Get Updates
Get notified of breaking news, exclusive insights, and must-see stories!

ജുനൈസ് അനുഭവിച്ചത് സമാനതകളില്ലാത്ത ബുള്ളിയിങ്: വേറെ ആരെങ്കിലുമായിരുന്നെങ്കില്‍ ഇങ്ങനെ ചെയ്യുമോ

ബിഗ് ബോസ് മലയാളം സീസണ്‍ 5 ല്‍ ഏറ്റവും അധികം ബുള്ളിയിങ് നേരിട്ടുകൊണ്ടിരിക്കുന്ന താരമാണ് ജുനൈസ്. ബിബി ഹോട്ടല്‍ ടാസ്കില്‍ ജുനൈസിനെ മാനേജരായി നിയമിച്ചപ്പോഴായിരുന്നു ഇത് കൂടുതല്‍ ശക്തമായത്. താരത്തിന്റ പ്രകടനത്തില്‍ എതിർ അഭിപ്രായം ഉള്ളവരുണ്ടെങ്കിലും ഇത്തരം ബുള്ളിയിങ്ങിനോട് അനുകൂലിക്കാന്‍ കഴിയില്ലെന്നാണ് പല ആരാധകരും വ്യക്തമാക്കുന്നത്.

ജുനൈസ് അവിടെ അനുഭവിച്ച അവഗണന ഞാനും നിങ്ങളും എല്ലാം പല രൂപത്തിൽ പല തവണ അനുഭവിച്ചിട്ടുള്ളതാണെന്നാണ് ബിഗ് ബോസ് മലയാളവുമായി ബന്ധപ്പെട്ട ഫേസ്ബുക്കിലെ ഒരു ആരാധക ഗ്രൂപ്പില്‍ മാലൂ എന്നയാള്‍ കുറിക്കുന്നത്. ആ കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ...

 biggboss

രണ്ടു ദിവസമായി ജുനൈസ് ഹൗസിൽ നേരിടുന്നത് സമാനതകളില്ലാത്ത ബുള്ളിയിങ് ആണ്. എന്തുകൊണ്ടാണ് ജുനൈസ് മാനേജർ ആയപ്പോൾ ആർക്കും അംഗീകരിക്കാൻ പറ്റാത്തത് ആ സ്ഥാനത്തു ഷിജുവോ അഖിലോ വിഷ്ണുവോ മാനേജർ ആയിരുന്നെങ്കിൽ ഈ ട്രീട്മെന്റാണോ ഹൗസ്ലേറ്റ്സിൽ നിന്ന് ഉണ്ടാകുക???? ബിഗ്ബോസ് ഷോ എപ്പോഴും സമൂഹത്തിനു മുന്നിലേക്ക് തിരിച്ചു വച്ച ഒരു കണ്ണാടി ആണെന്നാണല്ലോ പറയുന്നത്.

അതെ ജുനൈസ് അവിടെ അനുഭവിച്ച അവഗണന ഞാനും നിങ്ങളും എല്ലാം പല രൂപത്തിൽ അനുഭവിച്ചിട്ടുള്ളതാണ് ജോലിസ്ഥലത്തും കൂട്ടുകാർക്കിടയിലും ഒക്കെ ശരീരം കുറവായതിനാൽ, മീശയും താടിയും ഇല്ലാത്തതിനാൽ, ഉറച്ച ശബ്ദമില്ലാത്തതിനാൽ, കറുത്തതിനാൽ, വിക്കുള്ളതിനാൽ, ഫിനാൻഷ്യൽ സ്റ്റാറ്റസ് ഇല്ലാത്തതിനാൽ ഒക്കെ വിവേചനം അനുഭവിച്ചിട്ടില്ലേ, ഉണ്ടെങ്കിൽ ജുനൈസ് അവിടെ അനുഭവിച്ചത് നിങ്ങളും ഞാനും അനുഭവിച്ച അതെ വിവേചനം ആണ്.

