൾക്ക് മമ്മൂട്ടി ആകാൻ കഴിയില്ല, വേണമെങ്കിൽ ഹരിശ്രീ അശോക് ആകാം എന്ന് പറയുന്ന രഞ്ചിനി ഹരിദാസ് ആ പ്രസ്താവനയിലൂടെ ഹരിശ്രീ അശോകനേയും കൂടിയാണ് നിറത്തിൻ്റെ പേരിൽ പരിഹസിച്ചിരിക്കുന്നതെന്ന വസ്തുതക്ക് നിങ്ങൾ അടങ്ങുന്നവരുടെ ചിരി സാക്ഷിയാണ്.
ഈ സംഭവത്തിന് ശേഷം അവിടെ ഹിമാശങ്കർ ഇത് ചർച്ചക്കെടുത്തപ്പോൾ അവരെ ആക്രമിക്കുന്നവരുടെ കൂട്ടത്തിൽ താങ്കളും ഉണ്ടായിരുന്നു എന്നത് മറ്റൊരു ചരിത്രം.

കുറച്ചു കാലങ്ങൾക്ക് മുന്നേ ഒരു എഫ് ബി പോസ്റ്റിൽ

കുറച്ചു കാലങ്ങൾക്ക് മുന്നേ ഒരു എഫ് ബി പോസ്റ്റിൽ വെച്ച് താങ്കൾ ഇതേ ദിയ സനയേ 'കോളനി' എന്ന് അഭിസംബോധനം ചെയ്തു സംസാരിച്ച സമയത്ത് ആരോ ഒരാൾ അതിലെ തെറ്റ് ചൂണ്ടി കാണിച്ചപ്പോൾ പൊളിറ്റിക്കൽ correctness ഒന്നും ഞാൻ നോക്കാറില്ല എന്ന രീതിയിൽ മറുപടി കൊടുത്തതും ഓർക്കുന്നു. കോളനി വിളിക്ക് എതിരെ വലിയ രീതിയിൽ ഉള്ള പ്രതിഷേധം സോഷ്യൽ മീഡിയയിൽ നടന്നു കൊണ്ടിരിക്കുന്ന സമയത്താണ് ഇതെന്ന് ഓർക്കണം..!!

ഇങ്ങനെയാകുമ്പോഴും, ഒരു മനുഷ്യന് മാറ്റങ്ങൾ ഉണ്ടാകാമല്ലോ. നീതിയുടെ, ന്യയത്തിൻ്റെ, ധർമ്മത്തിൻ്റെ, രാഷ്ട്രീയ ശരികളുടെ പക്ഷത്ത് നിലകൊള്ളാൻ തീരുമാനിച്ച സാബുമോന് ആശംസകൾ.

English summary
Bigg Boss Malayalam Season 4: Criticism is strong against Sabumon's assessments
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X