കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുഡിഎഫ് സര്‍ക്കാരിനെ പ്രതിരോധത്തിലാക്കിയ രണ്ട് ബിജുമാര്‍, ഇനി ബിജുപരിഹാര പൂജ നടത്തേണ്ടി വരുമോ?

Google Oneindia Malayalam News

തിരുവനന്തപുരം: സംസ്ഥാന ഭരണ കൂടത്തെ പിടിച്ച് കുലുക്കാന്‍ പാകത്തില്‍ ഒരു പേര്. ബിജു. ബിജു എന്ന പേരുള്ളവര്‍ അധികാര സ്ഥാനങ്ങളില്‍ ഉള്ളവര്‍ക്ക് തലവേദനയാകുമെന്ന് വല്ല ജ്യോത്സ്യനും പറഞ്ഞാല്‍ ഇനിയുള്ള കാലത്ത് അത് വിശ്വസിയ്‌ക്കേണ്ടി വരും. അങ്ങനെയല്ലേ കാര്യങ്ങളുടെ പോക്ക്. ഇടവേളയില്ലാതെയല്ലേ രണ്ട് ബിജുമാര്‍ കേരള രാഷ്ട്രീയത്തില്‍ ട്വിസ്റ്റും സസ്‌പെന്‍സും നിറയ്ക്കുന്നത്. ബിജു രമേശും, ബിജു രാധാകൃഷ്ണനും.

സോളാറില്‍ പൊങ്ങിവന്ന ബിജു രാധാകൃഷ്ണന്‍ ഇടക്കാലത്ത് ചിത്രത്തിലേ ഇല്ലായിരുന്നു. പക്ഷേ ഇപ്പോഴോ. മുഖ്യമന്ത്രിയ്‌ക്കെതിരെ വലിയ ആരോപണവുമായാണ് ബിജു രാധാകൃഷ്ണന്റെ രണ്ടാം വരവ്. സോളാര്‍ ഇടപാടുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയ്ക്ക് പണം നല്‍കിയെന്ന ബിജു രാധാകൃഷ്ണന്റെ വെളിപ്പെടുത്തലാണ് പുതിയ വിവാദങ്ങള്‍ക്ക് തുടക്കമിട്ടത്.

ബിജു രമേശ് ആകട്ടെ തുടങ്ങിവച്ച് വിവാദത്തില്‍ കേരളത്തിന്റെ ധനമന്ത്രിയായിരുന്ന കെഎം മാണിയെ രാജിവയ്പ്പിച്ച വ്യക്തിയാണ്. ബാര്‍കോഴയുമായി ബന്ധപ്പെട്ട് ബിജു രമേശ് ഉയര്‍ത്തിയ ആരോപണങ്ങളെത്തുടര്‍ന്നാണ് കെഎം മാണിയ്ക്ക് രാജിവയ്‌ക്കേണ്ടി വന്നത്.

 ബിജു രാധാകൃഷ്ണന്‍

ബിജു രാധാകൃഷ്ണന്‍

സോളാര്‍ ഇടപാടുമായി ബന്ധപ്പെട്ട് തന്നില്‍ നിന്നും കോഴപ്പണം കൈപ്പറ്റിയത് മറ്റാരുമല്ല സാക്ഷാല്‍ മുഖ്യമന്ത്രി തന്നെയാണെന്നാണ് ബിജു രാധാകൃഷ്ണന്‍ വെളിപ്പെടുത്തുന്നത്. മൂന്ന് തവണയായി 5.5 കോടി രൂപ മുഖ്യമന്ത്രിയ്ക്ക് താന്‍ കോഴ നല്‍കിയെന്നാണ് ബിജു രാധാകൃഷ്ണന്‍ സോളാര്‍ കമ്മീഷന്‍ മുമ്പാകെ മൊഴി നല്‍കിയത്

ഈ ആരോപണം

ഈ ആരോപണം

നിസാര ആരോപണമല്ല ബിജു രാധാകൃഷ്ണന്‍ ഉന്നയിച്ചിരിയ്ക്കുന്നത്. ടാം സോളാറിന്റെ വളര്‍ച്ചയിലും തളര്‍ച്ചയിലും മുഖ്യമന്ത്രിയുടെ ഓഫീസിന് പങ്കുണ്ടെന്നും ബിജു രമേശ് ആരോപിയ്ക്കുന്നു

ബിജു രാധാകൃഷ്ണന്‍

ബിജു രാധാകൃഷ്ണന്‍

ബാര്‍ കോഴ ആരോപണത്തോടെയാണ് ബിജു രാധാകൃഷ്ണന്‍ മാധ്യമങ്ങളില്‍ നിറയുന്നത്

ബി....

ബി....

ബിജു രമേശ് ഉന്നയിച്ച ആരോപണങ്ങളില്‍ അവസാനം കെ എം മാണിയ്ക്ക് രാജി വയ്‌ക്കേണ്ടി വന്നു

English summary
Biju Radhakrishanan and Biju Ramesh made controversies in Kerala Politics
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X