ജുനൈസ് മാനേജർ ആയ സമയം മുതൽ ഭൂരിഭാഗം പേരുടെ മുഖത്തും പ്രവർത്തിയിലും ആ അസഹിഷ്ണുത പ്രകടമാണ് ഇത്രയും ഗതിയില്ലാത്ത ഒരു മാനേജരെ അനുസരിക്കാൻ വയ്യ എന്ന് അഖിൽ പറയുന്നിടത്ത് തുടങ്ങി, ഡ്രെസ് ചേരുന്നില്ല, ഹെയർസ്റ്റൈൽ, ഉയരം തുടങ്ങി പലരും അവനെ ഷെയിം ചെയ്യുന്നത് കണ്ടതാണ്. അവിടെ ജുനൈസ് ന്റെ പോരായ്മകളായി മറ്റുള്ളവർ ചൂണ്ടിക്കാണിച്ചില്ലേ വളരെ സിംപിള്‍ ആയി പറഞ്ഞാൽ അതാണ് മെയില്‍ മസ്ക്യുലാനിറ്റി സങ്കൽപം.

 junais

നമുക്ക് എത്ര പ്രിയപ്പെട്ടവർ അത് പറഞ്ഞാലും അത് തള്ളിപ്പറയാനും വിമർശിക്കാനും തയ്യാറായില്ലെങ്കിൽ സ്വന്തം വ്യക്തിത്വം മറ്റാർക്കോ പണയം വെച്ച് ആർക്കൊക്കെയോ വിധേയരായി ഷോ കാണുന്നവരായി മാറും നിങ്ങളും. ബി. ജയമോഹൻ എഴുതിയ ഒരു കഥ കൂടി ഞാൻ ഇതിലേക്ക് ചേർത്തുപറയാം നായാടിയായ ധർമപാലൻ സ്വന്തം പ്രയത്നത്താൽ പഠിച്ചു ഐഎസ് ആകുന്നതും, ഒരു നായാടിയായതിനാൽ മാത്രം തന്റെ സഹപ്രവർത്തകരിൽ നിന്നും കീഴ്ജീവനക്കാരിൽ നിന്നുമെല്ലാം താൻ നേരിടുന്ന ഒളിഞ്ഞു തെളിഞ്ഞുമുള്ള കളിയാക്കലുകളും വിവേചനങ്ങളും മനസിലാക്കി.

ധർമപാലൻ എല്ലാം ഉപേക്ഷിച്ചു. നായാടിയായി വീണ്ടും തെരുവിലേക്ക് തന്നെ ഇറങ്ങുന്നതും എല്ലാം ഓർത്തു പോകുന്നു. ഇത് ബിഗ്ബോസ് അല്ലെ ഒരു എന്റ്ടെയിമെന്റ് ഷോ അല്ലേ എന്നൊക്കെ ചോദിക്കുന്നവരോട് ഒന്നേ ചോദിക്കാനുള്ള ജ്വല്ലറി പരസ്യത്തിൽ ട്രാൻസ് വ്യക്തികളെ കാണുമ്പോഴും, കയ്യില്ലാത്തയാൾ കാലുപയോഗിച്ച് ചിത്രം വരക്കുമ്പോഴും, ഫെയർ ആന്‍ഡ് ലൌവ്ലി പേരുമാറ്റി ഗ്ലോ ആന്‍ഡ് ലൌവ്ലി ആക്കുമ്പോഴും മാത്രം അതിനെ അഭിനന്ദിക്കാനും വാഴ്ത്തിപ്പാടാനും, ഫേസ്ബുക്കിൽ കുറിപ്പ് എഴുതാനും മാത്രമാണ് നിങ്ങളുടെ നീതിബോധം പ്രവർത്തിക്കുന്നതെങ്കിൽ നിങ്ങളുടെ ആ സഹാനുഭൂതി വെറും നുണയാണ്,നിങ്ങൾ പോലും തിരിച്ചറിയാത്ത ഒരു വലിയ നുണ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+