Get Updates
Get notified of breaking news, exclusive insights, and must-see stories!

ബിജുവിനെ കൂട്ടി കമ്മീഷന്‍ സിഡി പിടിച്ചെടുക്കും; ഉമ്മന്‍ ചാണ്ടിയെ വിസ്തരിയ്ക്കണമെന്ന് ബിജു

കൊച്ചി: സോളാര്‍ കേസ് പുതിയ തലങ്ങളിലേയ്ക്ക് നീളുന്നു. ഉമ്മന്‍ ചാണ്ടിയും സരിത എസ് നായരും തമ്മില്‍ ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതിന്റെ ദൃശ്യങ്ങളടങ്ങിയ സിഡി തന്റെ കൈവശമുണ്ടെന്ന് ബിജു രാധാകൃഷ്ണന്‍ സോളാര്‍ കമ്മീഷന് മുന്നില്‍ ആവര്‍ത്തിച്ചു.

ഈ സാഹചര്യത്തില്‍ സിഡി പിടിച്ചെടുക്കാനാണ് സോളാര്‍ ജുഡീഷ്യല്‍ കമ്മീഷന്‍ തീരുമാനിച്ചിരിയ്ക്കുന്നത്. ബിജു രാധാകൃഷ്ണനേയും കൂട്ടിയാണ് സിഡി പിടിച്ചെടുക്കാന്‍ പോവുക. ആറംഗ സംഘത്തെയായിരിയ്ക്കും ഇതിനായി നിയോഗിയ്ക്കുക.

കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ തനിയ്ക്ക് വിസ്തരിയ്ക്കണം എന്ന ആവശ്യവും ബിജു രാധാകൃഷ്ണന്‍ കമ്മീഷന് മുന്നില്‍ ഉന്നയിച്ചിട്ടുണ്ട്.

ആറംഗ സംഘം

ആറംഗ സംഘം

മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയ്‌ക്കെതിരെ തന്റെ കൈവശം ഉണ്ടെന്ന് ബിജു രാധാകൃഷ്ണന്‍ അവകാശപ്പെട്ട സിഡി പിടിച്ചെടുക്കാന്‍ ആറംഗ സംഘം പുറപ്പെടും. കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ള സംഘമാണ് ഇതിനായി യാത്ര തിരിയ്ക്കുക.

ബിജുവിനെ കൂട്ടും

ബിജുവിനെ കൂട്ടും

ബിജു രാധാകൃഷ്ണനേയും സംഘം കൂടെ കൂട്ടും. സിഡി സൂക്ഷിച്ചിരിയ്ക്കുന്ന സ്ഥലം സംബന്ധിച്ച വിവരങ്ങള്‍ രഹസ്യമായി സൂക്ഷിയ്ക്കും.

കേരളത്തിന് പുറത്ത്

കേരളത്തിന് പുറത്ത്

കേരളത്തിന് പുറത്താണ് സിഡി സൂക്ഷിച്ചിരിയ്ക്കുന്നത് എന്നാണ് ബിജു വ്യക്തമാക്കിയിട്ടുള്ളത്. അഞ്ച് മണിക്കൂര്‍ കാറില്‍ യാത്ര ചെയ്താല്‍ ആ സ്ഥലത്ത് എത്തിച്ചേരാന്‍ കഴിയും എന്നാണ് പറയുന്നത്.

സോളാര്‍ കമ്മീഷന് കത്ത്

സോളാര്‍ കമ്മീഷന് കത്ത്

സോളാര്‍ കമ്മീഷന് ബിജു രാധാകൃഷ്ണന്‍ ഒരു കത്തും സമര്‍പ്പിച്ചിട്ടുണ്ട്. താന്‍ ഉന്നയിച്ച ആരോപണങ്ങളെ കുറിച്ചെല്ലാം അതില്‍ പറയുന്നുണ്ട്.

ഉമ്മന്‍ ചാണ്ടിയെ വിസ്തരിയ്ക്കണം

ഉമ്മന്‍ ചാണ്ടിയെ വിസ്തരിയ്ക്കണം

മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ വിസ്തരിയ്ക്കണം എന്ന ആവശ്യവും ബിജു രാധാകൃഷ്ണന്‍ കത്തില്‍ ഉന്നയിക്കുന്നുണ്ട്.

നുണപരിശോധന

നുണപരിശോധന

തന്നേയും സരിത എസ് നായരേയും നുണപരിശോധനയ്ക്ക് ഹാജരാക്കണം എന്ന ആവശ്യവും ബിജു രാധാകൃഷ്ണന്‍ കത്തില്‍ ആവശ്യപ്പെടുന്നുണ്ട്.

ലൈക്ക് വണ്‍ഇന്ത്യ

ലൈക്ക് വണ്‍ഇന്ത്യ

വേറിട്ടൊരു വാര്‍ത്താ വായനാനുഭവത്തിന് മലയാളം വണ്‍ഇന്ത്യയുടെ ഫേസ് ബുക്ക് എക്കൗണ്ട് ലൈക്ക് ഇവിടെ ക്ലിക്ക് ചെയ്യൂ ഫോളോ ട്വിറ്റര്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+